Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

2024ലും മോദി സുരക്ഷിതനാണ്; 80 ലോക്‌സഭാ സീറ്റുള്ള ഉത്തര്‍പ്രദേശ് ബിജെപി പിടിക്കുമ്പോള്‍ യോഗിയും മോദിയും വിശ്വാസത്തിന്റെ പര്യായമായി മാറുന്നു

എക്‌സിറ്റ് പോളുകള്‍ എല്ലാം ചേര്‍ത്ത് വിശകലനം ചെയ്തതിന്റെ അടിസ്ഥാനത്തില്‍ എന്‍ഡിടിവി പുറത്തിറക്കിയ അന്തിമ എക്‌സിറ്റ് പോളില്‍ യുപിയില്‍ ബിജെപിയുടെ സീറ്റ് 236 ആയി ചുരുങ്ങിയേക്കുമെന്നാണ് പ്രവചിക്കുന്നത്. എങ്കിലും 403 അംഗ യുപി നിയമസഭയില്‍ ഈ കേവലഭൂരിപക്ഷം സുഖമായി ഭരിക്കാന്‍ ധാരാളം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 9, 2022, 06:00 pm IST
in India

ലഖ്‌നോ: എക്‌സിറ്റ് പോളുകള്‍ എല്ലാം ചേര്‍ത്ത് വിശകലനം ചെയ്തതിന്റെ അടിസ്ഥാനത്തില്‍ എന്‍ഡിടിവി പുറത്തിറക്കിയ അന്തിമ എക്‌സിറ്റ് പോളില്‍ യുപിയില്‍ ബിജെപിയുടെ സീറ്റ് 236 ആയി ചുരുങ്ങിയേക്കുമെന്നാണ് പ്രവചിക്കുന്നത്. എങ്കിലും 403 അംഗ യുപി നിയമസഭയില്‍ ഈ കേവലഭൂരിപക്ഷം സുഖമായി ഭരിക്കാന്‍ ധാരാളം. (എന്നാല്‍ കൂടുതല്‍ വിശ്വാസ്യതയുള്ള ഇന്ത്യ ടുഡേ എക്സിറ്റ് പോള്‍ ബിജെപിയ്‌ക്ക് പ്രവചിച്ചത് 300ല്‍ പരം സീറ്റുകളാണ്. )

അഞ്ച് വര്‍ഷം യുപി ഭരിച്ച യോഗിയെ വീണ്ടും ജനങ്ങള്‍ നെഞ്ചേറ്റാന്‍ എന്താണ് കാരണം? ഈ ചോദ്യത്തിനാണ് എല്ലാ രാഷ്‌ട്രീയ പണ്ഡിതന്മാരും ഇപ്പോള്‍ ഉത്തരം തേടുന്നത്. തേടിക്കൊണ്ടിരിക്കുന്നത്. ദല്‍ഹിയില്‍ നിന്നും യുപിയില്‍ തെരഞ്ഞെടുപ്പ് കവര്‍ ചെയ്യാന്‍ വന്ന ജേണലിസ്റ്റുകള്‍ പറഞ്ഞത് യുപിയില്‍ ഭരണവിരുദ്ധ വികാരം ആഞ്ഞടിക്കുന്നുവെന്നാണ്. കാരണം യുപിക്കാര്‍ അങ്ങിനെയാണ്. അവരോട് ചോദ്യങ്ങള്‍ ചോദിച്ചാല്‍ സങ്കടങ്ങളാണ് ആദ്യം പറയുക. അവര്‍ പറയും: ‘കാര്യങ്ങള്‍ മോശമാണ്. ഞങ്ങളുടെ കുടുംബവരുമാനം കഴിഞ്ഞ രണ്ടു വര്‍ഷമായി കുറയുകയാണ്. വിദ്യാസമ്പന്നരായ യുവാക്കള്‍ക്ക് ജോലിയില്ല. ഞങ്ങളില്‍ പലര്‍ക്കും ജോലി നഷ്ടമായി. കുട്ടികള്‍ക്ക് കോവിഡ് മഹാമാരിയില്‍ പഠിക്കാന്‍ കഴിയുന്നില്ല. ചികിത്സാസഹായമില്ലാത്തതിനാല്‍ ഗ്രാമത്തില്‍ വയസ്സരില്‍ കുറെ പേര്‍ മരിച്ചു. കാര്‍ഷിക വിളകള്‍ തറവിലയ്‌ക്ക് പോലും വില്‍ക്കാന്‍ കഴിഞ്ഞില്ല….’-ഇങ്ങിനെ അവര്‍ പരാതി പറഞ്ഞുകൊണ്ടിരിക്കും. എന്നാല്‍ ഇതിനര്‍ത്ഥം യോഗിക്കെതിരെ ഭരണവിരുദ്ധ വികാരമുണ്ടെന്നല്ല. കാരണം യോഗി ആദിത്യനാഥിന്റെ ഭരണത്തെക്കുറിച്ച് ചോദിച്ചാല്‍ സാധാരണക്കാര്‍ നല്ലതേ പറഞ്ഞിരുന്നുള്ളൂ. ‘ഇത് ഒരു നല്ല സര്‍ക്കാരാണ്. ഒരു പാട് നല്ല ജോലികള്‍ ചെയ്ത സര്‍ക്കാര്‍.’ ഈ സര്‍ക്കാരിന്റെ രണ്ട് നേട്ടങ്ങളെക്കുറിച്ച് ചോദിച്ച് നോക്കൂ- അവര്‍ പറയും. ‘എല്ലാവര്‍ക്കും പതിവ് ക്വാട്ടയ്‌ക്കപ്പുറം അധികമായി ധാന്യങ്ങള്‍ ലഭിച്ചു. എല്ലാവര്‍ക്കും പാചക എണ്ണയും ചണവും  ലഭിച്ചു. ‘ ഇനി സമാജ് വാദി പാര്‍ട്ടിക്കാര്‍ പോലും സമ്മതിക്കുന്ന ഒരു കാര്യമിതാണ്- യുപിയില്‍ ക്രമസമാധാനം മെച്ചപ്പെട്ടു. ഞങ്ങളുടെ സ്ത്രീകള്‍ സുരക്ഷിതരാണെന്ന് എല്ലാവരും പറയുന്നു.

കടുത്ത മോദി വിരുദ്ധനായ കര്‍ഷകസമരത്തിന്റെ മുന്നണിയിലുണ്ടായ യോഗേന്ദ്ര യാദവ് പോലും പറയുന്നത് യുപിയില്‍ താഴെക്കിടയിലുള്ളവര്‍ക്കിടയില്‍ യോഗിയ്‌ക്കെതിരെ ഒരു വികാരവും ഇല്ലെന്ന് അവിടം സന്ദര്‍ശിച്ചപ്പോള്‍ മനസ്സിലായെന്നാണ്.

ഇതോടെ കര്‍ഷകസമരം കാരണം പൂര്‍വ്വാഞ്ചല്‍ മേഖല ബിജെപിക്ക് നഷ്ടമാകും. ബിജെപിയില്‍ നിന്നുള്ള ചില മന്ത്രിമാര്‍ സമാജ് വാദി പാര്‍ട്ടിയില്‍ ചേര്‍ന്നതോടെ യോഗി സര്‍ക്കാര്‍ തെരഞ്ഞെടുപ്പില്‍ ദുര്‍ബലമായി. കുടിയേറ്റ തൊഴിലാളികള്‍ ആദ്യത്തെ ദേശീയ ലോക്ഡൗണ്‍ നടത്തിയപ്പോള്‍ കിലോമീറ്ററുകളോളം ദുരിതം പേറി നടന്നുപോയ അനുഭവങ്ങള്‍ യോഗിവിരുദ്ധവോട്ടുകളായി മാറും. തുടങ്ങിയ പ്രതിപക്ഷപാര്‍ട്ടികളുടെ പ്രതീക്ഷകളെല്ലാം തകര്‍ന്നു. എന്‍ഡിടിവി പോലും പറയുന്നത് അതാണ്- ധാന്യങ്ങളും വീടും ഉള്‍പ്പെടെ കേന്ദ്ര സര്‍ക്കാരിന്റെ ക്ഷേമപദ്ധതികള്‍ കൃത്യമായി നടപ്പാക്കിയതും (മോദി പ്രഖ്യാപിച്ചതുപോലെ ശരിക്കും ഡബിള്‍ എഞ്ചിന്‍ സര്‍ക്കാര്‍) അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണവും കാശി വിശ്വനാഥ് ഇടനാഴി പദ്ധതി- എന്നിവ ബിജെപിയുടെ അടിത്തറ ഉറപ്പിച്ചു. അതുപോലെ യോഗിയുടെ ഗുണ്ടകള്‍ക്കെതിരായ ബുള്‍ഡോസര്‍ മുദ്രാവാക്യവും പാവപ്പെട്ട ജനങ്ങളെ യോഗിയെ വിശ്വസിക്കാന്‍ പ്രേരിപ്പിച്ചു. വന്‍ ഹൈവേകള്‍, എണ്ണമറ്റ മെഡിക്കല്‍ കോളെജുകള്‍ എന്നിങ്ങനെ അടിസ്ഥാനസൗകര്യവികസനത്തിന്റെ കാര്യത്തില്‍ കുതിപ്പുതന്നെയുണ്ടായി.  

ഇന്ത്യാ ടുഡേ-ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോളിലെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത് ബിജെപിക്ക് സ്ത്രീവോട്ടര്‍മാര്‍്ക്കിടയില്‍ നല്ല പിന്തുണ ലഭിച്ചുവെന്നാണ്. അതുപോലെ താക്കൂറായ യോഗിയുടെ ഭരണത്തില്‍ ബ്രാഹ്മണവോട്ടുകളില്‍ ഒട്ടും ചോര്‍ച്ചയുണ്ടായിട്ടില്ലെന്ന് പറയുന്നു. ഉന്നത ജാതിക്കാര്‍ യോഗിയയോടും ബിജെപിയോടും ഉള്ള അവരുടെ കൂറ് തുടര്‍ന്നുവെന്നാണ് പറയുന്നത്. മറ്റ് പിന്നാക്കവിഭാഗങ്ങളും ബിജെപിക്കൊപ്പം ചേര്‍ന്നിട്ടുണ്ട്. അസംതൃപ്തരായ ബിഎസ്പി വോട്ടര്‍മാര്‍ സമാജ് വാദിയിലേക്കല്ല, മറിച്ച് ബിജെപിയിലേക്കാണ് പോയത്. അതുപോലെ അസംതൃപ്തരായ കോണ്‍ഗ്രസ് വോട്ടര്‍മാരും ബിജെപിയിലേക്കാണ് ചാഞ്ഞത്.- എക്‌സിറ്റ് പോള്‍ ചൂണ്ടിക്കാട്ടുന്നു.

അഖിലേഷ് യാദവിന്റെ പൊതുയോഗങ്ങളിലെ വര്‍ധിച്ച ആള്‍ക്കൂട്ടമാണ് സമാജ് വാദി ജയം ഉറപ്പാണെന്നതിന് ജേണലിസ്റ്റുകള്‍ ചൂണ്ടിക്കാട്ടിയ അടയാളം. എന്നാല്‍ ഇത് തെറ്റാണെന്ന് തെളിഞ്ഞു.

എന്തായാലും 2024ലെ പൊതുതെരഞ്ഞെടുപ്പില്‍ മൂന്നാമൂഴത്തിന് വേണ്ടി മോദിക്ക് പ്രവര്‍ത്തനമാരംഭിക്കാന്‍ 80 ലോക്സഭാ സീറ്റുകളുള്ള ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനമായ യുപിയിലെ വിജയം വലിയ പ്രചോദനമാകും.

Tags: കര്‍ഷക സമരംയുപി നിയമസഭാ തെരഞ്ഞെടുപ്പ്യുപി നിയമസഭാ തെര‍ഞ്ഞെടുപ്പ് 2022ഐഎസ്എക്‌സിറ്റ് പോള്‍narendramodiയുപി എക്‌സിറ്റ് പോള്‍yogiഎക്സിറ്റ് പോളുകള്‍യോഗി ആദിത്യനാഥ്bjpനരേന്ദ്രമോദിupസമാജ്വാദി പാര്‍ട്ടി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വാഹന പര്യടനത്തിന് ആവേശോജ്ജ്വലമായ തുടക്കം; മലയോര മേഖലയില്‍ ആവേശമായി പി.സി. ജോര്‍ജ്

India

എൽപിജി പൂഴ്‌ത്തിവയ്‌പ്പുകാർക്കെതിരെ കർശന നടപടികളുമായി യോഗി ആദിത്യനാഥ് ; 12,732 സ്ഥലങ്ങളിൽ റെയ്ഡുകൾ ; 177 പേർക്കെതിരെ കേസ്

Kerala

വീട്ടിൽ പോയി ചോദിക്ക് എന്നത് ജനാധിപത്യപരമല്ല; പഴയ മാർക്സിസ്റ്റ്‌ ചൈനയിൽ നടക്കും ഇന്ത്യയിൽ നടക്കില്ല: രാജീവ് ചന്ദ്രശേഖർ

Kerala

ഉന്നത നേതാവിനെ അപരനാക്കി കോൺഗ്രസ് നീചരാഷ്‌ട്രീയം കളിക്കുന്നു: കെ.സുരേന്ദ്രൻ

India

8 വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച മൗലവി ഇസ്മായിലിനെ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി , തല്ലിച്ചതച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കൃഷ്ണപിള്ള സ്മാരകം തകർത്തവർ ഇപ്പോഴും പാർട്ടിയിൽ; സജി ചെറിയാനെ പ്രതിക്കൂട്ടിലാക്കി ജി.സുധാകരന്റെ വെളിപ്പെടുത്തൽ

റിപ്പോര്‍ട്ടര്‍ ടി വിയുടെ അനധികൃത പ്രവര്‍ത്തനത്തില്‍ അന്വേഷണം വേണം, പണത്തിന്റെ സ്രോതസും അന്വേഷിക്കണം- സാബു എം ജേക്കബ്

നുഴഞ്ഞുകയറ്റക്കാര്‍ക്ക് തൊഴില്‍ നൽകുന്നത് അവസാനിപ്പിക്കണം, രാജ്യത്തിന് സമഗ്രമായ ജനസംഖ്യാനയം വേണം: ഡോ. മോഹന്‍ ഭാഗവത്

ചെക്ക് പോസ്റ്റുകള്‍ നോക്കുകുത്തി; അതിര്‍ത്തി കടന്ന് നിരോധിത മാരക കീടനാശിനികളും മരുന്നുകളും, പരിശോധനകള്‍ പ്രഹസനമാകുന്നു

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡനക്കേസ്: ആദ്യപരാതിക്കാരിക്കെതിരായ ഹൈക്കോടതി പരാമര്‍ശങ്ങള്‍ സുപ്രീം കോടതി നീക്കി

ദയാവധത്തിന് വിധേയനായ ഹരിഷ് റാണയുടെ അവയവങ്ങള്‍ ദാനം ചെയ്തു

ഡോ എം കെ മുനീറിന്റെ കടബാധ്യത തീര്‍ത്ത് മുസ്ലീം ലീഗ്, 49 ലക്ഷം രൂപ ബാങ്കില്‍ അടച്ചതോടെ ജപ്തി ഭീഷണി ഒഴിവായി

അമ്മ കോമയിലായപ്പോൾ അച്ഛന്റെ ആദ്യ ഭാര്യ എന്നോട് പറഞ്ഞത്; സാവിത്രിയുടെ മകൾ

ടി വി ഓണാക്കിയാല്‍ മുഖ്യമന്ത്രിയുടെ മുഖമുളള തെരഞ്ഞെടുപ്പ് പരസ്യം, ഒഴിവാക്കാന്‍ പറ്റില്ല, കണ്ടേ പറ്റൂ -തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

ഒരു കിഡ്നിയുള്ള ഭാര്യയെ കൊണ്ട് നൃത്തം ചെയ്യിപ്പിച്ചു, ശരത്തേട്ടനോട് അയാൾ ചൂടായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.