ന്യൂദല്‍ഹി: ഇന്ത്യയുടെ നയതന്ത്ര സംവിധാനങ്ങള്‍ അത്യുജ്വലമാണെന്നും എന്തു ചെയ്യണമെന്ന് ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് വ്യക്തമായറിയാമെന്നും ഇന്ത്യയിലെ ജര്‍മ്മന്‍ അംബാസഡര്‍ വാള്‍ട്ടര്‍ ജെ ലിണ്ടര്‍. ഉക്രൈന് വിഷയത്തിലോ യൂറോപ്യന്‍ യൂണിയനുമായുള്ള ഇടപെടലിലോ മാത്രമല്ല പറയുന്നത് ഈ ലോകക്രമത്തില്‍ ഇന്ത്യന്‍ നയതന്ത്ര മേഖല മികച്ചതാണ്, അദ്ദേഹം പറഞ്ഞു.
ഉക്രൈന് സംഘര്‍ഷത്തില്‍ തുടക്കം മുതല്‍ തന്നെ റഷ്യന്‍ പ്രസിഡന്റ് പുടിന് പറയുന്നത് നുണകളാണ്. താന്‍ അധിനിവേശം നടത്തുന്നില്ലെന്നും റഷ്യന്‍ ഭാഷ സംസാരിക്കുന്ന ജനങ്ങളെ രക്ഷിക്കുകയാണെന്നുമാണ് പുടിന് വാദിക്കുന്നത്. എന്നാല്‍ അവിടെ ഷെല്ലിങ്ങും ബോംബാക്രമണവുമാണ് നിരന്തരം. നാറ്റോ എന്നത് പ്രതിരോധ സേനയാണ്. എവിടെയെങ്കിലും അതിക്രമിച്ചു കയറുന്നത് നാറ്റോയുടെ രീതിയല്ല.
ഉക്രൈനിലെ ഗുരുതര അവസ്ഥയാണ്. പുടിന് ഈ യുദ്ധം അവസാനിപ്പിക്കണം. എല്ലാ യൂറോപ്യന്‍ രാജ്യങ്ങളുടേയും സമീപനം തന്നെയാണ് ജര്മ്മനിക്കുമുള്ളതെന്നും അംബാസിഡര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: