തിരുവന്തപുരം: ഐഎസ് ആക്രമണത്തിന്റെ ഇര ലിസ ചലാനെ രാജ്യാന്തര ചലച്ചിത്രമേളയിലെ ഉദ്ഘാടനച്ചടങ്ങില്‍ കേരളം ആദരിക്കും. മുഖ്യമന്ത്രി പിണറായി വിജയന് സ്പിരിറ്റ് ഓഫ് സിനിമാ അവാര്‍ഡ് നല്‍കിയാണ് ലിസ ചലാനെ ആദരിക്കുന്നത്.
തുര്‍ക്കിയിലെ അടിച്ചമര്‍ത്തപ്പെട്ട കുര്‍ദ് സമൂഹത്തിന്റെ പ്രതിനിധിയായ ലിസ ചലാന്‍ 2013 മുതലാണ് ചലച്ചിത്ര നിര്‍മാണരംഗത്ത് സജീവമാകുന്നത്. 2015ല്‍ കുര്‍ദ്ദിഷ് ഭൂരിപക്ഷ നഗരമായ ദിയാര്‍ബക്കറില്‍ ഐഎസ് നടത്തിയ ബോംബാക്രമണത്തില്‍ ഇരുകാലുകളും നഷ്ടപ്പെട്ട ലിസ 2021ല്‍ കൃത്രിമകാലുകള്‍ ഘടിപ്പിച്ച് ഡിലോപ് എന്ന സിനിമയിലൂടെ അഭ്രപാളിയില്‍ തിരിച്ചെത്തി.കുര്‍ദിഷ് ജനതയുടെ അതിജീവനകഥ ഒരു സ്കൂളിന്റെ പശ്ചാത്തലത്തില്‍ അവതരിപ്പിക്കുന്ന ലാംഗ്വേജ് ഓഫ് ദി മൗണ്ടന്‍ എന്ന ചിത്രം ലോകശ്രദ്ധ നേടിയിരുന്നു. ഈ ചിത്രമാണ് മേളയിലെ സ്പിരിറ്റ് ഓഫ് സിനിമ എന്ന വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്. നാളെ ഏരീസ് പ്ലക്സിലാണ് ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനം നടക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: