മോസ്കോ: ആദ്യം പുറത്തുനിന്നുള്ള പോരാളികളെ യുദ്ധത്തിന് ക്ഷണിച്ചത് ഉക്രൈന് പ്രസിഡന്റ് സെലന്‍സ്കിയാണ്. സ്വയം സന്നദ്ധരായി ഉക്രൈനെ രക്ഷിക്കാന്‍ പോരാട്ടത്തിന് എത്തുന്നവര്‍ക്ക് വിസ നല്‍കുമെന്ന് സെലന്‍സ്കി പ്രഖ്യാപിച്ചിരുന്നു. അന്ന് 52 രാജ്യങ്ങളില്‍ നിന്നായി 20,000 പേരാണ് റഷ്യന്‍ പട്ടാളക്കാര്‍ക്കെതിരെ പോരാടാന്‍ ഉക്രൈനില്‍ എത്തിയത്.
ഇപ്പോള്‍ പുടിനും പുറത്തുനിന്നുള്ള പോരാളികളെ യുദ്ധത്തിന് ക്ഷണിച്ചിരിക്കുകയാണ്. ഇതിന്റെ ഭാഗമായി സിറിയയില്‍ നിന്നും 16,000 പേര് തയ്യാറാണെന്ന് അറിയിച്ച് കഴിഞ്ഞു. ഐഎസ് ഐഎസ് പോരാളികളെ സിറിയന്‍ മണ്ണില്‍ നിന്നും തകര്‍ത്തെറിഞ്ഞ റഷ്യന്‍ നീക്കത്തിനെ സഹായിച്ച് തഴക്കം വന്ന യുദ്ധവീരന്മാരാണ് സിറിയയില്‍ നിന്നെത്തുക. ഇതിന് പുറമെ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നും പോരാളികള്‍ പുടിന് വേണ്ടി പോരാടാനെത്തും.
ഇതിനെല്ലാം പുറമെ പുടിനെ റഷ്യയ്ക്ക് പുറത്തുള്ള യുദ്ധത്തിലും ക്രൈമിയന്‍ യുദ്ധത്തിലും ഡോണ്‍ബാസ് യുദ്ധത്തിലും സഹായിച്ച സ്വകാര്യ സൈനിക കമ്പനിയായ വാഗ്നര്‍ ഗ്രൂപ്പും പുടിനായി പോരാട്ടത്തിനിറങ്ങും. യുദ്ധതന്ത്രങ്ങള്‍ എല്ലാം അരച്ചുകലക്കി കുടിച്ചവരാണ് വാഗ്നര്‍ ഗ്രൂപ്പുകാര്‍. ഇതിലെ പോരാളികള്‍ 2000 ഡോളറാണ് മാസശമ്പളം. ക്രൈമിയ യുദ്ധത്തിലും ഇവര്‍ പുടിനെ സഹായിച്ചിരുന്നു.
ആഫ്രിക്കന്‍ രാഷ്ട്രങ്ങളില്‍ നിന്നും പുടിന് നല്ല പിന്തുണയാണ്. റഷ്യയ്ക്കെതിരായ ഐക്യരാഷ്ട്രസഭയിലെ പ്രമേയത്തെ 24 ആഫ്രിക്കന്‍ രാഷ്ട്രങ്ങള്‍ എതിര്‍ത്തു. 16 ആഫ്രിക്കന്‍ രാജ്യങ്ങള്‍ വിട്ടുനിന്നും. ഏഴ് പേര് വോട്ട് ചെയ്തതേയില്ല. ഉഗാണ്ടയുള്‍പ്പെടെ മിക്ക ആഫ്രിക്കന്‍ രാഷ്ട്രങ്ങളും വെള്ളക്കാര്‍ക്ക് എതിരാണ്. ഇവിടെയാണ് വാഗ്നര്‍ ഗ്രൂപ്പ് സജീവമായി പ്രവര്‍ത്തിക്കുന്നത്. മൊസാമ്പിക്, മാലി എന്നിവിടങ്ങളിലും വാഗ്നര്‍ ഗ്രൂപ്പിന് വേരുകളുണ്ട്. റഷ്യയിലെ അതിസമ്പന്നനായ ഒലിഗാര്‍ക്കായ യെവ്ജനി പ്രിഗോസിന് ആണ് വാഗ്നര്‍ ഗ്രൂപ്പിന്റെ ഉടമസ്ഥന്. റഷ്യയുടെ സ്വാധീനവലയം ലോകമെമ്പാടും വളര്‍ത്തുക എന്ന ലക്ഷ്യം മാത്രമേ വാഗ്നര്‍ അര്‍ധസൈനിക സേനയ്ക്കുള്ളൂ. ഹിലരി ക്ലിന്റണെതിരെ ട്രംപ് മത്സരിച്ചപ്പോള്‍ ട്രംപിന് വേണ്ടി പുടിന് പ്രവര്‍ത്തിച്ചിരുന്നു. അന്ന് വാഗ്നര്‍ ഗ്രൂപ്പ് വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിലും അക്രമങ്ങള്‍ ഉണ്ടാക്കുന്നതിലും മുന്‍പന്തിയിലായിരുന്നു. ഇവര്‍ ഉക്രൈന് സേനയ്ക്ക് വന്‍നാശം വിതയ്ക്കുമെന്ന് മാത്രമല്ല, റഷ്യന്‍ പട്ടാളക്കാരുടെ മരണസംഖ്യ കുറയ്ക്കാനും സഹായിക്കും.
ആഫ്രിക്കന്‍ രാജ്യങ്ങളില്‍ പലയിടത്തും വാഗ്നര്‍ അര്‍ധസൈനിക ഗ്രൂപ്പിന് പ്രകൃതി വിഭവങ്ങളില്‍ നല്ല നിയന്ത്രണമുണ്ട്. ഇപ്പോള്‍ പുടിന് സാമ്പത്തിക പ്രതിസന്ധിയില്‍ ഉഴലുമ്പോള്‍ ഈ പ്രകൃതി വിഭവങ്ങള്‍ ഉപയോഗിച്ച് പുടിന് നല്ലൊരു വരുമാനം ഉറപ്പാക്കാനും വാഗ്നര്‍ ഗ്രൂപ്പ് സഹായിക്കും.
എന്തായാലും ഉക്രൈനില്‍ വിദേശപോരാളികള്‍ അമിതമായി എത്തുന്നത് കൂടുതല്‍ ആഭ്യന്തരപ്രശ്നങ്ങള്‍ ഉണ്ടാക്കിയേക്കുമെന്ന ആശങ്ക പാശ്ചാത്യരാഷ്ട്രങ്ങല്‍ക്കുണ്ട്. ഐക്യരാഷ്ട്രസഭയും ഈ ആശങ്ക പങ്കുവെയ്ക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: