ഇടുക്കി: വേനല്‍ക്കാലം ആദ്യ രണ്ടാഴ്ച പിന്നിടുമ്പോള്‍ കേരളം കനത്ത ചൂടില്‍ വെന്തുരുകുകയാണ്. സാധാരണ തണുപ്പ് അനുഭവപ്പെടുന്ന പുലര്‍ച്ചകളില്‍ പോലും ഉഷ്ണമാണ്. ഫാനും എസിയും ഇല്ലാതെ കഴിയാനാവില്ലെന്നാണ് സ്ഥതി. പാലക്കാട്, പുനലൂര്‍, വെള്ളാനിക്കര എന്നിവിടങ്ങളില്‍ പകല്‍ സമയത്ത് ഇപ്പോള്‍ കൂടിയ താപനില 38 ഡിഗ്രിക്ക് മുകളിലാണ്. തീരമേഖലയില്‍ താപനിലയില്‍ നേരിയ കുറവുണ്ടെങ്കിലും അന്തരീക്ഷത്തില്‍ ജലാംശം (ആര്‍ദ്രത അഥവാ ഹ്യുമിഡിറ്റി) കൂടുതലായതിനാല്‍ ഇവിടെയാണ് മറ്റിടങ്ങളിലേക്കാള്‍ ചൂടു കൂടുതല്‍.
ഓരോ സ്ഥലത്തെ താപനിലയും അവിടുത്തെ ആര്‍ദ്രതയും വിലയിരുത്തി കൃത്യമായ ചൂട് കണക്കാക്കാന്‍ താപ സൂചകം (ഹീറ്റ് ഇന്‍ഡക്സ്) എന്ന പുതിയ സംവിധാനം ഒരുക്കിയിട്ടുണ്ട്. കുസാറ്റിലെ അസി. പ്രൊഫ. ഡോ. എസ്. അഭിലാഷിന്റെ നേതൃത്വത്തിലാണിത്. ജനങ്ങള്‍ക്ക് അനുഭവപ്പെടുന്ന ചൂടാണ് കണക്ക് കൂട്ടിയെടുക്കുന്നതെന്ന് അഭിലാഷ് ജന്മഭൂമിയോട് പറഞ്ഞു.
ഹൈറേഞ്ചില്‍ ആര്‍ദ്രത കുറവായതിനാല്‍ ഇവിടെ ഈ പ്രശ്നം ഒരുപരിധിവരെ ഉണ്ടാകില്ല. ശരീരത്തിന്റെ താപനില നിയന്ത്രിക്കുന്നത് വിയര്‍ക്കല്‍ പ്രക്രിയയാണ്. ശരീരം വിയര്‍ക്കുമ്പോള്‍, വിയര്‍പ്പ് അതേ വേഗത്തില്‍ ബാഷ്പീകരിക്കും. അതിനാല്‍ ശരീരത്തിന് തണുപ്പ് അനുഭവപ്പെടും. എന്നാല്‍ ആര്‍ദ്രത കൂടിയാല്‍ ബാഷ്പീകരണം വൈകും. അതിനാല്‍ ശരീരം വിയര്‍ത്തൊലിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: