Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

കണ്ണൂർ ലഹരി ഉല്‍പ്പന്നങ്ങളുടെ ഹബ്ബാകുന്നു; ആശങ്കയോടെ ജനം, മയക്കുമരുന്ന് മാഫിയയ്‌ക്ക് മുന്നില്‍ ഭരണക്കാരും പോലീസും എക്‌സൈസും നിസ്സഹായരാകുന്നു

ഇതുവരെ കൊച്ചി പോലുളള പ്രദേശങ്ങളിലെ ലഹരി മാഫിയെക്കുറിച്ചാണ് അറിഞ്ഞിരുന്നതെങ്കിലും മലബാര്‍ മേഖലയും വളരെവേഗം ലഹരി മാഫിയയുടെ കൈകളിലേക്ക് നീങ്ങുകയാണെന്ന് സമകാലീന സംഭവങ്ങള്‍ കാണിക്കുന്നു.

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Mar 10, 2022, 09:45 am IST
inKannur

കണ്ണൂര്‍: ജില്ല ലഹരി ഉല്‍പ്പന്നങ്ങളുടെ ഹബ്ബാകുന്നു. ദിനംപ്രതി ജില്ലയില്‍ നടക്കുന്ന മയക്കുമരുന്ന് വേട്ട ഇതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഇതോടെ ആശങ്കയിലായി. മയക്കുമരുന്ന് മാഫിയയ്‌ക്ക് മുന്നില്‍ ഭരണക്കാരും പോലീസും എക്‌സൈസും നിസ്സഹായരായി മാറുകയാണ്. പൊതുസമൂഹം ഉണര്‍ന്ന് പ്രവര്‍ത്തിച്ചില്ലെങ്കില്‍ ജില്ലയില്‍ വരാനിരിക്കുന്നത് മഹാ വിപത്ത്. ജില്ലയുടെ വിവിധ മേഖലകളില്‍ സ്ത്രീ-പുരുഷ വ്യത്യാസമില്ലാതെ മുതിര്‍ന്നവരും ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ വിദ്യാര്‍ത്ഥി-വിദ്യാര്‍ത്ഥിനികളും മാരക മയക്കുമരുന്നുകളുടെ പിടിയില്‍ അമരുകയാണ്.

വാഹനങ്ങളിലും മറ്റും നേരിട്ടെത്തിക്കുന്നത് കൂടുതല്‍ അപകടകരമാണെന്ന് തിരിച്ചറിയുന്ന മയക്കുമരുന്ന് മാഫിയ കൊറിയര്‍, പാഴ്‌സല്‍ സര്‍വീസ് എന്നിവ വഴി തങ്ങളുടെ കച്ചവടം സജീവമാക്കുന്ന ഘട്ടത്തിലെത്തിയിരിക്കുകയാണ്. കോളേജ് വിദ്യാര്‍ഥിനികളെ വരെ ആദ്യം ആവശ്യക്കാരും പിന്നീട് കാരിയര്‍മാരുമാക്കി കണ്ണൂരിലടക്കം തങ്ങളുടെ മാര്‍ക്കറ്റ് സജീവമാക്കുകയാണ് ഈ സംഘം. മയക്കുമരുന്നിന്റെ പ്രധാന കേന്ദ്രമായി മലബാര്‍ മേഖലയും മാറിക്കഴിഞ്ഞു.

കുറച്ച് ബുദ്ധിമുട്ടുകള്‍ സഹിച്ചാലും എളുപ്പത്തില്‍ കാശുണ്ടാക്കാം എന്ന പ്രലോഭനത്തിലുടെ ഈ രംഗത്തെത്തുന്നവരും നിരവധി. ഡോക്ടര്‍മാര്‍, അഭിഭാഷകര്‍, എഞ്ചിനിയര്‍മാര്‍ എന്നിവര്‍ പോലും മയക്കുമരുന്ന് എത്തിക്കുന്ന സംഘത്തിലെ കണ്ണികളാണെന്ന റിപ്പോര്‍ട്ടുകളും ഭീതിപ്പെടുത്തുന്നതാണ്. മയക്കുമരുന്ന് മാഫിയയുമായി ചില ഭരണരാഷ്‌ട്രീയ നേതൃത്വത്തിലുള്ളവര്‍ക്കുള്ള ബന്ധവും പരസ്യമാണ്. ജീവനിലുള്ള ഭീഷണി കാരണം നടപടിയെടുക്കാന്‍ കഴിവുള്ള പോലീസും എക്‌സൈസും അമാന്തിച്ച് നില്‍ക്കുന്ന സ്ഥിതിയാണ്. മയക്കു മരുന്ന് ഇടപാടുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ തന്നെ കാര്യമായി മുഖവിലയ്‌ക്കെടുക്കാത്തത് മാഫിയകള്‍ക്ക് തുണയാകുകയാണ്.  

ഇതുവരെ കൊച്ചി പോലുളള പ്രദേശങ്ങളിലെ ലഹരി മാഫിയെക്കുറിച്ചാണ് അറിഞ്ഞിരുന്നതെങ്കിലും മലബാര്‍ മേഖലയും വളരെവേഗം ലഹരി മാഫിയയുടെ കൈകളിലേക്ക് നീങ്ങുകയാണെന്ന് സമകാലീന സംഭവങ്ങള്‍ കാണിക്കുന്നു. കഞ്ചാവും ബ്രൗണ്‍ ഷുഗറുമൊക്കെ വിട്ട് എംഡിഎംഎ എന്ന മാരക രാസലഹരിമരുന്നിന്റെ വഴിയെയാണു ജില്ലയിലെ ലഹരിവിതരണ സംഘം. കഴിഞ്ഞദിവസം സിറ്റി പോലീസ് പിടികൂടിയത് രണ്ട് കിലോഗ്രാമിനടുത്ത് എംഡിഎംഎയാണ്. സംസ്ഥാനത്തെ തന്നെ പ്രധാനപ്പെട്ട ലഹരിമരുന്നു കേസാണിത്.

ഭരണ-പ്രതിപക്ഷ രാഷ്‌ട്രീയ കക്ഷികളുടെ പിന്തുണയുള്ള ക്രിമിനലുകളും ക്വട്ടേഷന്‍ സംഘാംഗങ്ങളുമൊക്കെ ലഹരിക്കടത്തില്‍ സജീവമാണ്. ആന്ധ്രയില്‍ നിന്നും ഒഡീഷയില്‍ നിന്നുമെത്തുന്ന കഞ്ചാവ് മാത്രമല്ല സംഘങ്ങള്‍ വിതരണം ചെയ്യുന്നത്. ആവശ്യക്കാര്‍ ലഹരി വസ്തുക്കള്‍ എത്തിക്കാനും കടത്തിക്കൊണ്ടു വരുന്നതിനുമടക്കം വാട്‌സ്അപ്പ് അടക്കമുളള സാമൂഹ്യ മാധ്യമങ്ങളെയും ആധുനിക സാങ്കേതിക വിദ്യയേയും ആശ്രയിക്കുന്ന സ്ഥിതി കണ്ണൂരില്‍ സജീവമായിരിക്കുകയാണ്.

ഒന്നരക്കോടി രൂപ വിലവരുന്ന എംഡിഎംഎ അടക്കമുള്ള അതിമാരക മയക്കു മരുന്നുമായി കണ്ണൂരില്‍ അറസ്റ്റിലായ ദമ്പതികളെ നിയന്ത്രിക്കുന്നത് ഉന്നതസ്വാധീനമുള്ള രണ്ടംഗ സംഘമാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ വലിയൊരു മയക്കുമരുന്ന് മാഫിയാ സംഘം തന്നെ ജില്ല കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വ്യക്തമാവുകയാണ്. 1.950 കിലോ ഗ്രാം എംഡിഎംഎ, 67 ഗ്രാം ബ്രൗണ്‍ഷുഗര്‍, 7.5 ഗ്രാം ഓപ്പിയം എന്നിവയാണ് കഴിഞ്ഞദിവസം കണ്ണൂരില്‍ നിന്നും പിടികൂടിയത്.

നഗര-ഗ്രാമ വ്യത്യാസമില്ലാതെ വലുപ്പച്ചെറുപ്പമില്ലാതെ ലിംഗഭേദമില്ലാതെ നല്ലൊരു വിഭാഗം ജനങ്ങള്‍ ലഹരി വില്‍പ്പനക്കാരോ ഉപഭോക്താക്കളോ ഏജന്റോ ആകുന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ നിങ്ങുമ്പോള്‍ ആരെ പിടിക്കണം, എന്ത് ചെയ്യണമെന്നറിയാതെ പോലീസും ഭരണകൂടവും എക്‌സൈസും ത്രിശങ്കുവിലാണ്. ജനകീയ കൂട്ടായ്‌മയിലൂടെ ശക്തമായൊരു ക്യാമ്പയിന്‍ ജില്ലയിലുടനീളം നടത്തി ലഹരി വിമുക്ത ജില്ലയാക്കാന്‍ ശ്രമങ്ങളുടന്‍ ആരംഭിച്ചില്ലെങ്കില്‍ വരാനിരിക്കുന്നത് ഭീതിജനകമായ അന്തരീക്ഷമാണെന്നതിലേക്കാണ് സംഭവവികാസങ്ങള്‍ വിരല്‍ ചൂണ്ടുന്നത്. 

Tags: kannurDrug Mafiaintoxication
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കണ്ണൂരിൽ എംഡിഎംഎയുമായി രണ്ട് യുവ ഡോക്ടര്‍മാര്‍ പിടിയില്‍; മയക്കുമരുന്ന് എത്തിച്ചത് ബംഗളുരുവിൽ നിന്നും

India

ഗുജറാത്ത് എ.ടി.എസിന്റെയും കോസ്റ്റ് ഗാർഡിന്റെയും മിന്നൽ ഓപ്പറേഷൻ : ലക്ഷദ്വീപിന് സമീപം 510 കിലോഗ്രാം മയക്കുമരുന്നുമായി അഞ്ച് പാകിസ്ഥാനികൾ പിടിയിലായി

Kerala

മയക്കുമരുന്ന് കടത്താൻ ശ്രമിച്ച കേസ്, മലയാളി യുവാവിന്റെ വധശിക്ഷ സൗദി അറേബ്യയിൽ നടപ്പാക്കി

Kerala

അച്ഛന്റെ മരണ സർട്ടിഫിക്കറ്റിനെത്തിയ 22 കാരിക്ക് അശ്ലീല സന്ദേശം, മറുപടി നൽകിയത് ഭർത്താവ്; കണ്ണൂരിൽ രാത്രി വീട്ടിൽ കയറിയ വില്ലേജ് ഓഫീസറെ പിടികൂടി

ഫിലോമെനെ ചാന്‍സെലിന്‍, ചിനെലോ ലിലിയന്‍
Kerala

ദല്‍ഹി കേന്ദ്രീകരിച്ച് എംഡിഎംഎ നിര്‍മിച്ച് നല്‍കുന്ന വിദേശികള്‍ പിടിയില്‍

പുതിയ വാര്‍ത്തകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.