തിരുവനന്തപുരം: കോണ്‍ഗ്രസ് സമ്മതിച്ചിരുന്നുവെങ്കില്‍ വെങ്കയ്യ നായിഡുവിനു പകരം മലയാളി പി ജെ കുര്യന്‍ ഉപരാഷ്‌ട്രപതി ആകുമായിരുന്നു. കോണ്‍ഗ്രസ് നേതാവും രാജ്യസഭാ ഉപാധ്യക്ഷനുമായിരുന്ന കുര്യനെ ഉപരാഷ്‌ട്രപതി ആക്കുവാന്‍ ബിജെപി ആഗ്രഹിച്ചിരുന്നു. ബിജെപിയുടെ ഓഫര്‍ അവരുടെ പാര്‍ലമെന്ററി കാര്യമന്ത്രി മുഖേന കുര്യനെ അറിയിച്ചു. കോണ്‍ഗ്രസ് അംഗീകരിക്കാതിരുന്നതിനാല്‍ നടന്നില്ല.
പി ജെ കുര്യന്‍ തന്നെയാണ് ഉപരാഷ്‌ട്രപദവി ബിജെപി വാഗ്ദാനം ചെയ്തകാര്യം പരസ്യമാക്കിയത്. പിന്നില്‍ നടന്ന കാര്യങ്ങള്‍ പിന്നീട് വ്യക്തമാക്കുമെന്ന് മനോരമയക്ക് നല്‍കിയ അഭിമുഖത്തില്‍ കുര്യന്‍ പറഞ്ഞു.
‘രാജ്യസഭാ ഡപ്യൂട്ടി ചെയര്‍മാനായിരിക്കെ ബിജെപിയുമായും എനിക്ക് നല്ല ബന്ധമായിരുന്നു. ആ സമയത്ത് ഉപരാഷ്‌ട്രപതി തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ എന്റെ പേര് പരിഗണിക്കപ്പെട്ടു. ആര്‍ക്കും എന്നെക്കുറിച്ച് പരാതിയില്ലാത്തതു കൊണ്ടാണ് അങ്ങനെ വന്നത്. ബിജെപി എനിക്ക് ആ സ്ഥാനം വാഗ്ദാനം ചെയ്തു. കോണ്‍ഗ്രസും അംഗീകരിച്ചെങ്കില്‍ ഒരു പക്ഷേ സാധ്യമാകുമായിരുന്നു. അതില്‍ കൂടുതല്‍ ഇപ്പോള്‍ പറയില്ല. ബിജെപിയുടെ ഓഫര്‍ അവരുടെ പാര്‍ലമെന്ററി കാര്യമന്ത്രി മുഖേന രണ്ടു തവണ എന്നെ അറിയിച്ചു. വേണ്ട സമയത്ത് വേണ്ട രീതിയില്‍ ഞാന്‍ അതിനോട് പ്രതികരിച്ചില്ല.അതിനു കാരണവും ഉണ്ട്. അതിന്റെ വിശദാംശങ്ങള്‍ പിന്നീട് ഞാന്‍ എഴുതുന്നുണ്ട് അതില്‍ കൂടുതല്‍ ഇപ്പോള്‍ പറയാന്‍ കഴിയില്ല.’ കുര്യന്‍ പറഞ്ഞു
2017 ആഗസ്റ്റില്‍ നടന്ന ഉപരാഷ്ട്പതി തെരഞ്ഞെടുപ്പിലാണ് കുര്യനെ എതിലില്ലാതെ തെരഞ്ഞെടുക്കാനുള്ള അവസരം ബിജെപി ഒരുക്കിയത്. ലോകസഭയില്‍ ഭൂരിപക്ഷം ഉണ്ടായിരുന്നെങ്കിലും രാജ്യസഭയില്‍ പ്രതിപക്ഷത്തിനായിരുന്നു കൂടുതല്‍ അംഗങ്ങള്‍. അതുകൂടി പരിഗണിച്ചാണ് ബിജെപി തെരഞ്ഞെടുപ്പൊഴിവാക്കാന്‍ ആലോചിച്ചത്. പിന്നീട് മുന്‍ അധ്യക്ഷനും കേന്ദ്രമന്ത്രിയുമായ വെങ്കയ്യ നായിഡുവിനെ ബിജെപി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു. കോണ്‍ഗ്രസിന്റെ ചെറുമകന്‍ കൃഷ്ണഗോപാല്‍ ഗാന്ധിയെ പ്രതിപക്ഷം നിര്‍ത്തി, പ്രതിപക്ഷ കക്ഷികളുടെ വോട്ടുകൂടി നേടി വെങ്കയ്യ നായിഡു (516-244) ജയിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: