Friday, March 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

സ്വദേശിയിലൂന്നി സ്വാശ്രയഭാരതം

ഗുജറാത്തിലെ കര്‍ണാവതിയില്‍ ചേര്‍ന്ന ആര്‍എസ്എസ് അഖില ഭാരതീയ പ്രതിനിധി സഭ അംഗീകരിച്ച പ്രമേയത്തിന്റെ പൂര്‍ണരൂപം. മനുഷ്യ കേന്ദ്രീകൃതവും അധ്വാന പ്രധാനവും പരിസ്ഥിതി സൗഹൃദവും വികേന്ദ്രീകരണത്തില്‍ ഊന്നല്‍ നല്‍കുന്നതും നേട്ടങ്ങളുടെ ന്യായമായ വിതരണത്തില്‍ ശ്രദ്ധ ചെലുത്തുന്നതും ഗ്രാമീണ സാമ്പത്തിക മേഖലയെയും സൂക്ഷ്മ- ചെറുകിട-കാര്‍ഷിക പ്രധാനമായ വ്യവസായങ്ങളെയും ത്വരിതപ്പെടുത്തുന്നതുമായ ഭാരതീയ സാമ്പത്തിക മേഖലയ്‌ക്ക് ഊന്നല്‍ നല്കണമെന്നാണ് പ്രതിനിധിസഭയുടെ അഭിപ്രായം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 18, 2022, 06:00 am IST
in Main Article

സമൃദ്ധമായ പ്രകൃതി വിഭവങ്ങള്‍, വിപുലമായ മാനവശേഷി, സ്വതഃസിദ്ധമായ സംരംഭകത്വ മികവ് എന്നിവകൊണ്ട് നമ്മുടെ കാര്‍ഷിക, നിര്‍മാണ, സേവന മേഖലകളില്‍ പരിവര്‍ത്തനം വരുത്തി, ധാരാളം തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച്, സാമ്പത്തികരംഗത്തെ പുതിയ ഉയരങ്ങളിലെത്തിക്കാന്‍ ഭാരതത്തിന് കഴിയും. സമീപകാലത്ത് കൊവിഡ് മഹാമാരി, തൊഴില്‍, ഉപജീവന മേഖലകളില്‍ പ്രതിഫലിച്ചെങ്കിലും അത് സൃഷ്ടിച്ച പുതിയ അവസരങ്ങള്‍ സമൂഹത്തിലെ ചില വിഭാഗങ്ങള്‍ക്ക് നേട്ടങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. സമ്പൂര്‍ണ സമാജവും അത്തരം അവസരങ്ങള്‍ ഉപയോഗപ്പെടുത്തി തൊഴില്‍ മേഖലയിലെ വെല്ലുവിളികള്‍ ഇല്ലാതാക്കാന്‍ വര്‍ദ്ധിതവീര്യത്തോടെ പ്രവര്‍ത്തന സജ്ജമാകണം.

മനുഷ്യകേന്ദ്രീകൃതവും അധ്വാന പ്രധാനവും പരിസ്ഥിതി സൗഹൃദവും വികേന്ദ്രീകരണത്തില്‍ ഊന്നല്‍ നല്‍കുന്നതും നേട്ടങ്ങളുടെ ന്യായമായ വിതരണത്തില്‍ ശ്രദ്ധ ചെലുത്തുന്നതും ഗ്രാമീണ സാമ്പത്തിക മേഖലയെയും സൂക്ഷ്മ- ചെറുകിട-കാര്‍ഷിക പ്രധാനമായ വ്യവസായങ്ങളെയും ത്വരിതപ്പെടുത്തുന്നതുമായ ഭാരതീയ സാമ്പത്തിക മേഖലയ്‌ക്ക് ഊന്നല്‍ നല്കണമെന്നാണ് പ്രതിനിധിസഭയുടെ അഭിപ്രായം. ഗ്രാമീണ തൊഴില്‍ സാധ്യത, അസംഘടിത തൊഴില്‍മേഖലയിലെ ജോലി സാധ്യത, സ്ത്രീകള്‍ക്ക് തൊഴില്‍,  സാമ്പത്തിക രംഗത്ത് അവരുടെ മൊത്തം പങ്കാളിത്തം എന്നിവയെല്ലാം ഉത്തേജിപ്പിക്കണം. നൂതന സാങ്കേതികവിദ്യയും നമ്മുടെ സാമൂഹ്യ സാഹചര്യത്തിനിണങ്ങുന്ന നൈപുണ്യവും ഉപയോഗപ്പെടുത്താനുള്ള ശ്രമങ്ങള്‍ അനിവാര്യമാണ്.

മുന്‍പറഞ്ഞ കാര്യങ്ങളുടെ ആധാരത്തില്‍ തൊഴില്‍ സൃഷ്ടിക്കുന്ന വിജയകരമായ മാതൃകകള്‍ രാജ്യത്തെവിടെയും ലഭ്യമാണ്. അവ, പ്രാദേശിക പ്രത്യേകതകളും കഴിവുകളും ആവശ്യകതകളും പരിഗണിച്ചിട്ടുണ്ട്. സംരംഭകരും വ്യാപാരികളും ചെറുകിട സാമ്പത്തികസ്ഥാപനങ്ങളും സ്വയംസഹായ സംഘങ്ങളും സന്നദ്ധ സംഘടനകളും അത്തരം സ്ഥലങ്ങളില്‍ മൂല്യവര്‍ധിത ഉത്പന്നങ്ങള്‍, സഹകരണ മേഖല, പ്രാദേശിക ഉത്പന്നങ്ങളുടെ നേരിട്ടുള്ള വിപണി, നൈപുണ്യവികസനം എന്നീ മേഖലയില്‍ ഉദ്യമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഈ പരിശ്രമങ്ങള്‍ കരകൗശലമേഖല, ഭക്ഷ്യ സംസ്‌കരണം, ഗാര്‍ഹിക ഉത്പന്നങ്ങള്‍, കുടുംബസംരംഭങ്ങള്‍ എന്നിവയ്‌ക്കെല്ലാം പ്രോത്സാഹനമായിട്ടുണ്ട്. മറ്റുള്ളവരുമായി അവരുടെ അനുഭവങ്ങള്‍ പങ്കുവച്ചുകൊണ്ട് ആവശ്യമുള്ളിടത്ത് അത് പകര്‍ത്താവുന്നതാണ്. ചില വിദ്യാഭ്യാസ, വ്യവസായ സ്ഥാപനങ്ങള്‍ തൊഴില്‍ സൃഷ്ടിക്കുന്നതില്‍ വലിയ സംഭാവന നല്കിയിട്ടുണ്ട്. ദുര്‍ബലരും അശരണരും ഉള്‍പ്പെടുന്ന സമൂഹത്തിലെ വലിയ വിഭാഗത്തിന്  സ്ഥിരമായ തൊഴിലവസരങ്ങള്‍ ലഭ്യമാക്കിയ വിജയ ഗാഥകളെയെല്ലാം പ്രതിനിധിസഭ അനുമോദിക്കുന്നു. സമൂഹത്തില്‍ ‘സ്വദേശിയുടെയും സ്വാവലംബനത്തിന്റെയും’  ചൈതന്യമുണര്‍ത്താനുള്ള ശ്രമങ്ങള്‍ നേരത്തേ സൂചിപ്പിച്ച ഉദ്യമങ്ങള്‍ക്ക് ആക്കം കൂട്ടും.

വലിയ തൊഴില്‍സാധ്യതയുള്ള നമ്മുടെ ഉത്പാദനമേഖലയെ ശക്തിപ്പെടുത്തണം. ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്‌ക്കാന്‍ അത് സഹായിക്കും. ജോലി മാത്രം തേടുന്ന മാനസികാവസ്ഥയില്‍ നിന്ന് പുറത്തു കടക്കാന്‍ ജനങ്ങളെ, പ്രത്യേകിച്ചും യുവാക്കളെ, പഠനത്തിലൂടെയും ഉപദേശത്തിലൂടെയും ശ്രമിച്ച്, സംരംഭകത്വത്തിന് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കണം. അത്തരം സംരംഭകത്വശീലം സ്ത്രീകളിലും ഗ്രാമീണരിലും വിദൂരപ്രദേശങ്ങളിലും ഗിരിജനമേഖലകളിലും വളര്‍ത്തണം. വിദ്യാഭ്യാസ വിചക്ഷണരെയും വ്യാവസായിക-സാമൂഹ്യ നേതാക്കളെയും സാമൂഹ്യ സംഘടനകളെയും മറ്റു സ്ഥാപനങ്ങളെയും ഇക്കാര്യത്തില്‍ സജീവ പങ്കാളികളാക്കാന്‍ കഴിയും. ഇതിന് സര്‍ക്കാരും മറ്റു പരിശ്രമങ്ങളും ഒന്നിച്ചു പോകണം.

ദ്രുതഗതിയില്‍ മാറിവരുന്ന ആഗോള സാമ്പത്തിക, സാങ്കേതിക വെല്ലുവിളികളെ നേരിടുന്നതിന് ഒരു സമൂഹമെന്ന നിലയില്‍  നൂതനവഴികള്‍ തേടേണ്ടതുണ്ടെന്ന് പ്രതിനിധിസഭ കരുതുന്നു. വളര്‍ന്നുവരുന്ന ഡിജിറ്റല്‍ ഇക്കോണമി, കയറ്റുമതി എന്നിവയിലെ തൊഴിലവസരങ്ങളുടെയും സംരംഭകത്വത്തിന്റെയും സാധ്യതകള്‍ ശ്രദ്ധാപൂര്‍വം ആരായണം. ജോലിയിലും അതിനു മുമ്പുള്ള ഗവേഷണത്തിലും സാങ്കേതിക കണ്ടുപിടിത്തങ്ങളിലും സ്റ്റാര്‍ട്ടപ്പുകള്‍ക്കും ഹരിത സാങ്കേതികവിദ്യയിലധിഷ്ഠിതമായ സംരംഭങ്ങള്‍ക്കും മാനവശേഷി പരിശീലനം വേണം.

സാമ്പത്തികരംഗം ശക്തിപ്പെടുത്തുന്നതിനും സുസ്ഥിരവും സമഗ്രവുമായ വികസനത്തിനുമായി ഭാരതകേന്ദ്രീകൃതമായ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുവാന്‍ പ്രതിനിധിസഭ പൗരന്മാരോട് ആവശ്യപ്പെടുന്നു. ഭാരതത്തിന്റെ ശാശ്വതമൂല്യങ്ങളിലധിഷ്ഠിതമായ ആരോഗ്യകരമായ തൊഴില്‍സംസ്‌ക്കാരം രൂപപ്പെടുത്താന്‍ എല്ലാവിഭാഗം ജനങ്ങളോടും പ്രതിനിധിസഭ അഭ്യര്‍ഥിക്കുന്നു. അതുവഴി വിവിധതരത്തിലുള്ള തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുന്നതിനുള്ള പരിശ്രമങ്ങള്‍ക്ക് ഉത്തേജകമായി ഭാരതം ആഗോള സാമ്പത്തിക രംഗത്ത് ശരിയായ സ്ഥാനം നേടുന്നതിന് അത് രാസത്വരകമായി പ്രവര്‍ത്തിക്കും.

Tags: ആര്‍എസ്എസ്ഗുജറാത്ത്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബെംഗളൂരു ബസവനഗുഡിയില്‍ സമര്‍ത്ഥ ഭാരതം സംഘടിപ്പിച്ച 77-ാമത് സ്വാതന്ത്ര്യ ദിനത്തില്‍ ദേശീയ പതാക ഉയര്‍ത്തിയശേഷം ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു. സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ സമീപം
India

സൂര്യനെ ആരാധിക്കുന്ന ജനതയാണ് നമ്മള്‍, പ്രകാശത്തിന്റെ നാട്; ഭാരതം സ്വതന്ത്രമായത് ലോകത്തെ പ്രകാശിപ്പിക്കാനെന്ന് ആര്‍എസ്എസ്

Kerala

കേസരി അമൃതശതം പ്രഭാഷണ പരമ്പരയ്‌ക്ക് നാളെ തുടക്കം; ദത്താത്രേയ ഹൊസബാളെ ഉദ്ഘാടനം ചെയ്യും

യുവചേതന യുവശക്തി സംഗമത്തില്‍ ആര്‍എസ്എസ് പ്രജ്ഞാപ്രവാഹ് ദേശീയ സംയോജക് ജെ.നന്ദകുമാര്‍ മുഖ്യപ്രഭാഷണം നടത്തുന്നു
Kottayam

യുവതലമുറ വൈദേശിക അടിമത്തത്തില്‍ നിന്ന് മോചിതരാകുന്നു: ജെ.നന്ദകുമാര്‍

India

ഭാരത് ഭാരതി ഓണാഘോഷം ‘ഏകാത്മതാ സംഗമം’ 15 ന്; വത്സന്‍ തില്ലങ്കേരി മുഖ്യപ്രഭാഷണം നടത്തും

Varadyam

ഒരവിചാരിത യാത്ര

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സതീശന് അവിലും മലരും കുന്തിരക്കവും വില്‍ക്കുന്ന കടയുണ്ടെന്ന് സുരേന്ദ്രന്‍

ഇറാന്‍ ആണവായുധം പ്രയോഗിക്കണമെന്ന് തീവ്രവാദികള്‍, ഡേര്‍ട്ടി ബോംബ് പ്രയോഗിക്കുമോ എന്ന ആശങ്കയില്‍ ഇസ്രയേലും യുഎസും

മഞ്ചേശ്വരത്ത് എസ്ഡിപിഐ സ്ഥാനാര്‍ത്ഥി പിന്‍മാറി,മത്സരിക്കുന്നത്‌ കെസുരേന്ദ്രന് ഗുണമാകുമെന്ന വിലയിരുത്തലില്‍ പിന്മാറ്റം, മുസ്ലീം സംഘടനകളുടെ സമ്മര്‍ദ്ദം

ഏറ്റുമാനൂരിലെ ജെന്‍സീ തലമുറയില്‍പ്പെട്ട ബിജെപി സ്ഥാനാര്‍ത്ഥി ആതിര (ഇടത്ത്) ബീഹാറില്‍ നിയമസഭാതെരഞ്ഞെടുപ്പില്‍ ജയിച്ച ജെന്‍സീ സ്ഥാനാര്‍ത്ഥി മൈഥിലി താക്കൂര്‍ (വലത്ത്)

കേരളത്തിന്റെ മൈഥിലി താക്കൂര്‍ ഏറ്റുമാനൂര്‍ പിടിയ്‌ക്കുമോ? എതിര്‍സ്ഥാനാര്‍ത്ഥിയോട് അനുഗ്രഹം വാങ്ങിയും ജെന്‍സീയുടെ ആവേശമായും ആതിര

172 കിലോമീറ്റര്‍ വേഗത്തില്‍ കാറോടിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച് 16കാരന്‍; അമ്മയ്‌ക്കെതിരെ കേസ്

ശബരിമലയില്‍ മുറി ബുക്ക് ചെയ്യാന്‍ വ്യാജ സൈറ്റുകള്‍, അന്വേഷണം നടക്കുന്നു, ഭക്തര്‍ ജാഗ്രത കാട്ടണമെന്ന് പൊലീസ്

ആദി ശങ്കരാചാര്യർ അനുഗ്രഹിച്ച് നൽകിയ ഗാനമെന്ന് ഇളയരാജ ; പക്ഷെ അന്ന് യേശുദാസ് പറഞ്ഞു ‘ ഇത് ഞാൻ പാടിയാൽ പറ്റില്ല ‘

അങ്ങ് പാരീസിലും ഇസ്ലാമിക പണ്ഡിതന്‍ പിടിയിലായത് പീഢനക്കേസില്‍, 18 വര്‍ഷം തടവ്

എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് അനുകൂലമായി ഫേസ്ബുക്ക് പോസ്റ്റ്: പൊലീസുകാരന് സസ്പന്‍ഷന്‍

അങ്ങനൊരാളായതുകൊണ്ട് എന്നെ മാനേജ് ചെയ്ത് ഇത്രയും വർഷം കൊണ്ടുപോയി, വേറാരെങ്കിലുമാണ് ഭർത്താവ് ആയിരുന്നതെങ്കിൽ …

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.