Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പെര്‍മിറ്റില്ലാതെ കേരള തീരത്ത് മത്സ്യബന്ധനം; രണ്ട് ബോട്ടുകള്‍ പിടികൂടി

ഗുജറാത്ത് ബോട്ടായ ഹെവന്‍, ലക്ഷദ്വീപ് ബോട്ട് തേര എന്നിവയാണ് കോസ്റ്റല്‍ പോലിസ് പിടികൂടിയത്. തുടര്‍ന്ന് ബോട്ടുകളെ വൈപ്പിന്‍ ഫിഷറീസ് വകുപ്പിന് കൈമാറി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 17, 2022, 02:06 pm IST
inKerala
പെര്‍മിറ്റില്ലാതെ മത്സ്യബന്ധനം നടത്തിയതിന് പിടിയിലായ ഹെവന്‍ ബോട്ട്‌

പെര്‍മിറ്റില്ലാതെ മത്സ്യബന്ധനം നടത്തിയതിന് പിടിയിലായ ഹെവന്‍ ബോട്ട്‌

കൊച്ചി: പെര്‍മിറ്റില്ലാതെ കേരള തീരത്ത് മത്സ്യബന്ധനം നടത്തിയ ബോട്ടുകള്‍ ഫിഷറീസ് വകുപ്പ് പിടിച്ചെടുത്തു. ഗുജറാത്ത് ബോട്ടായ ഹെവന്‍, ലക്ഷദ്വീപ് ബോട്ട് തേര എന്നിവയാണ് കോസ്റ്റല്‍ പോലിസ് പിടികൂടിയത്. തുടര്‍ന്ന് ബോട്ടുകളെ വൈപ്പിന്‍ ഫിഷറീസ് വകുപ്പിന് കൈമാറി.  

 അനധികൃത മത്സ്യബന്ധനം നടത്തിയതിന് തേര ബോട്ടിന് തൊണ്ണൂറായിരം രൂപ പിഴയീടാക്കുകയും ഇരുപതിനായിരം രൂപ പെര്‍മിറ്റിനായി ഈടാക്കുകയും ചെയ്തു. എന്നാല്‍ കേരളത്തിലെ മത്സ്യബന്ധന ബോട്ടുകള്‍ക്ക് അനുവദിച്ച കളര്‍ കോഡ് ഗുജറാത്ത് ബോട്ട് ഉപയോഗിച്ചുവെന്ന കാരണത്താല്‍ ബോട്ടിലെ മത്സ്യം കാളമുക്ക് ഫിഷറീസ് ഹാര്‍ബറില്‍ വെച്ച് ലേലം ചെയ്യുകയായിരുന്നു.  

 തുടര്‍ നടപടികള്‍ ഇന്ന് സ്വീകരിക്കുമെന്ന് ഫിഷറീസ് അസി.ഡയറക്ടര്‍ അനീഷ് പറഞ്ഞു. അതേസമയം ഫിഷറീസ് വകുപ്പിന്റെ നടപടിക്കെതിരെ പ്രതിഷേധവുമായി കൊച്ചി ഫിഷറീസ് ഹാര്‍ബര്‍ ഗില്‍നെറ്റ് ആന്റ് ലോങ് ലൈന്‍ ബയിങ് ഏജന്റ്‌സ് അസോസിയേഷന്‍ രംഗത്തെത്തി. സാധാരണ ഇത്തരം നടപടികളില്‍ പിഴ ഈടാക്കി വിടാമെന്നിരിക്കെ ലക്ഷങ്ങള്‍ വിലമതിക്കുന്ന മത്സ്യം ചുളു വിലയില്‍ ലേലം ചെയ്യുന്ന നടപടി ഒത്ത് കളിയുടെ ഭാഗമാണെന്നാണ് ആക്ഷേപം ഉയര്‍ന്നിട്ടുള്ളത്.  

 ആഴ്ചകള്‍ കടലില്‍ കിടന്ന് വരുന്നവരെ ദ്രോഹിക്കുന്ന നടപടിയാണ് ഫിഷറീസ് വകുപ്പിന്റേതെന്നും ഗില്‍നെറ്റ് ബോട്ടുകള്‍ കൊച്ചി ഫിഷറീസ് ഹാര്‍ബറില്‍ എത്തുന്നത് തടയാനുള്ള അധികൃതരുടെ ഗൂഢ നീക്കത്തിന്റെ ഭാഗമാണിതെന്ന് സംശയിക്കുന്നതായി കൊച്ചി ഫിഷറീസ് ഹാര്‍ബര്‍ ഗില്‍നെറ്റ് ആന്‍ഡ് ലോങ് ലയിങ് ബയിങ് ഏജന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് എ. എം. നൗഷാദ് ആരോപിച്ചു. ലേലം കേന്ദ്ര സര്‍ക്കാര്‍ അധീനതയിലുള്ള കൊച്ചി ഫിഷറീസ് ഹാര്‍ബറില്‍ നടത്താമെന്നിരിക്കെ സ്വകാര്യ ഹാര്‍ബറില്‍ നടത്തിയതിന് പിന്നിലും ഒത്ത് കളിയുണ്ട്. ഗുജറാത്ത് ബോട്ടിനെ പെര്‍മിറ്റ് എടുപ്പിച്ച ശേഷം വിട്ടയക്കുകയും പിന്നീട് തിരികെ വിളിപ്പിച്ച് മത്സ്യം ലേലം ചെയ്യുകയുമാണുണ്ടായതെന്നും നൗഷാദ് ആരോപിച്ചു.  

 അതേസമയം മത്സ്യം മോശമാകാതിരിക്കാന്‍ അടിയന്തരമായി ലേലം ചെയ്യാമെന്നും മത്സ്യഫെഡ് അധികൃതരുടെ സാന്നിധ്യത്തിലാണ് ലേലം ചെയ്തതെന്നും അടുത്തുള്ള ഹാര്‍ബറില്‍ ലേലം ചെയ്യാന്‍ അനുവാദമുണ്ടെന്നും ഫിഷറീസ് വകുപ്പ് അധികൃതര്‍ വ്യക്തമാക്കി. ഇതര സംസ്ഥാന ബോട്ടുകള്‍ കൊച്ചിയില്‍ വരുന്നത് തടയാനുള്ള ഗൂഢ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്തുമെന്ന് അസോസിയേഷന്‍ പ്രസിഡന്റ് എ. എം. നൗഷാദ് വ്യക്തമാക്കി.

Tags: keralaഗുജറാത്ത്kochiLakshadweep
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മഴ കനക്കും ; സംസ്ഥാനത്ത് നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് 

Kerala

‘ കൈ പിടിച്ച് വച്ച് ക്രൂരമായി മർദ്ദിച്ചു , ജനനേന്ദ്രിയം തകർത്തു ‘ ; 23 കാരനോട് കേരള പോലീസിന്റെ കൊടും ക്രൂരത

Samskriti

തൂശനിലയിലെ തിരുവോണസദ്യ

Travel

കോട്ടയം വഴിയുള്ള ബെംഗളൂരു- തിരുവനന്തപുരം ഓണം സ്‌പെഷ്യല്‍ ട്രെയിനുകള്‍ക്ക് റിസര്‍വേഷന്‍ ആരംഭിച്ചു

Kerala

ക്ഷേമ പെന്‍ഷന്‍ ഇന്ന് മുതല്‍; വീട്ടിലെത്തുമെന്ന് മന്ത്രി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മതങ്ങള്‍ വ്യത്യസ്തമായിരിക്കാം, പക്ഷെ മനുഷ്യത്വം ഒന്നാണ്: ആര്‍എസ്എസിനെക്കുറിച്ചുള്ള കുപ്രചാരണങ്ങള്‍ നീക്കുന്ന പ്രസംഗവുമായി മോഹന്‍ ഭാഗവത്

അമിത പഞ്ചസാര, ഉപ്പ്, കൊഴുപ്പ് ഉള്ള ഭക്ഷണങ്ങള്‍ക്ക് ചുവന്ന മുന്നറിയിപ്പ് ലേബല്‍ നിര്‍ബന്ധം; കേന്ദ്ര ഭക്ഷ്യ സുരക്ഷാ അതോറിറ്റി

ഡീപ് സ്റ്റേറ്റിന്റെ വടിയും കൊണ്ട് മോദി സര്‍ക്കാരിന്റെ അടിക്കാന്‍ സോണിയാഗാന്ധി വരുന്നു

ഹരിദ്വാർ ജില്ലയിൽ രണ്ട് അനധികൃത മദ്രസകൾ പൂട്ടി : ഉത്തരാഖണ്ഡിലുടനീളം നടപടിയെടുക്കും, നയം വ്യക്തമാക്കി സർക്കാർ 

ക​ണ്ണൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ല്‍ കാ​പ്പ ത​ട​വു​കാ​ര്‍ ഏ​റ്റു​മു​ട്ടി; ഒ​രാ​ള്‍​ക്ക് കു​ത്തേ​റ്റു

ഹൈക്കോടതി ഉത്തരവ് ലംഘിച്ചതിന് മമത ബാനർജിക്കെതിരെ കൊൽക്കത്ത പോലീസ് കേസെടുത്തു

ക്രീഡാഭാരതിയുടെ ആഭിമുഖ്യത്തില്‍ നടന്ന ദേശീയ കായിക ദിനാചാരണം, മേജര്‍ ധ്യാന്‍ചന്ദ് ജയന്തി ആഘോഷത്തില്‍ പങ്കെടുത്ത കായികതാരത്തിന് സിനിമ സീരിയല്‍ താരം വിവേക് ഗോപന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നു

ദേശീയ കായിക ദിനാചരണവും മേജര്‍ ധ്യാന്‍ചന്ദ് ജയന്തിയും

ശംഖുമുഖത്ത് അരങ്ങേറിയ ഡിഫറന്റ് ആര്‍ട് സെന്ററിലെ കുട്ടികള്‍ അവതരിപ്പിച്ച കലാസന്ധ്യയില്‍ നിന്ന്‌

ടൂറിസം വാരാഘോഷത്തിന് നിറംപകര്‍ന്ന് ഡിഫറന്റ് ആര്‍ട് സെന്റര്‍

കോട്ടയ്ക്കല്‍ ക്വാറിയിലെ പാറക്കെട്ടുകള്‍ ലോറിക്കു മുകളില്‍ അടര്‍ന്നുവീണ് ക്യാബിന്‍ തകര്‍ന്ന നിലയില്‍

ക്വാറിയിലെ പാറക്കെട്ടുകള്‍ ലോറിക്കു മുകളില്‍ വീണ് ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്; അനധികൃത ക്വാറിക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം

ചെമ്പുകമ്പി മോഷ്ടിച്ച കേസിൽ രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ അറസ്‌റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.