ന്യൂദല്‍ഹി: യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട പാലക്കാട് കൊല്ലങ്കോട് സ്വദേശിനി നിമിഷപ്രിയയെ എംബസി സഹായിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. വധശിക്ഷ റദ്ദാക്കാനുളള ചര്‍ച്ചകള്‍ക്കായി യെമനിലേക്ക് യാത്ര അനുമതി നല്‍കുമെന്നും കേന്ദ്ര്‌സര്‍ക്കാര്‍ അറിയിച്ചു.
സേവ് നിമിഷപ്രിയ ഇന്‍ര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സില്‍ ആണ് അഭിഭാഷകന്‍ കെ.ആര്‍ സുഭാഷ് മുഖേന ദല്‍ഹി കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഇതില്‍ കേന്ദ്രസര്‍ക്കാരിന്റെ നിലപാട് ദല്‍ഹി ഹൈക്കോടതി ആരാഞ്ഞിരുന്നു. ഇതിനുളള മറുപടിയായി ആണ് സഹായം ചെയ്യുമെന്ന് കോടതിയെ അറിയിച്ചിരിക്കുന്നത്.
കൊല്ലപ്പെട്ട യെമന്‍ പൗരന്റെ കുടുംബത്തിന് മോചന ദ്രവ്യം നല്‍കി മോചനം സാധ്യമാക്കാനാണ് നയതന്ത്ര ഇടപെട ആവശ്യപ്പെട്ടത്. 2017ലാണ് കേസിനാസ്പതമായ സംഭവം നടക്കുന്നത്. യെമന്‍ പൗരനായ തലാല അബ്ദു മഹാദി എന്ന വ്യക്തിയും നിമിഷയും ചേര്‍ന്ന് യെമനില്‍ ക്ലിനിക്ക് ആരംഭിക്കുകും ചെയ്തു. പിന്നീട് ഇയാള്‍ നിമിഷ ഇയാളുടെ ഭാര്യ ആണെന്ന് പറഞ്ഞ് നിരന്തരം പീഡിപ്പിക്കുകയും, പാസ്‌പോര്‍ട്ട് പിടിച്ചുവെക്കുകയും ചെയ്തു.
പല തവണ ചോദിച്ചിട്ടും പാസ് പോര്‍ട്ട് നല്‍കിയില്ല. ഇതേത്തുടര്‍ന്ന് അമിതമായി മരുന്ന് കുത്തിവെച്ച് തലാലിനെ നിമിഷ കൊലപ്പെടുത്തി വാട്ടര്‍ ടാങ്കില്‍ നിക്ഷേപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: