മുംബൈ: അഴിമതിക്കാരനായ എന്‍സിപി മന്ത്രി നവാബ് മാലിക്ക് രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം നടത്തിയ പ്രതിപക്ഷനേതാവ് ദേവേന്ദ്ര ഫഡ്നാവിസിനെയും മറ്റ് ബിജെപി നേതാക്കളെയും പൊലീസ് അറസ്റ്റ് ചെയ്തു.
300 കോടി വിലമതിക്കുന്ന ഭൂമി ദാവൂദ് സംഘത്തിന്റെ സഹായത്തോടെ 55 ലക്ഷം രൂപയ്ക്ക് തട്ടിയെടുത്തെന്ന ആരോപണത്തിന്റെ പേരില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത മന്ത്രി നവാബ് മാലിക്ക് രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് ബിജെപി പ്രക്ഷോഭം കനക്കുകയാണ്. മുംബൈയിലെ ആസാദ് മൈതാനത്തിലാണ് ഫഡ്നാവിസും ബിജെപി നേതാക്കളും പ്രക്ഷോഭം നടത്തിയത്.
സമരത്തിന്റെ വീഡിയോ കാണാം:
ദേവേന്ദ്ര ഫഡ്നാവിസിന് പുറമെ ബിജെപി അധ്യക്ഷന്‍ ചന്ദ്രകാന്ത് പാട്ടീലിനെയും അറസ്റ്റ് ചെയ്തു. ഇരുവരെയും യെല്ലോ ഗേറ്റ് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ‘മുംബൈക്കാര്‍ മുംബൈ തെരുവുകളില്‍ നിറഞ്ഞിരിക്കുന്നു. അവര്‍ കോപാകുലരാണ്. അവര്‍ മുറിവേറ്റവരാണ്. നവാബ് മാലിക്കിന്റെ രാജിയാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നത്. നവാബിനെ തള്ളി, ദേശത്തെ രക്ഷിക്കണം’- ഫഡ്നാവിസ് പറഞ്ഞു.
നവാബ് മാലിക്ക് രാജിവെയ്ക്കുന്നത് വരെ സമരം തുടരുമെന്നും ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു. ‘നവാബ് മാലിക്കിന്റെ ദാവൂദ് ഇബ്രാഹിമുമായുള്ള ബന്ധം മഹാരാഷ്ട്രയ്ക്ക് നാണക്കേടാണ്. ഈ സര്‍ക്കാര്‍ ദാവൂദ് ഇബ്രാഹിമിനും തീവ്രവാദികള്‍ക്കും സമര്‍പ്പിക്കപ്പെട്ടവരാണ്. ദാവൂദിനെയും അയാളുടെ കൂട്ടാളികളെയും സഹായിക്കുന്നവരോടാണ് ഈ സര്‍ക്കാരിന് സ്നേഹമുള്ളത്. ‘- ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: