Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ചരിത്രം കുറിച്ച് കാവിമുന്നേറ്റം

കര്‍ഷക സമരത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് അധികാരം നഷ്ടമാകുമെന്നും, അഖിലേഷ് യാദവിന്റെ സമാജ്‌വാദി പാര്‍ട്ടി ഭരണത്തിലെത്തുമെന്നും ബിജെപിയുടെ പ്രതിയോഗികളും ഒരു വിഭാഗം മാധ്യമങ്ങളും വളരെ മുന്‍പുതന്നെ പ്രചരിപ്പിച്ചുവെങ്കിലും സംഭവിച്ചിരിക്കുന്നത് നേരെമറിച്ചാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 11, 2022, 06:00 am IST
in Editorial

അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ തിളക്കമാര്‍ന്ന വിജയം ആവര്‍ത്തിച്ച് ബിജെപി പുതിയൊരു ചരിത്രം കുറിച്ചിരിക്കുന്നു. അഞ്ചില്‍ നാല് സംസ്ഥാനങ്ങളിലും പാര്‍ട്ടി അധികാരത്തില്‍ വരുമെന്ന് അവസാനഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായപ്പോള്‍ ബിജെപി നേതൃത്വം പ്രഖ്യാപിച്ചിരുന്നു. ഫലം പുറത്തുവന്നതോടെ ഇത് അക്ഷരാര്‍ത്ഥത്തില്‍ ശരിയായിരിക്കുകയാണ്. ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലും ഗോവയിലും മണിപ്പൂരിലും അധികാരത്തുടര്‍ച്ച ലഭിച്ച ബിജെപി രാഷ്‌ട്രീയ പ്രതിയോഗികളുടെ എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചിരിക്കുന്നു. കര്‍ഷക സമരത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് അധികാരം നഷ്ടമാകുമെന്നും അഖിലേഷ് യാദവിന്റെ സമാജ്‌വാദി പാര്‍ട്ടി ഭരണത്തിലെത്തുമെന്നും ബിജെപിയുടെ പ്രതിയോഗികളും ഒരു വിഭാഗം മാധ്യമങ്ങളും വളരെ മുന്‍പുതന്നെ പ്രചരിപ്പിച്ചുവെങ്കിലും സംഭവിച്ചിരിക്കുന്നത് നേരെമറിച്ചാണ്. പടിഞ്ഞാറന്‍ യുപിയില്‍ അന്‍പതിലേറെ കര്‍ഷക സംഘടനകളുമായി ബിജെപിയെ തോല്‍പ്പിക്കാനിറങ്ങിയ രാകേഷ് ടിക്കായത്തിന് മുഖം നഷ്ടപ്പെട്ടിരിക്കുന്നു. ഈ മേഖലയിലെ ഏതാണ്ട് എല്ലാ സീറ്റുകളും പിടിച്ചടക്കിയാണ് ബിജെപി കരുത്തു തെളിയിച്ചത്. ദളിത് പെണ്‍കുട്ടി കൊല്ലപ്പെട്ട ഹാഥ്‌രസിലും കര്‍ഷക സംഘര്‍ഷം അരങ്ങേറിയ ലഖിംപൂര്‍ ഖേരിയിലും കുപ്രചാരണങ്ങളെ മറികടന്ന് ബിജെപി വിജയക്കൊടി പാറിച്ചിരിക്കുകയാണ്. എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണ ഒരുപോലെ നേടിയ ബിജെപി ജാതിരാഷ്‌ട്രീയത്തിന്റെ വക്താക്കളെ ദേശീയരാഷ്‌ട്രീയത്തിന്റെ മണ്ണില്‍നിന്ന് ആട്ടിപ്പായിച്ചിരിക്കുന്നു.

വലിയ അവകാശവാദങ്ങളുമായി രംഗത്തിറങ്ങിയ അഖിലേഷ് യാദവിന് കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് കൂടുതല്‍ സീറ്റുകള്‍ നേടാനായെങ്കിലും ബിജെപിയുടെ മുന്നില്‍ അടിയറവു പറയേണ്ടിവന്നിരിക്കുകയാണ്. മുസ്ലിം വര്‍ഗീയവാദത്തെ തുറന്നു പിന്തുണച്ചുകൊണ്ട് അധികാരം പിടിക്കാമെന്നു വ്യാമോഹിച്ച അഖിലേഷിന്റെ രാഷ്‌ട്രീയ ജീവിതം തന്നെ അനിശ്ചിതത്വത്തിലായിരിക്കുന്നു. പ്രിയങ്ക വാദ്രയെ രംഗത്തിറക്കി അദ്ഭുതങ്ങള്‍ സൃഷ്ടിക്കുമെന്നു വീമ്പടിച്ച കോണ്‍ഗ്രസ്സിന് മേല്‍വിലാസം തന്നെ നഷ്ടമായിരിക്കുകയാണ്. നെഹ്‌റു കുടുംബത്തിന്റെ തട്ടകമായി കരുതപ്പെട്ടിരുന്ന അമേഠിയിലും റായ്ബറേലിയിലും കോണ്‍ഗ്രസ്സിന് ഒരു സീറ്റുപോലും നേടാനായില്ല. സോണിയ കോണ്‍ഗ്രസ്സിന് ഉത്തര്‍പ്രദേശിന്റെ മണ്ണില്‍ ഇനിയൊരു തിരിച്ചുവരവിന് തീരെ സാധ്യതയില്ല. പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായ പ്രിയങ്കയെ കോണ്‍ഗ്രസ്സിന്റെ രക്ഷകയായി അവതരിപ്പിച്ച മാധ്യമങ്ങള്‍ക്ക് ഇപ്പോള്‍ ഉത്തരംമുട്ടിയിരിക്കുകയാണ്. ഉത്തരാഖണ്ഡില്‍ ബിജെപിക്ക് വിജയം അസാധ്യമാണെന്ന പ്രവചനങ്ങളും തെറ്റിയിരിക്കുന്നു. ഇഞ്ചോടിഞ്ച് മത്സരത്തിലൂടെ ഈ സംസ്ഥാനത്ത് കോണ്‍ഗ്രസ്സ് അധികാരത്തില്‍ തിരിച്ചെത്തുമെന്ന കണക്കുകൂട്ടലുകള്‍ പാടെ തെറ്റിച്ച് ബിജെപി ഒറ്റയ്‌ക്ക് ഭൂരിപക്ഷം നേടിയിരിക്കുകയാണ്. ഗോവയില്‍ കഴിഞ്ഞ തവണ നഷ്ടപ്പെട്ട അവസരം ഇക്കുറി മുതലെടുക്കുമെന്ന കോണ്‍ഗ്രസ്സിന്റെ അഹങ്കാരത്തിന്  കൂടുതല്‍ സീറ്റു നേടി കനത്തപ്രഹരം ഏല്‍പ്പിച്ചിരിക്കുകയാണ് ബിജെപി. വടക്കുകിഴക്കന്‍ സംസ്ഥാനമായ മണിപ്പൂരിലും എതിരാളികളെ ബഹുദൂരം പിന്നിലാക്കി ബിജെപിക്ക് അധികാരത്തുടര്‍ച്ച ലഭിച്ചിരിക്കുന്നു.

പഞ്ചാബില്‍ കോണ്‍ഗ്രസ്സിനേറ്റ പരാജയം ആ പാര്‍ട്ടിയുടെ ഭാവിയെ ഇരുളിലാഴ്‌ത്തുന്നതാണ്. കോണ്‍ഗ്രസിന്റെ തളര്‍ച്ചയും അലസതയുമാണ് അവിടെ ആംആദ്മി പാര്‍ട്ടിക്ക് വഴിതെളിച്ചത്. രാജസ്ഥാനിലെയും ഛത്തീസ്ഗഢിലെയും കോണ്‍ഗ്രസ്സ് സര്‍ക്കാരുകളും ഇതോടെ കൂടുതല്‍ അസ്ഥിരപ്പെടും. നെഹ്‌റു കുടുംബത്തിലെ ഒരാള്‍ക്കും ഈ പാര്‍ട്ടിയെ രക്ഷിക്കാനാവില്ലെന്ന് ഒന്നുകൂടി തെളിഞ്ഞിരിക്കുന്നു. ഉത്തര്‍പ്രദേശിലെ ബിജെപി വിജയം കേരളത്തിനു നല്‍കുന്ന സന്ദേശവും വ്യക്തം. ശ്രദ്ധിച്ചു വോട്ടു ചെയ്തില്ലെങ്കില്‍ യുപി കേരളമാവുമെന്ന് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്  പറഞ്ഞിരുന്നു. കേരളത്തിലെ ഇടതു ദുര്‍ഭരണത്തിലേക്കാണ് യോഗി വിരല്‍ചൂണ്ടിയത്. ഇതിന്റെ പേരില്‍ യോഗി കേരളത്തെ അപമാനിച്ചുവെന്ന് വരുത്തിത്തീര്‍ത്ത് വിവാദമാക്കിയവര്‍ക്ക് ഇപ്പോള്‍ എന്ത് പറയാനുണ്ട്? അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ ദേശീയ രാഷ്‌ട്രീയത്തിനു നല്‍കുന്ന സന്ദേശം വ്യക്തമാണ്. ദേശീയതയുടെ വക്താവും വികസനരാഷ്‌ട്രീയത്തിന്റെ പ്രയോക്താവുമായ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് എതിരാളിയില്ല. മോദിയുടെ ലോക്‌സഭാ മണ്ഡലമായ വാരാണസിയിലെ നിയമസഭാ സീറ്റുകളെല്ലാം ബിജെപി തൂത്തുവാരിയിരിക്കുന്നു. നാല് സംസ്ഥാനങ്ങളില്‍ അധികാരത്തുടര്‍ച്ച നേടാനായതില്‍ കേന്ദ്രസര്‍ക്കാരിന്റെ വികസന രാഷ്‌ട്രീയത്തിന് വലിയ പങ്കുണ്ട്. ഉത്തര്‍പ്രദേശിന്റെ മണ്ണില്‍ താന്‍ അജയ്യനാണെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥും തെളിയിച്ചിരിക്കുന്നു. മോദിയും യോഗിയും ചേര്‍ന്ന ഡബിള്‍ എഞ്ചിനാണ് ഉത്തര്‍പ്രദേശില്‍ ആവശ്യമെന്ന് അവിടുത്തെ ജനത ഒരിക്കല്‍ക്കൂടി ശരിവച്ചിരിക്കുന്നു. ഈ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ റിഹേഴ്‌സലായിരിക്കുമെന്ന് രാഷ്‌ട്രീയ നിരീക്ഷകര്‍ വിലയിരുത്തുകയുണ്ടായി. അങ്ങനെ നോക്കുമ്പോള്‍ 2024 ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം മോദിക്കും ബിജെപിക്കും ഒപ്പമായിരിക്കുമെന്ന് ഉറപ്പിക്കാം.

Tags: bjpelectionup
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുൽ രാജ്യത്തെ അപകീർത്തിപ്പെടുത്താനും ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കാനും ശ്രമിക്കുന്നു ; രൂക്ഷവിമർശനവുമായി ദേവേന്ദ്ര ഫഡ്‌നാവിസ്

Kerala

മഞ്ചേശ്വരത്ത് കെ സുരേന്ദ്രന് അപരന്‍, കോണ്‍ഗ്രസ് അപരാനാക്കിയത് ഡിസിസി മുന്‍ ഭാരവാഹിയെ, തോല്‍വി ഭയന്ന് നീക്കം

Kerala

ശവിൻകുട്ടിയുടെ പേടി വേറെയാണ്; അഘോരികളെ കണ്ടത് തികച്ചും യാദൃച്ഛികം: ഡോ.രാജീവ് ചന്ദ്രശേഖർ

News

കോൺഗ്രസ്സിനും സിപിഎമ്മിനും തോൽവിപ്പേടി; അവർ രണ്ടും ഒന്നുതന്നെ: രാജീവ് ചന്ദ്രശേഖർ

Kerala

യുഡിഎഫിന്റെ പരാതി തള്ളി; നേമത്ത് എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിന്റെ നാമനിർദേശ പത്രിക സ്വീകരിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മാതാവിനെ കൊലപ്പെടുത്തിയ കേസില്‍ ജയിലിൽ കിടക്കവെ പരോളിലിറങ്ങി സഹോദരനെയും തലക്കടിച്ച് കൊന്നു :  പ്രതിക്ക് വീണ്ടും ജീവപര്യന്തം

അലി ഖമേനിയെ വധിക്കാന്‍ നെതന്യാഹു ട്രംപിന് പ്രേരണയായി എന്ന് റോയിട്ടേഴ്സ്; ഖമേനിയെ വധിക്കും മുന്‍പുള്ള നെതന്യാഹുവിന്റെ ഫോണ്‍ നിര്‍ണ്ണായകമായി

ഹോർമുസിന് പകരം ഇന്ത്യയുടെ ബദൽ പാത ; അസംസ്കൃത എണ്ണ എത്തിത്തുടങ്ങി !

പശ്ചിമേഷ്യയിലെ പ്രതിസന്ധി : കേന്ദ്ര സർക്കാർ ബുധനാഴ്ച സർവകക്ഷി യോഗം ചേരും

ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ (ഇടത്ത്) വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ ഒരു വീട്ടില്‍ മൂന്ന് തവണ പവര്‍കട്ട് ഉണ്ടായതിനെ തുടര്‍ന്ന് പുറത്ത് വന്നിരിക്കുന്ന പ്രായമേറിയ വീട്ടമ്മ (വലത്ത്)

ഇതാണോ പവര്‍ കട്ടില്ലാത്ത കേരളം? തന്റെ വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ കറന്‍റില്ലാത്ത വീടിനെ കാണിച്ച് ഇടത് സര്‍ക്കാരിനെ പൊളിച്ച് ശ്രീലേഖ

ബംഗാളിൽ 18,497 സ്വത്തുക്കൾ മാത്രം ; 85,110 സ്വത്തുക്കളുണ്ടെന്ന വഖഫ് ബോർഡ് വാദം തള്ളി കേന്ദ്രസർക്കാർ

പങ്കാളിത്തത്തിന്റെ മൂന്നാം വര്‍ഷം; രാജസ്ഥാന്‍ റോയല്‍സിന്റെ അസോസിയേറ്റ് സ്പോണ്‍സറായി എച്ച്എംഡി

സിപിഎം നേതാവ് എം.വി. ജയരാജന് വാഹനാപകടത്തില്‍ പരിക്ക്

‘ ഹോർമുസ് കടലിടുക്ക് തുറന്നിരിക്കുന്നത് ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ് ‘: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ സംസാരിച്ച് ട്രംപ്

കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പിലും ചില കോണ്‍ഗ്രസ് നേതാക്കള്‍ കാലുവാരിയെന്ന് മുന്‍ മന്ത്രി പി.കെ. ജയലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.