ന്യൂദല്‍ഹി: ഇന്ദിരാഗാന്ധി മരിച്ചപ്പോള്‍ രാജീവ് ഗാന്ധിയും രാഹുല്‍ ഗാന്ധിയും ഇസ്ലാമിക പ്രാര്‍ത്ഥന നടത്തിയെന്ന് ഫോട്ടോ സഹിതം കഴിഞ്ഞ കുറെ നാളുകളായി സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍ ഫാക്ട് ചെക്ക് നടത്തിയപ്പോള്‍ ഈ ചിത്രത്തിന്റെ സത്യാവസ്ഥ പുറത്തുവന്നിരിക്കുകയാണ്.
രാജീവ്ഗാന്ധിയും രാഹുല്‍ ഗാന്ധിയും ഇസ്ലാമിക പ്രാര്‍ത്ഥന നടത്തുന്നത് അതിര്‍ത്തി ഗാന്ധി എന്നറിയപ്പെടുന്ന ഖാന് അബ്ദുള്‍ ഗാഫര്‍ ഖാന് മരിച്ചപ്പോഴാണ്. 1988ല്‍ തന്റെ 97ാം വയസ്സിലാണ് ഖാന് അബ്ദുള്‍ ഗാഫര്‍ ഖാന് പെഷവാറില്‍ അന്തരിച്ചത്. അന്ന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി കോണ്‍ഗ്രസ് നേതാക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഒപ്പം പെഷവാറിലെത്തിയിരുന്നു.
ട്വിറ്ററില്‍ ഒരാള്‍ ഈ ചിത്രം ഉപയോഗിച്ച് നടത്തിയ പോസ്റ്റ് കാണുക
ഇന്ത്യയില്‍ കൂടുതല്‍ അംഗീകാരം നേടിയെടുക്കാന്‍ ഇസ്ലാമിസ്റ്റുകള്‍ വ്യാജവാര്‍ത്തകള്‍ ഉല്പാദിപ്പിക്കുന്നതിന്റെ ഭാഗമാണ് ഈ നുണയെന്ന് ലോകം തിരിച്ചറിഞ്ഞിരിക്കുകയാണ്. ഇത്തരം നുണകള്‍ ഉല്പാദിപ്പിക്കുന്ന ഫാക്ടറി തന്നെയായി മാറിയിരിക്കുകയാണ് ഇന്ത്യയിലെ ഇസ്ലാമിസ്റ്റുകള്‍. ഇന്ത്യാ ചരിത്രത്തില്‍ അംഗീകാരവും പൊതുസമ്മതിയും നേടിയെടുക്കാന്‍ ശ്രമിക്കുന്ന ആസൂത്രിത നീക്കത്തിന്റെ ഭാഗമാണ് ഈ നുണകള്‍.
രാജീവീന്റെയും രാഹുലിന്റെയും ചിത്രത്തോടൊപ്പമുള്ള പോസ്റ്റില്‍ ഇസ്ലാമിസ്റ്റുകള്‍ പറയുന്നത് ഇതാണ്: ‘നോക്കൂ, നരസിംഹറാവുവും രാജീവും രാഹുലും എങ്ങിനെയാണ് പ്രാര്‍ത്ഥിക്കുന്നത്. ഇത് അവരുടെ വിശ്വാസത്തെ സൂചിപ്പിക്കുന്നു. അവരുടെ വിശ്വാസത്തില്‍ ഞങ്ങള്‍ക്ക് എതിര്‍പ്പില്ല. യാഥാര്‍ത്ഥ്യം അവരെന്തിന് മറച്ചുവെച്ചു എന്ന ചോദ്യമാണ് ഉള്ളത്.’.
ഇക്കഴിഞ്ഞ ഫിബ്രവരിയിലാണ് ഈ ചിത്രം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നത്. ഈ ചിത്രം ആദ്യമായി പോസ്റ്റ് ചെയ്തത് 2019ലാണ്. പിന്നീട് ഇതേ ചിത്രം തന്നെയാണ് ഇപ്പോഴും പുറത്തുവന്നുകൊണ്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: