ലഖ്നോ: സമാജ് വാദി പാര്‍ട്ടി നേതാവ് യോഗേഷ് വര്‍മ്മ കയ്യില്‍ ബൈനോക്കുലറും പിടിച്ച് നിര്‍ത്തിയിട്ട തന്റെ ജീപ്പില്‍ ഒരേ നില്പാണ്. വോട്ടിംഗ് യന്ത്രത്തില്‍ യോഗിയുടെ ആളുകള്‍ കൃത്രിമം നടത്തുന്നത് തടയാനാണ് ഈ നില്പെന്ന് അദ്ദേഹം അവകാശപ്പെടുന്നു.
വോട്ടിംഗ് യന്ത്രങ്ങളില്‍ യോഗിയും കൂട്ടരും കൃത്രിമം നടത്താന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ യന്ത്രങ്ങള്‍ സൂക്ഷിച്ച സ്ഥലങ്ങളില്‍ നിരീക്ഷിക്കണമെന്നും സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് കഴിഞ്ഞ ദിവസം പാര്‍ട്ടി നേതാക്കള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതിനുസരിച്ചാണ് താനും ബൈനോക്കുലര്‍ ഉപയോഗിച്ച് വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിച്ച കെട്ടിടം നീരീക്ഷിക്കുന്നതെന്ന് യോഗേഷ് വര്‍മ്മ പറഞ്ഞു.
വീഡിയോ കാണാം
യോഗേഷ് വര്‍മ്മ സമാജ് വാദി പാര്‍ട്ടിയുടെ ഹസ്തിനപൂര്‍ സ്ഥാനാര്‍ത്ഥിയാണ്. ഇദ്ദേഹം തന്റെ നിയമസഭാ മണ്ഡലത്തിലെ വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിച്ച അഗ്രിക്കള്‍ച്ചര്‍ യൂണിവേഴ്സിറ്റിക്ക് മുന്നില്‍ ബൈനോക്കുലറുമായി ഒരേ നില്പാണ്. വോട്ടിംഗ് യന്ത്രത്തില്‍ കൃത്രിമം കാണിക്കുന്നവരെ പിടിക്കാനാണ് നില്പ്.’എട്ട് മണിക്കൂര്‍ വീതം മൂന്ന് ഷിഫ്റ്റിലായാണ് ഞങ്ങള്‍ ജോലി ചെയ്യുന്നത്. എക്സിറ്റ് പോളുകളില്‍ ഞങ്ങള്‍ക്ക് വിശ്വാസമില്ല. അഖിലേഷ് യാദവ് മുഖ്യമന്ത്രിയാകും. ഭൂരിപക്ഷത്തോടെ ഞങ്ങള്‍ സര്‍ക്കാര്‍ രൂപീകരിക്കും’- യോഗേഷ് വര്‍മ്മ പറഞ്ഞു.
ഞായറാഴ്ച അഗ്രിക്കള്‍ച്ചര്‍ യൂണിവേഴ്സിറ്റിക്ക് മുന്നില്‍ തുറന്ന ജീപ്പിലാണ് യോഗേഷ് വര്‍മ്മ എത്തിയത്. അഗ്രിക്കള്‍ച്ചര്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും 400 മീറ്റര്‍ അകലെയാണ് ജീപ്പ് പാര്‍ക്ക് ചെയ്തിരിക്കുന്നത്. വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിച്ച സ്ട്രോംഗ് റൂമിലേക്ക് ഇവിടെ നിന്നാണ് ബൈനോക്കുലര്‍ വഴി നിരീക്ഷിക്കുന്നത്. വോട്ടെണ്ണല്‍ നടക്കുന്ന മാര്‍ച്ച് 10 വരെ ഈ നിരീക്ഷണം തുടരുമെന്നും വര്‍മ്മ പറയുന്നു.
അതേ സമയം വോട്ടിംഗ് യന്ത്രങ്ങളെ അവിശ്വസിക്കുന്നതിന്റെ പേരില്‍ സമാജ് വാദി പാര്‍ട്ടി അധ്യക്ഷനും നേതാക്കള്‍ക്കുമെതിരെ സമൂഹ മാധ്യമങ്ങളില്‍ വലിയ വിമര്‍ശനങ്ങളാണ് നടക്കുന്നത്. എക്സിറ്റ് പോള്‍ ഫലം യോഗി ആദിത്യനാഥിന് തുടര്‍ഭരണം പ്രവചി്ച്ചതോടെ യോഗേഷ് വര്‍മ്മയും പരിഹാസകഥാപാത്രമായി മാറിക്കൊണ്ടിരിക്കുകയാണ്.
മോദിയുടെ നേതൃത്വത്തില്‍ ബിജെപി രണ്ട് തവണ ദേശീയ തെരഞ്ഞെടുപ്പ് വിജയിച്ചപ്പോള്‍ വോട്ടിംഗ് യന്ത്രത്തില്‍ കൃത്രിമം ചെയ്തു എന്ന് ആരോപിക്കുകയായിരുന്നു കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷപാര്‍ട്ടികള്‍. ഇതേ മാനസികാവസ്ഥയില്‍ തന്നെയാണ് സമാജ് വാദി പാര്‍ട്ടി നേതാക്കളും. കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ തിരിച്ചെത്തുമെന്ന എക്സിറ്റ് പോള്‍ ഫലം പുറത്തുവന്നപ്പോള്‍ രാഹുല്‍ ഭക്തരും അഖിലേഷ് ഭക്തരും വോട്ടിംഗ് യന്ത്രത്തില്‍ കൃത്രിമം നടന്നിട്ടുണ്ടെന്ന് ആരോപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: