ബെംഗളൂരൂ: സ്കൂളുകളിലും കോളേജുകളിലുമുള്ള യൂണിഫോം കോഡ് കൃത്യമായി പാലിക്കണമെന്ന് കര്‍ണാടക ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. അശ്വന്ത് നാരായണ്‍. മതപരമായ വസ്ത്രങ്ങള്‍ ധരിക്കുന്നതിനെ കുറിച്ച് ചോദ്യം ഇവിടെ ഉദിക്കുന്നില്ല. യൂണിഫോം നിര്‍ബന്ധമല്ലാത്തിടത്ത് ഇഷ്ടമുള്ള വസ്ത്രങ്ങള്‍ ധരിക്കാന്‍ കുട്ടികള്‍ക്ക് സ്വാതന്ത്ര്യമുണ്ട്. സ്കൂളുകളില്‍ യൂണിഫോം നിയമം ഇപ്പോള്‍ കൊണ്ടുവരികയോ ബിജെപി സര്‍ക്കാര്‍ നടപ്പാക്കുകയോ ചെയ്തതല്ല. കാലങ്ങളായി അത് ഇവിടെയുണ്ടെന്നും അദേഹം പറഞ്ഞു.
ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കാനായി വിദ്യാര്‍ത്ഥികളും അധ്യാപകരും രക്ഷിതാക്കളും ഒരുപോലെ പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സാമൂഹികവും സാമ്പത്തികവുമായ പരിസരങ്ങള്‍ നോക്കാതെ, എല്ലാ വ്യക്തികളെയും ഒരുപോലെ ശാക്തീകരിക്കുക എന്നാണ് ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ലക്ഷ്യം. ദേശീയ വിദ്യാഭ്യാസ നയത്തെ എതിര്‍ക്കാന്‍ ഒരു കാരണം പോലുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: