ലക്നൗ: ഉത്തര്‍ പ്രദേശില്‍ ലീഡ് നിലയില്‍ കേവല ഭൂരിപക്ഷം കടന്ന് ബിജെപി. ഒരു മണിക്കൂറിനുള്ളില്‍ തന്നെ 403 അംഗ സഭയില്‍ 202 സീറ്റില്‍ ബിജെപി എത്തി. ആദ്യഘട്ടത്തില്‍ എസ്പി നല്ല പോരാട്ടം നടത്തിയെങ്കിലും വോട്ടെണ്ണല്‍ പുരോഗമിച്ചപ്പോള്‍ എസ്പിയേക്കാള്‍ ഇരട്ടി സീറ്റുകളില്‍ ബിജെപി ലീഡ് നില ഉയര്‍ത്തി. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉള്‍പ്പെടെ എല്ലാ മന്ത്രിമാരും മുന്നേറ്റം തുടരുകയാണ്.
അതേസമയം, കര്‍ഷക സമരം നടന്ന പ്രദേശങ്ങളിലെല്ലാം ബിജെപിയുടെ വലിയ മുന്നേറ്റം ലഖിപുര്‍-ഖേരിയിലെ എല്ലാ സീറ്റുകളിലും ബിജെപി സ്ഥാനാര്‍ത്ഥികള്‍ മുന്നിലാണ്. 62.45 ശതമാനം പേര് ലഖിംപുര്‍ ഖേരിയില്‍ പോളിങ് രേഖപ്പെടുത്തിയിരുന്നു.
കര്‍ഷകരുടെ മരണത്തെ തുടര്‍ന്ന് ഏറെ വിവാദമായ ലഖിംപുര്‍ ഖേരി മേഖലയിലെ ആകെയുള്ള എട്ട് മണ്ഡലങ്ങളും നിലവില്‍ ബിജെപിക്ക് ഒപ്പമാണ്. ലഖിംപുര്‍ സിറ്റിയില്‍ സിറ്റിങ് എംഎല്‍എ യോഗേഷ് വര്‍മ എസ്പിയുടെ ഉത്കര്‍ഷ് വര്‍മ മാഥുറിനെക്കാള്‍ ബഹുദൂരം മുന്നിലാണ്. 2017ല്‍ 37,000 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് യോഗേഷ് ജയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: