ലണ്ടന്‍: നിലവിലെ ചാമ്പ്യന്മാരായ ചെല്‍സി യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. അതേസമയം, ഇറ്റാലിയന്‍ ടീമായ യുവന്റസ് പ്രീ ക്വാര്‍ട്ടറില്‍ പുറത്തായി.
രണ്ടാംപാദ പ്രീ ക്വാര്‍ട്ടറില്‍ ലില്ലിയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് ചെല്‍സി അവസാന എട്ടില്‍ സ്ഥാനം പിടിച്ചത്. രണ്ട് പാദമായി നടന്ന പ്രീ ക്വാര്‍ട്ടറില്‍ ചെലസി 4-1 ന് വിജയിച്ചു. ആദ്യപാദത്തില്‍ ചെല്‍സി മടക്കമില്ലാത്ത രണ്ട് ഗോളുകള്‍ക്ക് വിജയിച്ചിരുന്നു. ആദ്യപകുതിയുടെ അവസാന നിമിഷങ്ങളില്‍ പുലിസിച്ചും എഴുപത്തിയൊന്നാം മിനിറ്റില്‍ ആസ്പിലിക്യൂറ്റയുമാണ് ചെല്‍സിക്കായി ഗോളുകള്‍ നേടിയത്. മുപ്പത്തിയെട്ടാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ യില്‍മാസാണ് ലില്ലിയുടെ ഏക ഗോള്‍ കുറിച്ചത്.
ഇറ്റാലിയന്‍ ശക്തകളായ യുവന്റസിനെ സ്പാനിഷ് ടീം വിയാറയലാണ് അട്ടിമറിച്ചത്. രണ്ടാംപാദ പ്രീ ക്വാര്‍ട്ടറില്‍ വിയാ റയല്‍ മടക്കമില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് യുവന്റസിനെ കീഴടക്കി. രണ്ട് പാദമായി നടന്ന പ്രീ ക്വാര്‍ട്ടറില്‍ വിയാറയല്‍ 4-1 ന്റെ വിജയം സ്വന്തമാക്കി. ആദ്യപാദ പ്രീക്വാര്‍ട്ടറില്‍ ഇരു ടീമുകളും ഓരോ ഗോള്‍ നേടി സമനില പിടിച്ചു.
ജെറാര്‍ഡ് മൊറേനോ, പാവു ടോറസ്, ഗ്രോനെവെല്‍ഡ് എന്നിവരാണ് വിയാ റയലിനായി ഗോളുകള്‍ നേടിയത്. യൂറോപ്പ ലീഗ് ചാമ്പ്യന്മാരായ വിയാ റയല്‍ പതിമൂന്ന് വര്‍ഷത്തിനുശേഷമാണ് ചാമ്പ്യന്‍സ് ലീഗിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടക്കുന്നത്. ലിവര്‍പൂള്‍, ബയേണ്‍ മ്യൂണിക്ക്, റയല്‍ മാഡ്രിഡ് , മാഞ്ചസ്റ്റര്‍ സിറ്റി, അത്ലറ്റിക്കോ മാഡ്രിഡ്, ബെന്‍ഫിക്ക എന്നീ ടീമുകളും ചാമ്പ്യന്‍സ് ലീഗിന്റെ ക്വാര്‍ട്ടറിലെത്തിയിട്ടുണ്ട്. ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങളുടെ നറുക്കെടുപ്പ്് ഇന്ന് നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: