ന്യൂദല്‍ഹി: സ്വന്തം അഖണ്ഡത എങ്ങനേയും സംരക്ഷിക്കുമെന്ന പ്രഖ്യാപനവുമായി ഇന്ത്യന്‍ കരസേനാ മേധാവി ജനറല്‍ എം.എം. നരവാനെ. ഉക്രൈന് റഷ്യ ആക്രമണങ്ങള്‍ പശ്ചാത്തലത്തിലാണ് ഇന്ത്യന്‍ കരസേനാ മേധാവിയുടെ പ്രസ്താവന.
ഉക്രൈന് യുദ്ധം നമ്മെ പഠിപ്പിക്കുന്ന പാഠം തദ്ദേശീയമായി ഒരു രാജ്യം എന്നും ജാഗ്രത പുലര്‍ത്തണമെന്ന് തന്നെയാണ്. ഭാവിയില്‍ എപ്പോഴെങ്കിലും യുദ്ധം നടന്നേക്കാം. ഇന്ത്യന്‍ സേനകളും പ്രതിരോധ വിഭാഗങ്ങളും കനത്ത ജാഗ്രതയിലാണ്. ലോകം യുദ്ധത്തിലൂടേയും അധിനിവേശത്തിലൂടേയും ഉപരോധത്തിലൂടേയും നീങ്ങുമ്പോള്‍ ഇന്ത്യയും ജാഗ്രതയിലാണെന്ന് നരവാനേ പറഞ്ഞു.
എക്കാലത്തേയും മികച്ച ആയുധങ്ങളും സാങ്കേതികവിദ്യകളും തദ്ദേശീയമായി നാം വികസിപ്പിച്ചിരിക്കുന്നു. ഭാവിയില്‍ ഉണ്ടാകാന്‍ സാദ്ധ്യതയുള്ള ഏത് വെല്ലുവിളികളും ഇന്ത്യ സ്വന്തം ആയുധങ്ങള്‍ കൊണ്ട് തന്നെ നേരിടുമെന്നും അദ്ദേഹം പറഞ്ഞു. ആത്മനിര്‍ഭര്‍ ഭാരതെന്ന നമ്മുടെ നിര്‍മ്മാണ രംഗത്തെ നയം പ്രതിരോധ രംഗത്തുണ്ടാക്കിയ മാറ്റം അത്ഭുതകരമാണ്. എല്ലാരംഗത്തും നാം തദ്ദേശീയമായി കരുത്ത് നേടിയിരിക്കുന്നു. ഇറക്കുമതി കാര്യമായി കുറയ്ക്കാന്‍ സാധിച്ചു. ഒപ്പം വിദേശ പ്രതിരോധ നിര്‍മ്മാണ കമ്പനികളെ ഇന്ത്യയിലെത്തിക്കുക വഴി യുവാക്കള്‍ക്ക് വന്‍ തൊഴിലവസരങ്ങളാണ് നല്‍കുന്നതെന്നും നരവാനേ ചൂണ്ടിക്കാട്ടി.
ചെലവ് കുറവും ഗുണനിലവാരത്തില്‍ ഏറ്റവും മികച്ച ആയുധങ്ങളാണ് ഇന്ത്യയുടെ പക്കലുണ്ടെന്ന അഭിമാനമാണ് പ്രതിരോധ രംഗത്ത് മേല്‍കൈ നല്‍കുന്നതെന്നും നരവാനേ കൂട്ടിച്ചേര്‍ത്തു. മൂന്ന് സേനാ വിഭാഗങ്ങളും ആഗോളതലത്തിലെ മികച്ച കമ്പനികളുമായി കൈകോര്‍ത്താണ് ഇന്ത്യയില്‍ ആയുധങ്ങളും വാഹനങ്ങളും റഡാറുകളും സെന്സറുകളുമെല്ലാം അതിവേഗം തയ്യാറാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: