ആലപ്പുഴ: വെണ്മണി ഇരട്ട കൊലപാതക കേസിലെ മുഖ്യപ്രതിക്ക് പ്രതിക്ക് വധശിക്ഷ വിധിച്ച് കോടതി. കേസിലെ മുഖ്യപ്രതി ബംഗ്ലാദേശ് സ്വദേശിലബിലു ഹസന് (39) ആണ് വധശിക്ഷ. രണ്ടാംപ്രതി ജുവല്‍ ഹസന് (24) ജീവര്യന്തം തടവുശിക്ഷയാണ് മാവേലിക്കര അഡിഷണല്‍ ജില്ലാ കോടതി വിധിച്ചത്. വെണ്മണി കൊടുകുളത്തി കാരോട് ആഞ്ഞിലിമൂട്ടില്‍ വീട്ടില്‍ എപി ചെറിയാന്, ഭാര്യ ലില്ലിക്കുട്ടി ചെറിയാന് എന്നിവരെ കൊലപ്പെടുത്തി വീട് കവര്‍ച്ച ചെയ്ത കേസിലാണ് വിധി.
കൊലപാതകം, അതിക്രമിച്ച് കയറല്‍, കവര്‍ച്ച തുടങ്ങി പ്രതികള്‍ക്കെതിരെ ചുമത്തിയിരുന്ന എല്ലാ കുറ്റങ്ങളും സംശയാതീതമായി തെളിഞ്ഞതായി കോടതി നേരത്തേ അറിയിച്ചിരുന്നു. 2019 നവംബര്‍ 11ന് ആയിരുന്നു കേസിനാസ്പദമായ സംഭവം. ദമ്പതികളുടെ വീട്ടില്‍ ജോലിക്കെത്തിയ പ്രതികള്‍ വീട്ടില്‍ സ്വര്‍ണം ഉണ്ടെന്ന് മനസിലാക്കിയാണ് കൊലപാതകം ആസൂത്രണം ചെയ്തത്.
കൊലപാതത്തിന് ശേഷം 45 പവന് സ്വര്‍ണാഭരണവും 17,338 രൂപയുമായി കടന്നുകളഞ്ഞ പ്രതികളെ നവംബര്‍ 13ന് വിശാഖപട്ടണം റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. 2021 നവംബര്‍ ഒന്നിന് ആരംഭിച്ച വിചാരണ 2022 ഫെബ്രുവരി 25ന് ആണ് പൂര്‍ത്തിയായത്. കേസില്‍ 60 സാക്ഷികളെ പ്രോസിക്യൂഷന് വിസ്തരിച്ചു. 103 തൊണ്ടിമുതലും 80 രേഖകളും കേസില്‍ ഹാജരാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: