Categories: India

യുപിയിലെ മുസ്ലിം വിഭാഗവും ബിജെപിക്കൊപ്പം; ഒവൈസിയുടെ പാര്‍ട്ടിക്ക് കനത്ത തിരിച്ചടി; എഐഎംഐഎമ്മിന് ലഭിച്ചത് 0.43% വോട്ട് വിഹിതം മാത്രം

Published by

ലക്‌നൗ:  യുപി നിയമസഭാ തെരഞ്ഞെടുപ്പില്‍ വലിയ പ്രഖ്യാപനങ്ങളും വെല്ലുവിളിയുമായി ഇറങ്ങിയ അസദുദ്ദീന്‍ ഉവൈസിയുടെ എഐഎംഐഎമ്മിന് ജനങ്ങള്‍ പാടെ തള്ളി. പടിഞ്ഞാറന്‍ യുപിയിലെ മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ ബിജെപിക്ക് ലഭിച്ചത് വലിയ സ്വീകാര്യത. 403 നിയമസഭാ സീറ്റുകളിലേക്ക് നടന്ന യുപി തെരഞ്ഞെടുപ്പില്‍ 0.43 ശതമാനം വോട്ട് വിഹിതം മാത്രമാണ് എഐഎംഐക്ക് നേടാനായത്.ബിഹാറില്‍ നേടിയ മുന്നേറ്റം ആവര്‍ത്താക്കമെന്നായിരുന്നു ഉവൈസിയുടെ പ്രതീക്ഷയെങ്കിലും യുപിയില്‍ പാര്‍ട്ടിക്ക് യാതൊരു ചലനവും ഉണ്ടാക്കാന്‍ പറ്റിയില്ല.

 യുപിയില്‍ 100 സീറ്റുകളില്‍ മത്സരത്തിനിറങ്ങിയ എഐഎംഐഎം പാര്‍ട്ടി വന്‍ വിജയം നേടുമെന്നായിരുന്നു ഉവൈസിയുടെ വാദം. പക്ഷെ ഒരിടത്തും ജയിച്ചില്ല. പലയിടത്തും ആയിരത്തില്‍ താഴെ വോട്ടുകളാണ് ലഭിച്ചത്. അസംഗഡില്‍ മത്സരിച്ച ഖമര്‍ കമലിന് 1368 വോട്ടുകളാണ് ലഭിച്ചത്. കാന്‍പൂര്‍ കന്തില്‍ മത്സരിച്ച മൊയ്‌നുദ്ദീന് 754 വോട്ടുകള്‍ ലഭിച്ചു. ലക്‌നൗ സെന്‍ട്രലില്‍ മത്സരിച്ച സല്‍മാന് 463 വോട്ടുകള്‍ ലഭിച്ചു. മൊറാദാബില്‍ മത്സരിച്ച റാഷിദിന് 1266 വോട്ടുകളാണ് ലഭിച്ചത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക