കാഞ്ഞിരപ്പളളി: ഉറക്കത്തില്‍ വസ്ത്രത്തിന് തീപിടിച്ച് വീട്ടമ്മ മരിച്ചു.അമ്മയ്ക്കൊപ്പമുണ്ടായിരുന്ന മാനസികവെല്ലുവിളി നേരിടുന്ന മകന് തീപ്പെട്ടി ഉരച്ചതാണ് തീപിടിക്കാന്‍ കാരണം.മാനിടംകുഴി ചക്കാലയില്‍ ലൂസി ഈപ്പനാണ് (47) മരിച്ചത്. ഇവര്‍ ക്യാന്‍സര്‍ രോഗിയാണ്.
ഞായറാഴ്ച്ച രാത്രിയാണ് സംഭവം നടന്നത്. മകനെ മറ്റോരു സ്ഥാപനത്തിലായിരുന്നു നിര്‍ത്തിയിരുന്നത്. ഒരാഴ്ച്ച മുന്‍പാണ് വീട്ടിലെക്ക് കൊണ്ടുവന്നത്. എന്നും മകന് ഉറങ്ങിയതിന് ശേഷമാണ് ഇവര്‍ ഉറങ്ങാറുളളത്. എന്നാല്‍ ഇന്നലെ നേരത്തെ ഉറങ്ങിപ്പോയിരുന്നു എന്ന് മരണമൊഴിയായി പോലീസിനോട് പറഞ്ഞു. തീപിടിക്കുന്നത് കണ്ട് ഉണര്‍ന്നപ്പോളേക്കും 60%ത്തോളം പൊളളലേറ്റിരുന്നു.
അടുത്ത മുറിയില്‍ ഉണ്ടായിരുന്ന മറ്റ് മക്കള്‍ ഉണര്‍ന്ന് അയല്‍വാസികളെ കൂട്ടി കാഞ്ഞിരപ്പളളി ജനറല്‍ ആശുപത്രിയിലും, കോട്ടയം മെഡിക്കല്‍ കോളേജിലും എത്തിച്ചിരുന്നെങ്കിലും ചൊവ്വാഴ്ചയോടെ മരിച്ചു.സംസ്ക്കാരം ഇന്ന് കാഞ്ഞിരപ്പളളി സെന്റ് ഡൊമനിക്സ് കത്തീഡ്രലില്‍.
മകനെ ഡോക്ടര്‍മാരുടെ സര്‍ട്ടിഫിക്കറ്റോടെ കോടതിയില്‍ ഹാജരാക്കും. മറ്റ് മക്കള്‍: ജയ്സന്, ജോയ്സ്, ജോമോന്, ജോജി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: