ലഖ്‌നോ: .രാകേഷ് ടികായത്തുമായി ചേര്‍ന്ന് യുപിയിലെ ബിജെപി സര്‍ക്കാരിനെ തോല്‍പിക്കാന്‍ കര്‍ഷക സമരത്തിലൂടെ തുടര്‍ച്ചയായി പ്രചാരണം നടത്തിയെന്ന് കര്‍ഷകനേതാവ് യോഗേന്ദ്ര യാദവിന്റെ കുറ്റസമ്മതം. മോദി വിരുദ്ധ ടിവി ചാനലായ എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് യോഗേന്ദ്ര യാദവിന്റെ ഈ വെളിപ്പെടുത്തല്‍.
യുപി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന അഭിമുഖത്തിലെ ഭാഗം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. എന്‍ഡിടിവിയിലെ രവീഷ് കുമാറാണ് അഭിമുഖം നടത്തിയത്. യോഗേന്ദ്ര യാദവും രാകേഷ് ടികായത്തും ചേര്‍ന്ന് തുടര്‍ച്ചയായി ഉത്തര്‍പ്രദേശിലെ ബിജെപി സര്‍ക്കാരിനെതിരായ പ്രചാരണം കര്‍ഷകസമരത്തിന്റെ മറവില്‍ നടത്തിയെങ്കിലും സമാജ് വാദി പാര്‍ട്ടി അവസരത്തിനൊത്ത് ഉയരാത്തതാണ് പദ്ധതി പൊളിഞ്ഞതിന് പിന്നിലെന്നും യോഗേന്ദ്ര യാദവ് പറയുന്നു.
ഉത്തര്‍പ്രദേശിയില്‍ ബിജെപി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് അടിത്തറ നല്‍കുന്ന തരത്തിലുള്ള പ്രവര്‍ത്തനം കര്‍ഷക പ്രക്ഷോഭം നടത്തിയെന്ന് യോഗേന്ദ്ര യാദവ് അഭിമുഖത്തില്‍ പറയുന്നു. പക്ഷെ പ്രതിപക്ഷ പാര്‍ട്ടികള്‍ ശരിക്കും ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ലെന്നും യോഗേന്ദ്രയാദവ് പറഞ്ഞു.
ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിന് മുന്‍പ് സംയുക്ത കിസാന്‍ മോര്‍ച്ച ഒരു രാഷ്‌ട്രീയ തന്ത്രം മെനഞ്ഞുവെന്നും ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പില്‍ ബിജെപിയെ ശിക്ഷിക്കുക എന്നതായിരുന്നു ലക്ഷ്യമെന്നും അദ്ദേഹം പറയുന്നു.
‘രാകേഷ് ടികായത്തും ഞാനും യുപിയില്‍ മുഴുവനായി യാത്ര ചെയ്തു. പക്ഷെ ഞങ്ങളല്ല തെരഞ്ഞെടുപ്പിലെ കളിക്കാര്‍. ക്രിക്കറ്റിന്റെ ഭാഷയില്‍ പറഞ്ഞാല്‍ കളിക്ക് പിച്ച് ഒരുക്കല്‍ മാത്രമാണ് ഞങ്ങളുടെ റോള്‍. ഫാസ്റ്റ് ബൗളര്‍മാര്‍ക്കും സിമേഴ്‌സിനും വേണ്ടി ഞങ്ങള്‍ നല്ല പിച്ചൊരുക്കി. പക്ഷെ പന്തെറിയുന്നത് ഞങ്ങളുടെ ജോലിയല്ല. ‘- യോഗേന്ദ്ര യാദവ് പറഞ്ഞു. കര്‍ഷകസമരത്തിലൂടെ യോഗിയെ അട്ടിമറിക്കാന്‍ എല്ല സൗകര്യം ചെയ്തുകൊടുത്തിട്ടും പ്രധാന എതിരാളിയായ സമാജ് വാദി പാര്‍ട്ടി ശരിക്കും പന്തെറിഞ്ഞില്ലെന്ന നിരാശയാണ് യോഗേന്ദ്ര യാദവ് പങ്കുവെച്ചത്.
ഇതോടെ ലഖിംപൂരിലെ കര്‍ഷകര്‍ വാഹനം കയറി മരിച്ചതുള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ യോഗി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ആസൂത്രിതമാണോ എന്ന സംശയം ബലപ്പെടുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: