Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

കേരളത്തിന്റെ പ്രതിനിധികളായി രാജ്യസഭയില്‍ എത്തിയിത് 88 പേര്‍: പട്ടിക വിഭാഗങ്ങളിന്‍ നിന്ന് നാലു പേര്‍മാത്രം

പട്ടിക വിഭാഗങ്ങളെ ഒഴിവാക്കിയോ സാമുദായിക സന്തുലനം.

രാമചന്ദ്രന്‍ മുല്ലശ്ശേരിbyരാമചന്ദ്രന്‍ മുല്ലശ്ശേരി
Mar 17, 2022, 06:00 am IST
inArticle

രാജ്യസഭയിലേക്ക് കേരളത്തില്‍ ഒഴിവ് വരുന്ന മൂന്ന് സീറ്റുകളിലേക്ക് മാര്‍ച്ച് 31ന് നിശ്ചയിട്ടുള്ള തെരഞ്ഞെടുപ്പിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകള്‍ പൊടിപൊടിക്കുകയാണല്ലോ. ഈ ചര്‍ച്ചകളില്‍ ഉരുത്തിരിയുന്ന ചില ഫോര്‍മുലകളില്‍ ഒന്നാണ് മത- സാമുദായിക സന്തുലിതാവസ്ഥ. എന്നാല്‍ വിവിധ രാഷ്‌ട്രീയ കക്ഷികള്‍ കേരള ജനസംഖ്യയില്‍ പന്ത്രണ്ട് ശതമാനത്തിലധികം വരുന്ന പട്ടിക വിഭാഗങ്ങളെയും ഏതാണ്ട് അതിനടുത്തു വരുന്ന പരിവര്‍ത്തിത ക്രൈസ്തവരെയും ഒരു പൗരസമൂഹമായി പരിഗണിക്കാതിരിക്കുന്നത് രാഷ്‌ട്രീയ അനൗചിത്യമാണ്.

 പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ ഭാഗമായി കേരളത്തിന്റെ പ്രതിനിധികളായി ഇതിനോടകം 88 പേര്‍ രാജ്യസഭയില്‍ എത്തിയിട്ടുണ്ട്. അതില്‍ എ.കെ.ആന്റണി, ബി.വി. അബ്ദുള്ളക്കോയ എന്നിവര്‍ അഞ്ചു തവണയും വയലാര്‍ രവി നാല് തവണയും തെന്നല ബാലകൃഷ്ണപിള്ള കെ.കരുണാകരന്‍, പി.ജെ.കുര്യന്‍ എന്നിവര്‍ മൂന്ന് തവണയും പത്തൊമ്പത് പേര്‍ രണ്ട് തവണയും തെരഞ്ഞെടുക്കപ്പെട്ടു. അറുപത്തിമൂന്ന് പേര്‍ ഓരോ തവണ രാജ്യസഭാംഗങ്ങളായി.

 സാമുദായിക സംവരണം ഇല്ലാത്തതു കാരണം പട്ടിക വിഭാഗക്കാര്‍ തഴയപ്പെടുന്നതായാണ് അനുഭവം. സിപിഐ(എം) പ്രതിനിധികളായി പി.കെ.കുഞ്ഞച്ചന്‍, കെ.സോമപ്രസാദ്, കോണ്‍ഗ്രസ് പ്രതിനിധികളായി കെ.കെ.മാധവന്‍, ടി.കെ.സി. വടുതല എന്നിങ്ങനെ നാലു പേര്‍ക്ക് മാത്രമാണ് അവസരം ലഭിച്ചിട്ടുള്ളത്. ഉന്നതമായ ജനാധിപത്യ ബോധവും ഉയര്‍ന്ന സാക്ഷരതയും രാഷ്‌ട്രീയ പ്രബുദ്ധതയുമുള്ള കേരള സംസ്ഥാനത്തിന്റെ ഉത്കൃഷ്ട പാരമ്പര്യത്തിന് നിരക്കാത്ത തിരസ്‌കരണവും കുറ്റകരമായ അനാസ്ഥയുമാണ് ഇവിടുത്തെ രാഷ്‌ട്രീയ കക്ഷികള്‍ പിന്തുടരുന്നത്. ഒരുപക്ഷേ സംവരണമുണ്ടായിരുന്നുവെങ്കില്‍ പട്ടിക വിഭാഗത്തില്‍ നിന്നും ഇതിനോടകം ഒമ്പത് പേര്‍ കേരളത്തിന്റെ പ്രതിനിധികളായി രാജ്യസഭയില്‍ എത്തുമായിരുന്നു.

  പട്ടിക വിഭാഗങ്ങള്‍ പരസ്യമായി അരങ്ങേറുന്ന ഈ  സാമുദായിക പ്രീണന നയങ്ങളില്‍ കണ്ണടയ്‌ക്കുന്നതിനാല്‍ തെരഞ്ഞെടുപ്പു ചര്‍ച്ചകളില്‍ പട്ടിക വിഭാഗ പ്രാതിനിധ്യവും തുല്യനീതിയും മാറ്റിവയ്‌ക്കപ്പെടുന്നു. അവര്‍ക്ക് സംവരണ മണ്ഡലങ്ങള്‍ ഉണ്ടല്ലോ എന്നതാണ് ന്യായം. എന്നാല്‍ സംവരണം ഏര്‍പ്പെടുത്താത്ത ഇടങ്ങളില്‍ അടിസ്ഥാന ജനതയുടെ പ്രാതിനിധ്യം ഉറപ്പിക്കേണ്ടത് ജനാധിപത്യ ധര്‍മ്മമാണെന്ന് തിരിച്ചറിഞ്ഞ്, നീതി കിട്ടാത്തവര്‍ക്ക് വേണ്ടി വാദിക്കാന്‍ ഇവിടെ ആരുമില്ലെന്ന തോന്നല്‍ ഉളവാക്കുന്ന സാഹചര്യമാണുള്ളത്. അവസരം ലഭിച്ചവര്‍ക്ക് തന്നെ വീണ്ടും അവസരം നല്‍കാതെ രാഷ്‌ട്രീയ കക്ഷികള്‍ നീതിയുടെയും സമത്വത്തിന്റെയും കാവലാളുകളാകണം. നിയമസഭയിലെ കക്ഷിനില അനുസരിച്ച് ഭരണപക്ഷത്തിന് രണ്ടംഗങ്ങളെയും പ്രതിപക്ഷത്തിന് ഒരു അംഗത്തെയും വിജയിപ്പിക്കാനാകും.

രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ഇരു മുന്നണികളും പട്ടിക വിഭാഗത്തില്‍ നിന്നും ഓരോ സ്ഥാനാര്‍ത്ഥികളെ കണ്ടെത്തി വിജയിപ്പിച്ചാല്‍ അത് കേരളത്തിന്റെ ഉയര്‍ന്ന ജനാധിപത്യ ബോധത്തിനും സാക്ഷരതാ നിലവാരത്തിനും ലഭിക്കുന്ന വമ്പിച്ച സ്വീകാര്യതയാകും.  

 (സാംബവ മഹാസഭ ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍)

Tags: രാജ്യസഭപട്ടികജാതി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഡിജിറ്റല്‍ പേഴ്‌സണല്‍ ഡാറ്റ പ്രൊട്ടക്ഷന്‍ ബില്‍ പാസാക്കി രാജ്യസഭ; അറിയേണ്ടതെല്ലാം

India

ഇത് ജഗദീപ് ധന്‍കറാണ്….ഇനി കുത്തഴിഞ്ഞ പെരുമാറ്റം സഭയില്‍ നടക്കില്ല…. തൃണമൂല്‍ നേതാവ് ഡെറിക് ഒബ്രിയാനെ ഞെട്ടിച്ച് സ്പീക്കര്‍ ജഗദീപ് ധന്‍കര്‍

India

മണിപ്പൂര്‍ വിഷയം: പാര്‍ലമെന്റിന്റെ ഇരുസഭകളും നിര്‍ത്തിവച്ചു

India

മണിപ്പൂര്‍, രാജസ്ഥാനില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമം എന്നീ വിഷയങ്ങളില്‍ പാര്‍ലമെന്റ് പ്രക്ഷുബ് ധം; രാജ്യസഭ ഇന്നത്തേക്ക് പിരിഞ്ഞു

India

മണിപ്പൂര്‍ വിഷയം; ലോക്സഭ ഇന്നത്തേക്ക് പിരിഞ്ഞു, ഖനിയും ധാതുക്കളും (വികസനവും നിയന്ത്രണവും) ഭേദഗതി ബില്‍, 2023 സഭ പാസാക്കി.

പുതിയ വാര്‍ത്തകള്‍

കുതിരാൻ തുരങ്കത്തിൽ മണ്ണിടിച്ചിൽ; ആശങ്കയ്‌ക്ക് ആക്കം കൂട്ടി കനത്ത മഴ, വിദഗ്‌ദ്ധർ സ്ഥലത്തെത്തി

പാകിസ്ഥാന്റെ ‘യം ഇ ഇസ്തേസൽ’ പ്രചാരണ പരിപാടി തകർത്ത് ഇന്ത്യ : ആദ്യം സ്വന്തം രാജ്യത്ത് നടക്കുന്ന രക്തച്ചൊരിച്ചിൽ അവസാനിപ്പിക്കാൻ നിർദേശം

2030 ലോകകപ്പ് ഫൈനല്‍ വേദി മൊറോക്കോയ്‌ക്ക്: വിവാദങ്ങള്‍ക്ക് മറുപടിയുമായി ഫിഫ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ സംവദിച്ച് ബെഞ്ചമിൻ നെതന്യാഹു : തന്ത്രപരമായ പങ്കാളിത്തം വർധിപ്പിക്കും

ഗുജറാത്തിൽ കിണർ ഇളകുന്നു; അത്ഭുതമെന്ന് ചിലർ, ഭൂകമ്പ സാധ്യത പറഞ്ഞ് ഗ്രാമീണർ

കെഎസ്ആര്‍ടിസിയില്‍ ഓണാനുകൂല്യങ്ങളും ഡിഎ കുടിശികയും അനുവദിക്കണം: സംഘ്

രാമായണ സ്വാംശീകരണങ്ങള്‍ ഹോമറിന്റെ ഒഡീസിയില്‍

ഹനുമാന്‍ സീതാദേവിക്ക് തന്റെ പ്രഭാവം കാണിച്ചുകൊടുക്കുന്നു

ചിത്രരാമായണം 20: ഹനുമാന്‍ ശക്തി കാണിക്കുന്നു

അടുത്ത 3 മണിക്കൂറിൽ ആലപ്പുഴയിലും കോട്ടയത്തും റെഡ് അലർട്ട്: അതീവ ജാഗ്രതാ നിർദ്ദേശം

9 കോടിയുടെ ലോട്ടറി ടിക്കറ്റ് ചവറ്റുകുട്ടയിൽ എറിഞ്ഞു!: ഒടുവിൽ കോർപ്പറേഷൻകാർ എടുത്തുകൊണ്ടുപോയ ടൺ കണക്കിന് മാലിന്യക്കൂമ്പാരത്തിൽ നിന്ന് തപ്പിയെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.