Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ആധുനിക ഭാരതത്തിന് ആര്‍എസ്എസ് വഴികാട്ടുന്നു

രാജ്യത്തിനകത്തും പുറത്തുമുള്ള പല സാമൂഹ്യശാസ്ത്രജ്ഞന്മാരും ചിന്തകരും ആര്‍എസ്എസിന്റെ പ്രവര്‍ത്തനത്തെ അത്ഭുതത്തോടെയാണ് നോക്കിക്കാണാറുള്ളത്. ആശയാദര്‍ശങ്ങളില്‍ വിട്ടുവീഴ്ച ചെയ്യാതെയും, അതേസമയം കാലാനുസൃതമായ മാറ്റങ്ങളെ ഉള്‍ക്കൊണ്ടും മുന്നേറുന്ന സംഘടന 2025 ല്‍ ജന്മശതാബ്ദി ആഘോഷിക്കാന്‍ പോവുകയാണ്. വൈവിധ്യമാര്‍ന്ന പരിപാടികളോടെയാണ് ഇത് ആഘോഷിക്കുക. എണ്ണത്തിലും വണ്ണത്തിലും വളര്‍ന്നുകൊണ്ടിരിക്കുക എന്നതു മാത്രമല്ല സംഘത്തിന്റെ ലക്ഷ്യം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 15, 2022, 06:00 am IST
in Editorial

ഗുജറാത്തിലെ കര്‍ണാവതിയില്‍ സമാപിച്ച ആര്‍എസ്എസ് അഖിലഭാരതീയ പ്രതിനിധിസഭ നല്‍കുന്ന സന്ദേശം വ്യക്തമാണ്. കൊവിഡ് പ്രതിസന്ധിക്കിടയിലും പ്രവര്‍ത്തനം കൂടുതല്‍ മേഖലകല്‍ലേക്ക് വ്യാപിച്ച് സംഘടന പുതിയ ഔന്നത്യങ്ങള്‍ കീഴടക്കിയിരിക്കുന്നു. രാജ്യവ്യാപകമായിത്തന്നെ ശാഖകളുടെ എണ്ണം വര്‍ദ്ധിക്കുകയും, കൂടുതല്‍ യുവാക്കള്‍ സംഘടനാ പ്രവര്‍ത്തനങ്ങല്‍ലേക്ക് ആകര്‍ഷിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ 2020 നെ അപേക്ഷിച്ച് പ്രവര്‍ത്തനം മുഴുവനായിത്തന്നെ പുനരാരംഭിക്കാന്‍ കഴിഞ്ഞ മറ്റേതെങ്കിലും സംഘടന ഉണ്ടെന്ന് തോന്നുന്നില്ല. നഗരപ്രദേശങ്ങളിലും ഗ്രാമങ്ങളിലും ശാഖകളുടെ എണ്ണം വര്‍ധിച്ചുകൊണ്ടേയിരിക്കുന്നു. അഞ്ചു വര്‍ഷത്തിനിടെ ഒന്നേകാല്‍ ലക്ഷത്തോളം യുവാക്കളാണ് ‘ജോയിന്‍ ആര്‍എസ്എസ്’ എന്ന ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിലൂടെ സംഘടനയില്‍ ചേരാന്‍ ആഗ്രഹം പ്രകടിപ്പിച്ചത്. കൊവിഡ് രാജ്യത്ത് മഹാമാരിയായി പ്രഖ്യാപിച്ച ദിവസംതന്നെ അഞ്ചര ലക്ഷത്തോളം സംഘപ്രവര്‍ത്തകര്‍ വിവിധതരം സേവനങ്ങളുമായി രംഗത്തിറങ്ങി എന്നറിയുമ്പോള്‍ അതിന്റെ വ്യാപ്തി ഊഹിക്കാവുന്നതേയുള്ളൂ. ക്ഷേത്രങ്ങള്‍, സന്യാസാശ്രമങ്ങള്‍, ബുദ്ധവിഹാരങ്ങള്‍, ഗുരുദ്വാരകള്‍ തുടങ്ങിയ ഇടങ്ങളില്‍നിന്ന് വളരെയധികം പേര്‍ കൊവിഡ്കാല സേവനങ്ങള്‍ നടത്താന്‍ രംഗത്തിറങ്ങിയത് രാജ്യത്തുണ്ടായ ഉണര്‍വായി ആര്‍എസ്എസ് വിലയിരുത്തുന്നു.

രാജ്യത്തിനകത്തും പുറത്തുമുള്ള പല സാമൂഹ്യശാസ്ത്രജ്ഞന്മാരും ചിന്തകരും ആര്‍എസ്എസിന്റെ പ്രവര്‍ത്തനത്തെ അത്ഭുതത്തോടെയാണ് നോക്കിക്കാണാറുള്ളത്. ആശയാദര്‍ശങ്ങളില്‍ വിട്ടുവീഴ്ച ചെയ്യാതെയും, അതേസമയം കാലാനുസൃതമായ മാറ്റങ്ങളെ ഉള്‍ക്കൊണ്ടും മുന്നേറുന്ന സംഘടന 2025 ല്‍ ജന്മശതാബ്ദി ആഘോഷിക്കാന്‍ പോവുകയാണ്. വൈവിധ്യമാര്‍ന്ന പരിപാടികളോടെയാണ് ഇത് ആഘോഷിക്കുക. എണ്ണത്തിലും വണ്ണത്തിലും വളര്‍ന്നുകൊണ്ടിരിക്കുക എന്നതു മാത്രമല്ല സംഘത്തിന്റെ ലക്ഷ്യം. സാമൂഹ്യമാറ്റം സാധ്യമാക്കുക എന്നതുമാണ്. ഈ ദിശയില്‍ ജില്ലകള്‍ തോറും ഒരു മാതൃകാഗ്രാമം നിര്‍മിക്കാനാണ് സംഘം ആഗ്രഹിക്കുന്നത്. ഇതിനോടകംതന്നെ 400 ഗ്രാമങ്ങളില്‍ ഈ മാറ്റം പ്രകടമാണെന്ന് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ വ്യക്തമാക്കുമ്പോള്‍ ഈ ലക്ഷ്യ പൂര്‍ത്തീകരണം ഒട്ടും അസാധ്യമല്ലെന്നു കാണാനാവും. ഓട്ടത്തില്‍ എല്ലാവരുടെയും മുന്നിലാവുകയല്ല, എല്ലാവരുമായും സഹകരിച്ച് പ്രവര്‍ത്തിക്കുക എന്നതാണ് സംഘത്തിന്റെ രീതിയെന്നും സര്‍കാര്യവാഹ് വിശദീകരിക്കുന്നു. സമൂഹത്തിന്റെ വ്യത്യസ്ത മേഖലകളില്‍ സംഘപ്രവര്‍ത്തകര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അവിടങ്ങളിലെ നല്ലവരായ മനുഷ്യരുടെ സഹകരണത്തോടെ സമൂഹത്തെ മാറ്റത്തിലേക്ക് വഴിതെളിക്കാനാവുമെന്നാണ് ആര്‍എസ്എസ് വിശ്വസിക്കുന്നത്. സംഘടിതബോധവും ദേശീയവികാരവും ശക്തിപ്പെടുന്നതിലൂടെ സമൂഹം ഭാവാത്മകമായ പരിവര്‍ത്തനത്തിന് വിധേയമാവും. പുതുതലമുറയില്‍പ്പെട്ട എസ്. സുദര്‍ശന്‍, വി. അനീഷ് എന്നിവര്‍ യഥാക്രമം പ്രാന്തപ്രചാരക്, സഹപ്രാന്തപ്രചാരക് എന്നീ ചുമതലകളില്‍ എത്തിയതും, ഇതുവരെ പ്രാന്തപ്രചാരകായിരുന്ന പി.എന്‍. ഹരികൃഷ്ണകുമാര്‍ കേരളം, തമിഴ്നാട് ഉള്‍പ്പെടുന്ന ദക്ഷിണ ക്ഷേത്ര സഹസമ്പര്‍ക്ക പ്രമുഖിന്റെ ചുമതലയിലേക്ക് മാറിയതും, ഒ.കെ. മോഹനന്‍ ദക്ഷിണ ക്ഷേത്ര പ്രചാരക് പ്രമുഖായതും ഇതുവരെ ആ സ്ഥാനം വഹിച്ചിരുന്ന പി.ആര്‍. ശശിധരന്‍ ദക്ഷിണ ക്ഷേത്ര കാര്യകാരി അംഗമായതും കേരളവുമായി ബന്ധപ്പെട്ട് പ്രതിനിധിസഭയിലുണ്ടായ പ്രഖ്യാപനങ്ങളാണ്.

കര്‍ണാവതിയിലെ ആര്‍എസ്എസ് പ്രതിനിധിസഭ അംഗീകരിച്ച പ്രമേയം മാറിയ കാലത്ത് എന്തൊക്കെയാണ് രാജ്യത്ത് ആവശ്യമെന്നും, ഏതുതരം വികസന മാതൃകയാണ് സ്വീകരിക്കേണ്ടതെന്നും വ്യക്തമാക്കുകയുണ്ടായി. സമൃദ്ധമായ പ്രകൃതിവിഭവങ്ങളും വിപുലമായ മാനവികശേഷിയും സംരംഭകത്വശേഷിയും ഭാരതത്തിന് ധാരാളം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാനാവുമെന്ന് പ്രമേയത്തില്‍ പറയുന്നുണ്ട്. പരിസ്ഥിതി സൗഹൃദപരവും മനുഷ്യകേന്ദ്രീകൃതവുമായ തൊഴിലുകള്‍ക്ക് പ്രാധാന്യം നല്‍കുന്ന ഗ്രാമീണ സമ്പദ് വ്യവസ്ഥ ശക്തമാകണമെന്നും, അത് വികേന്ദ്രീകരണത്തിനും ആനുകൂല്യങ്ങളുടെ തുല്യവിതരണത്തിനും പ്രാമുഖ്യം നല്‍കണമെന്നുമുള്ള പ്രമേയം മുന്നോട്ടുവയ്‌ക്കുന്ന കാഴ്ചപ്പാട് നീതിയുക്തമായ ഒരു സാമൂഹ്യവ്യവസ്ഥിതിയുടെ നിര്‍മിതിക്ക് ആവശ്യമാണ്. പലതരം സ്വാധീനങ്ങളിലും സമ്മര്‍ദ്ദങ്ങളിലുംപെട്ട് പലരും കാണാതെ പോകുന്ന കാര്യമാണിത്. ഭാരതം എക്കാലത്തും സമ്പല്‍സമൃദ്ധമായിരുന്നു. വിഭവദാരിദ്ര്യം ഉണ്ടായിരുന്നില്ല. പക്ഷേ സമ്പത്തിന്റെ നീതിപൂര്‍വമായ വിതരണം സാധ്യമല്ലാതെപോയതാണ് സമൂഹത്തെ ദുര്‍ബലപ്പെടുത്തിയത്. തൊഴില്‍ തേടുന്ന മാനസികാവസ്ഥയില്‍നിന്ന് യുവാക്കള്‍ പുറത്തുവന്ന് തൊഴില്‍ സംരംഭകരായി മാറണമെന്ന പ്രതിനിധിസഭയുടെ നിര്‍ദ്ദേശത്തിന് ഇക്കാലത്ത് ഏറെ പ്രസക്തിയുണ്ട്. അതിവേഗം മാറുന്ന ആഗോള സാമ്പത്തിക സാഹചര്യങ്ങളുടെ വെല്ലുവിളികളെ അഭിമുഖീകരിക്കാന്‍ ഒരു സമൂഹമെന്ന നിലയില്‍ പുതിയ വഴികള്‍ തേടുമ്പോള്‍ സമ്പദ്വ്യവസ്ഥയില്‍ സ്ത്രീകളുടെ പങ്കാളിത്തം ഉറപ്പുവരുത്തേണ്ടതിന്റെ ആവശ്യകത പ്രമേയത്തില്‍ ഊന്നിപ്പറയുന്നത് ശ്രദ്ധേയമാണ്. ഭാരതത്തെക്കുറിച്ച് തെറ്റിദ്ധാരണ പരത്താന്‍ ബോധപൂര്‍വ്വവും അല്ലാതെയുമുള്ള ശ്രമങ്ങള്‍ നടക്കുമ്പോള്‍ ഇതിന് മാറ്റം വരുത്താന്‍ വസ്തുതകളുടെ അടിസ്ഥാനത്തിലുള്ള ആശയസംവാദങ്ങള്‍ ആവശ്യമാണെന്ന് സര്‍കാര്യവാഹ് പറയുന്നതില്‍ പുതിയ മുന്നേറ്റത്തിനുള്ള പാത തെളിയുന്നുണ്ട്.

Tags: indiaആര്‍എസ്എസ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹോർമുസിന് പകരം ഇന്ത്യയുടെ ബദൽ പാത ; അസംസ്കൃത എണ്ണ എത്തിത്തുടങ്ങി !

India

പശ്ചിമേഷ്യയിലെ പ്രതിസന്ധി : കേന്ദ്ര സർക്കാർ ബുധനാഴ്ച സർവകക്ഷി യോഗം ചേരും

India

രാഹുൽ രാജ്യത്തെ അപകീർത്തിപ്പെടുത്താനും ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കാനും ശ്രമിക്കുന്നു ; രൂക്ഷവിമർശനവുമായി ദേവേന്ദ്ര ഫഡ്‌നാവിസ്

India

പ്രധാനമന്ത്രി മോദി ഈ വർഷം റഷ്യ സന്ദർശിക്കുമെന്ന് സെർജി ലാവ്‌റോവ് : ഇരു രാജ്യങ്ങളും തമ്മിലുള്ളത് പതിറ്റാണ്ടുകളുടെ ബന്ധമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി

India

ഹോർമുസ് അടച്ചുപൂട്ടൽ സ്വീകാര്യമല്ല; പശ്ചിമേഷ്യ സംഘർഷം ആശങ്കാജനകം, ഇന്ത്യക്കാർ സുരക്ഷിതർ: ലോക്‌സഭയിൽ പ്രധാനമന്ത്രി മോദി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മാതാവിനെ കൊലപ്പെടുത്തിയ കേസില്‍ ജയിലിൽ കിടക്കവെ പരോളിലിറങ്ങി സഹോദരനെയും തലക്കടിച്ച് കൊന്നു :  പ്രതിക്ക് വീണ്ടും ജീവപര്യന്തം

അലി ഖമേനിയെ വധിക്കാന്‍ നെതന്യാഹു ട്രംപിന് പ്രേരണയായി എന്ന് റോയിട്ടേഴ്സ്; ഖമേനിയെ വധിക്കും മുന്‍പുള്ള നെതന്യാഹുവിന്റെ ഫോണ്‍ നിര്‍ണ്ണായകമായി

ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ (ഇടത്ത്) വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ ഒരു വീട്ടില്‍ മൂന്ന് തവണ പവര്‍കട്ട് ഉണ്ടായതിനെ തുടര്‍ന്ന് പുറത്ത് വന്നിരിക്കുന്ന പ്രായമേറിയ വീട്ടമ്മ (വലത്ത്)

ഇതാണോ പവര്‍ കട്ടില്ലാത്ത കേരളം? തന്റെ വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ കറന്‍റില്ലാത്ത വീടിനെ കാണിച്ച് ഇടത് സര്‍ക്കാരിനെ പൊളിച്ച് ശ്രീലേഖ

ബംഗാളിൽ 18,497 സ്വത്തുക്കൾ മാത്രം ; 85,110 സ്വത്തുക്കളുണ്ടെന്ന വഖഫ് ബോർഡ് വാദം തള്ളി കേന്ദ്രസർക്കാർ

പങ്കാളിത്തത്തിന്റെ മൂന്നാം വര്‍ഷം; രാജസ്ഥാന്‍ റോയല്‍സിന്റെ അസോസിയേറ്റ് സ്പോണ്‍സറായി എച്ച്എംഡി

സിപിഎം നേതാവ് എം.വി. ജയരാജന് വാഹനാപകടത്തില്‍ പരിക്ക്

‘ ഹോർമുസ് കടലിടുക്ക് തുറന്നിരിക്കുന്നത് ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ് ‘: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ സംസാരിച്ച് ട്രംപ്

കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പിലും ചില കോണ്‍ഗ്രസ് നേതാക്കള്‍ കാലുവാരിയെന്ന് മുന്‍ മന്ത്രി പി.കെ. ജയലക്ഷ്മി

പശ്ചിമേഷ്യൻ യുദ്ധത്തിന്റെ ആഘാതം തുടർന്നേക്കാം ; സർക്കാർ പൂർണ്ണമായും ജാഗ്രതയിലാണ് : രാജ്യസഭയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി

മഞ്ചേശ്വരത്ത് കെ സുരേന്ദ്രന് അപരന്‍, കോണ്‍ഗ്രസ് അപരാനാക്കിയത് ഡിസിസി മുന്‍ ഭാരവാഹിയെ, തോല്‍വി ഭയന്ന് നീക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.