വാഷിംഗ്ടണ്‍: പാശ്ചാത്യ രാഷ്ട്രങ്ങള്‍ വഞ്ചിച്ചുവെന്ന സെലന്‍സ്കിയുടെ പരാതിയ്ക്ക് പിന്നാലെ യുഎസ് പ്രസിഡന്റ് ജോ ബൈഡന് റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി നിരോധിച്ചു. റഷ്യയ്ക്ക് മുഖത്തേറ്റ അടിയായിരിക്കും ഈ തീരുമാനമെന്ന് വിദഗ്ധര്‍ പറയുന്നു.
റഷ്യയുടെ സാമ്പത്തികചക്രം കറങ്ങുന്നത് എണ്ണ കയറ്റുമതിയിലൂടെയാണ്. ഇതിന്റെ കടയ്ക്കല്‍ കത്തിവെയ്ക്കുന്നതിലൂടെ പുടിനെ നിയന്ത്രിക്കാനാകുമെന്നാണ് അമേരിക്ക കരുതുന്നത്. യുറോപ്യന്‍ രാഷ്ട്രങ്ങളും റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി നിരോധിക്കുന്നതിനെക്കുറിച്ചുള്ള ആലോചനയിലാണ്. ഇതുകൂടിയാകുമ്പോള്‍ പുടിന് അത് താങ്ങാനാവാത്ത ആഘാതമായിരിക്കും.
നേരത്തെ പുടിന്റെ സുഹൃത്തുക്കളായ സമ്പന്ന വ്യവസായികളായ ഒലിഗാര്‍ക്കുകളുടെ സ്വത്തുക്കള്‍ അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും കണ്ടുകെട്ടിയിരുന്നു. ഒപ്പം വലിയ സാമ്പത്തിക ഉപരോധങ്ങളും ഏര്‍പ്പെടുത്തിയിരുന്നു. ഇതിന്റെ ഭാഗമായി ആപ്പിള്‍ കമ്പ്യൂട്ടര്‍ മുതല്‍ വിസ കാര്‍ഡുകള്‍ വരെ റഷ്യയിലെ ബിസിനസ് ഉപേക്ഷിച്ചിരുന്നു. അതുപോലെ റഷ്യന്‍ ബാങ്കുകളെ സ്വിഫ്റ്റ് എന്ന പണമിടപാട് സംവിധാനത്തില്‍ നിന്നും പുറത്ത് നിര്‍ത്തിയിരുന്നു. ഇതിനെല്ലാം പിന്നാലെയാണ് ശക്തമായ എണ്ണ ഇറക്കുമതി നിരോധനം പ്രഖ്യാപിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: