പനാജി: ഭൂരിപക്ഷമില്ലെങ്കിലും ഗോവയില്‍ സര്‍ക്കാര്‍ രൂപികരിക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് രംഗത്ത്. ഗവര്‍ണര്‍ പിഎസ് ശ്രീധരന് പിള്ളയുമായി കൂടിക്കാഴ്ച്ചയ്ക്ക് അനുമതി തേടി. എന്നാല്‍, വോട്ടുകള്‍ പൂര്‍ണമായി എണ്ണിക്കഴിയട്ടെ എന്ന നിലപാടാണ് രാജ്ഭവന് എടുത്തിരിക്കുന്നത്. ഇന്ന് ഉച്ച തിരിഞ്ഞ് മൂന്ന് മണിക്കാണ് ഗോവ ഗവര്‍ണര്‍ പി.എസ് ശ്രീധരന് പിള്ളയുമായി കൂടിക്കാഴ്ചയ്ക്ക് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. എന്നാല്‍ ഇതുവരെ കൂടിക്കാഴ്ചയ്ക്ക് അനുമതി ലഭിച്ചിട്ടില്ല.
ഗോവയില്‍ 19 സീറ്റിലാണ് ബിജെപിക്ക് ലീഡുള്ളത്. കോണ്‍ഗ്രസില്‍ നിലവില്‍ 12 സീറ്റുകൡ മാത്രമാണ് മുന്നേറാനായിട്ടുള്ളത്. ടിഎംസി 5, എഎപി 1, മറ്റുള്ളവര്‍ 4 എന്നിങ്ങനെയാണു സീറ്റ് നില. കോണ്‍ഗ്രസിന്റെ മുഴുവന്‍ സ്ഥാനാര്‍ഥികളെയും സൗത്ത് ഗോവയിലെ റിസോര്‍ട്ടിലേക്ക് മാറ്റി. എംഎല്‍എമാരെ നിരീക്ഷിക്കാന്‍ കര്‍ണാടകയില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാവ് ഡി.കെ.ശിവകുമാര്‍ ഗോവയിലെത്തി. ബിജെപി വൈകിട്ട് 4 മണിക്ക് സ്ഥാനാര്‍ഥികളുടെ യോഗം വിളിക്കുമെന്നു പ്രഖ്യാപിച്ചു. വോട്ടെണ്ണിക്കഴിഞ്ഞാല്‍ ഗവര്‍ണറെ കാണുമെന്ന് ബിജെപി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: