കീവ്: റഷ്യ-ഉക്രൈന് യുദ്ധം 20 ദിവസം പിന്നിട്ട സാഹചര്യത്തില്‍ അനുരഞ്ജന സാധ്യതകള്‍ തെളിയുന്നുണ്ടെന്ന് റിപ്പോര്‍ട്ട്. ഉക്രൈന് നാറ്റോയില്‍ ചേരാതെ ഇതുവരെ നിലകൊണ്ടതു പോലെ നിഷ്പക്ഷത പാലിച്ചാല്‍ യുദ്ധം തീര്‍ന്നേക്കും. ഉക്രൈന്റെ നിഷ്പക്ഷത ഗൗരവകരമായി ചര്‍ച്ച ചെയ്യുകയാണെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവ് പറഞ്ഞു. അതേസമയം ഓസ്ട്രിയയും സ്വീഡനും നിര്‍ദേശിച്ച നിഷ്പക്ഷത ഉക്രൈന് തള്ളിയതായി റിപ്പോര്‍ട്ടുണ്ട്.
ഉക്രൈനുമായുള്ള സമാധാന ചര്‍ച്ചകള്‍ ക്ലേശകരമാണ്. എന്നാല്‍ അനുരഞ്ജനത്തിനുള്ള സാധ്യതകള്‍ കാണുന്നുണ്ട്. ഉക്രൈന്റെ നിഷ്പക്ഷതയാണ് ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്, ലാവ്റോവ് ബിബിസിക്കു നല്കിയ അഭിമുഖത്തില്‍ പറഞ്ഞു. സമാധാന ചര്‍ച്ചകളെക്കുറിച്ച് ഉക്രൈനും പ്രതീക്ഷകളോടെയാണ് പ്രതികരിച്ചത്. യുദ്ധം അവസാനിപ്പിക്കാന്‍ ചര്‍ച്ചകള്‍ക്ക് സന്നദ്ധമാണെന്നും എന്നാല്‍ റഷ്യയുടെ അന്ത്യശാസനങ്ങള്‍ സ്വീകരിക്കില്ലെന്നും ഉക്രൈന് നേതാക്കള്‍ പറയുന്നു.
ഉക്രൈനെ ഉടനെയൊന്നും നാറ്റോയില്‍ ചേര്‍ക്കില്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറീസ് ജോണ്‍സണും പറഞ്ഞിട്ടുണ്ട്. ഇതും ഉക്രൈന്റെ നിഷ്പക്ഷ നിലപാടിനുള്ള സൂചനയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: