Categories: Parivar

എസ്.സുദര്‍ശന്‍ ആര്‍ എസ് എസ് കേരള പ്രാന്തപ്രചാരക്

പി.എന്‍.ഹരികൃഷ്ണകുമാര്‍ ദക്ഷിണ ക്ഷേത്ര സഹ സമ്പര്‍ക്ക പ്രമുഖ് .

Published by
ജന്മഭൂമി ഓണ്‍ലൈന്‍

അഹമ്മദാബാദ്: എസ് സുദര്‍ശനനാണ് പുതിയ ആര്‍ എസ് എസ് കേരള പ്രാന്തപ്രചാരക് . പ്രാന്തപ്രചാരകനായിരുന്ന പി.എന്‍ ഹരികൃഷ്ണ കുമാറിനെ ദക്ഷിണ ക്ഷേത്ര സഹ സമ്പര്‍ക്ക പ്രമുഖായി നിശ്ചയിച്ചു.  സുദര്‍ശന്‍ നിലവില്‍ കേരള  സഹ പ്രാന്തപ്രചാരകനായി പ്രവര്‍ത്തിച്ചു വരികയായിരുന്നു.

പ്രാന്ത വിദ്യാര്‍ത്ഥി പ്രമുഖും എറണാകുളം സംഭാഗ് പ്രചാരകനുമായിരുന്ന വി.അനീഷ് സഹ പ്രാന്തപ്രചാരകനായിരിക്കും. എ വിനോദ് സഹ പ്രാന്തപ്രചാരകനായി തുടരും.

കര്‍ണാവതിയില്‍ സമാപിച്ച ആര്‍എസ്എസ് അഖില ഭാരതീയ പ്രതിനിധി സഭയില്‍ സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെയാണ് പുതിയ ചുമതലകള്‍ പ്രഖ്യാപിച്ചത്. 

സുദര്‍ശന്‍ ഇരുപത്തിയാറ് വര്‍ഷവും അനീഷ് പതിനേഴ് വര്‍ഷവും പ്രചാരകരായി പ്രവര്‍ത്തിക്കുകയാണ്. കേരളം, തമിഴ്‌നാട് ഉള്‍പ്പെടുന്ന ദക്ഷിണ ക്ഷേത്രത്തിന്റെ പ്രചാരക് പ്രമുഖ് ഒ.കെ.മോഹനനായിരിക്കും. പി.ആര്‍ ശശിധരന്‍ ദക്ഷിണ ക്ഷേത്ര കാര്യകാരി അംഗമായി പ്രവര്‍ത്തിക്കും

പി.ആര്‍ ശശിധരന്‍ ,ഒ.കെ.മോഹനന്‍ , പി.എന്‍.ഹരികൃഷ്ണകുമാര്‍
വി.അനീഷ് ,എ വിനോദ്
Published by
ജന്മഭൂമി ഓണ്‍ലൈന്‍

Recent Posts