ന്യൂദല്‍ഹി: കോണ്‍ഗ്രസ് മുക്തഭാരതത്തിലേക്ക് ഇനി അധികദൂരമില്ലെന്ന് തെളിയിക്കുന്നതായിരുന്നു തിങ്കളാഴ്ച പുറത്തുവന്ന അഞ്ച് സംസ്ഥാനങ്ങളിലെ എക്സിറ്റ് പോള്‍ ഫലങ്ങള്‍.
ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ ബിജെപി തുടര്‍ഭരണം നേടുമെന്ന് എല്ലാ എക്സിറ്റ്പോള്‍ ഫലങ്ങളും പ്രവചിക്കുന്നു. അതേ സമയം ഗോവയില്‍ തൂക്കുമന്ത്രിസഭയായിരിക്കും. എങ്കിലും അവിടെ ബിജെപിക്ക് കുടുതല്സാധ്യത കല്പിക്കപ്പെടുന്നു. മണിപ്പൂരിലും ബിജെപി നേതൃത്വത്തില്‍ സര്‍ക്കാര്‍ അധികാരത്തില്‍ വരും. ഇവിടങ്ങളിലെല്ലാം കോണ്‍ഗ്രസിന്റെ സ്ഥിതി പരുങ്ങലിലാണ്.യുപിയില്‍ രണ്ടക്കം പോലും കാണാന്‍ കോണ്‍ഗ്രസിന് കഴിയില്ലെന്ന് പറയുന്നു.
കോണ്‍ഗ്രസിന്റെ സ്ഥാനത്തേക്ക് ആം ആദ്മി പാര്‍ട്ടി പതുക്കെ നടന്നടുക്കുന്നതാണ് കാണുന്നത്. ഇനി കോണ്‍ഗ്രസിന് സമ്പൂര്‍ണ്ണമേല്‍ക്കൈ ഉണ്ടായിരുന്ന പഞ്ചാബിലാകട്ടെ കോണ്‍ഗ്രസ് ദയനീയപരാജയം നേരിടുമെന്നാണ് പുറത്തുവരുന്ന പ്രവചനം. ഇവിടെ പകരം ആംആദ്മി കേവല ഭൂരിപക്ഷം നേടുമെന്നും എക്സിറ്റ് പോള്‍ ഫലങ്ങള്‍ പറയുന്നു. തെരഞ്ഞെടുപ്പിന് ആറ് മാസം മുന്‍പ് കോണ്‍ഗ്രസ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങിനെ മാറ്റി പകരം ഛന്നിയെ മുഖ്യമന്ത്രിയാക്കിയ പരീക്ഷണം പൂര്‍ണ്ണമായും പാളി എന്നാണ് എക്സിറ്റ് പോള്‍ ഫലങ്ങള്‍ തെളിയിക്കുന്നത്. അതുപോലെ നവജോത് സിദ്ദുവിന് അമരീന്ദര്സിങ്ങിനേക്കാള് കൂടുതല്‍ സ്ഥാനം നല്കിയ തീരുമാനവും തെറ്റാണെന്ന് തെളിഞ്ഞു. രാഹുലും പ്രിയങ്കയും ചേര്‍ന്നെടുത്ത തീരുമാനമായിരുന്നു ഇത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: