ന്യൂദല്‍ഹി: വനിതാ ദിനത്തില്‍ അടുക്കള ഉപകരണങ്ങളെ പ്രൊമോര്‍ട്ട് ചെയ്ത സംഭവത്തില്‍ ക്ഷമാപണം നടത്തി ഫ്ളിപ്പ്കാര്‍ട്ട്. അന്താരാഷ്ട്ര വനിതാ ദിനത്തിലായിരുന്നു ഫ്ളിപ്പ്കാര്‍ട്ടിന്റെ പരസ്യം.
ഈ വനിതാ ദിനം, നമുക്ക് ആഘോഷിക്കാം. 299 മുതല്‍ അടുക്കള ഉപകരണങ്ങള്‍ നേടൂ, എന്നായിരുന്നു ഉപഭോക്താക്കള്‍ക്ക് ഫ്ളിപ്പ്കാര്‍ട്ടിന്റെ സന്ദേശം. ഫ്ളിപ്പ്കാര്‍ട്ടിന്റെ പരസ്യം നെഗറ്റീവ് സ്റ്റീരിയോടൈപ്പ് ഉറപ്പിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനം. അടുക്കള ഉപകരണങ്ങള്‍ എന്തിനാണ് സ്ത്രീകളുമായി ബന്ധപ്പെടുത്തുന്നതെന്നാണ് ഫ്ളിപ്പ്കാര്‍ട്ട് അയച്ച മെസേജിന്റെ സ്ക്രീന്‍ഷോട്ട് ട്വീറ്റ് ചെയ്ത് ഒരു ഉപഭോക്താവ് ചോദിച്ചത്. വനിതാദിനത്തില്‍ അടുക്കള ഉപകരണങ്ങള്‍ പ്രൊമോട്ട് ചെയ്യുന്നതില്‍ നിങ്ങള്‍ക്ക് പ്രശ്നമൊന്നും തോന്നുന്നില്ലേ എന്നാണ് മറ്റൊരു ഉപഭോക്താവ് ചോദിച്ചത്.
ഫ്ളിപ്പ്ക്കാര്‍ട്ടിന്റെ നടപടിക്കെതിരെ വ്യാപകമായി പ്രതിഷേധം ഉയരുന്നതിനിടെയാണ് സംഭവത്തില്‍ ക്ഷമാപണം നടത്തി കമ്പനി രംഗത്തെത്തിയത്. ‘ ഞങ്ങള്‍ക്ക് തെറ്റുപറ്റി ക്ഷമിക്കണം, മാപ്പ് അപേക്ഷിക്കുന്നു എന്നായിരുന്നു ഫ്ളിപ്പ്കാര്‍ട്ട് ട്വീറ്റ് ചെയ്തത്.’ആരുടെയെും വികാരം വ്രണപ്പെടുത്താന്‍ ഞങ്ങള്‍ ഉദ്ദേശിച്ചിട്ടില്ല, നേരത്തെ പങ്കിട്ട വനിതാ ദിന സന്ദേശത്തിന് ക്ഷമ ചോദിക്കുന്നുവെന്നും,’ ട്വീറ്റില്‍ കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: