ന്യൂദല്‍ഹി: ടാറ്റ സണ്‍സ് മേധാവി എന്‍.ചന്ദ്രശേഖരനെ എയര്‍ ഇന്ത്യയുടെ ചെയര്‍മാനായി നിയമിച്ചു. ഇന്ന് ചേര്‍ന്ന യോഗത്തിലാണ് ചന്ദ്രശേഖരനെ ചെയര്‍മാനായി നിയമിക്കുന്നതിന് എയര്‍ ഇന്ത്യ ബോര്‍ഡ് അനുമതി നല്‍കിയത്. കൂടാതെ, ജനറല്‍ ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്റെ മുന്‍ സിഎംഡി ആലീസ് ഗീവര്‍ഗീസ് വൈദ്യന് സ്വതന്ത്ര ഡയറക്ടറായി ഉള്‍പ്പെടുത്താനും തീരുമാനമായി.
ജനുവരിയില്‍ ടാറ്റ എയര്‍ ഇന്ത്യയെ ഏറ്റെടുത്തതിന് ശേഷം, എയര്‍ലൈന്‍സിനെ ലോകോത്തര വിമാനക്കമ്പനിയാക്കി മാറ്റുമെന്നും ഉപഭോക്തൃ സേവനം, സാങ്കേതികവിദ്യ എന്നിവയില്‍ ഏറ്റവും മികച്ച നിലവാരം പുലര്‍ത്തുമെന്നും ടാറ്റ പ്രതിജ്ഞയെടുത്തിരുന്നു. ഈ വാഗ്ദാനം നിറവേറ്റുമെന്ന് എന്‍.ചന്ദ്രശേഖരന് അറിയിച്ചു.
നേരത്തെ ചീഫ് എക്സിക്യൂട്ടീവ് ഓഫിസറായി തുര്‍ക്കിയിലെ ഇല്‍കര്‍ ഐസിവിനെ നിയമിച്ചെങ്കിലും അത് വലിയ എതിര്‍പ്പിന് ഇടയാക്കിയിരുന്നു. തുടര്‍ന്ന് ഐസി സ്ഥാനം ഏറ്റെടുക്കാനില്ലെന്ന് പ്രഖ്യാപിക്കുകയായിരുന്നു. പിന്നീട്, എയര്‍ ഇന്ത്യക്ക് അനുയോജ്യനായ സി.ഇ.ഒയെ കണ്ടെത്തുകയാണ് ചന്ദ്രശേഖരനു മുന്നിലെ പ്രധാന ദൗത്യം. .ഇല്‍ക്കര്‍ ഐസിയ്ക്ക് പകരക്കാരനായി പുതിയ സിഇഒ ഉടന്‍ എത്തുമെന്നായിരുന്നു സൂചനകള്‍. ആഭ്യന്തര, അന്തര്‍ദേശീയ ശൃംഖല വിപുലീകരിക്കുന്നതിനായി എയര്‍ ഇന്ത്യയുടെ ഫ്ലീറ്റ് നവീകരിക്കുന്നതില്‍ പുതിയ സിഇഒ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: