ന്യൂദല്‍ഹി: ആദ്യഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ ഉത്തര്‍പ്രദേശിലും ഉത്തര്‍ഖണ്ഡിലും ബിജെപി ലീഡ് ചെയ്യുന്നു. ഉത്തര്‍പ്രദേശില്‍ 72 സീറ്റില്‍ ബിജെപിയും 44 സീറ്റില്‍ സമാജ് വാദി പാര്‍ട്ടിയും ലീഡ് ചെയ്യുന്നു. ഒരു സീറ്റില്‍ ബിഎസ്പിയും ലീഡ് ചെയ്യുന്നുണ്ട്.
ഉത്തര്ഖണ്ഡില് വോട്ടെണ്ണല്‍ പുരോഗമിക്കുന്ന 28 സീറ്റുകളില്‍ 17 ബിജെപിയും 11 സീറ്റുകളില്‍ കോണ്‍ഗ്രസും ലീഡ് ചെയ്യുന്നു.
മണിപ്പൂരില്‍ ഫലസൂനകള് പുറത്തുവരുമ്പോള്‍ ഒരു സീറ്റില്‍ ബിജെപി ലീഡ് ചെയ്യുന്നു. പഞ്ചാബില്‍ കോണ്‍ഗ്രസ് നാലിടത്തും ആംആദ്മി പാര്‍ട്ടി മൂന്നിടത്തും ശിരോമണി അകാലിദള്‍ ഒരു സീറ്റിലും ലീഡ് ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: