പനാജി: ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് ഗവര്‍ണര്‍ക്ക് രാജി സമര്‍പ്പിച്ചു. ഇന്ന് ഉച്ചയോടെയാണ് ഗവര്‍ണര്‍ പിഎസ് ശ്രീധരന് പിള്ളയ്ക്ക് മുഖ്യമന്ത്രി രാജി സമര്‍പ്പിച്ചത്. ഗോവയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷി ബിജെപിയാണ്. കഴിഞ്ഞ തവണത്തേക്കാള്‍ സീറ്റുകളുടെ എണ്ണവും പ്രമോദ് സാവന്തിന്റെ നേതൃത്തില്‍ ബിജെപി നേടിയിരുന്നു.
40 സീറ്റുകളില്‍ 20 സീറ്റാണ് ബി.ജെ.പി സ്വന്തമാക്കിയിട്ടുള്ളത്. മഹാരാഷ്ട്ര ഗോമന്തക് പാര്‍ട്ടിയുടെയും മൂന്ന് സ്വതന്ത്രരും ബി.ജെ.പിയ്ക്ക് നിരുപാധിക പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഗോവയിലെ ജനങ്ങളുടെ അനുഗ്രഹത്താല്‍ ബി.ജെ.പി ഒരിക്കല്‍ക്കൂടി അധികാരത്തിലെത്തിയിരിക്കുകയാണ്. അന്ത്യോദയയുടെ പ്രത്യയശാസ്ത്രമുയര്‍ത്തിപ്പിടിച്ചുകൊണ്ടാവും ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഡബിള്‍ എന്ജിന് സര്‍ക്കാരിന്റെ കീഴില്‍ ഗോവ അതിന്റെ അഭിവൃദ്ധി തുടരും സാവന്ത് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: