കൊച്ചി : റഷ്യ- ഉക്രൈന്‍ യുദ്ധം അവസാനിപ്പിച്ച് സമാധാനം പുനസ്ഥാപിക്കുന്നതിനായി വഴിപാട് കഴിപ്പിച്ച് ഭക്തന്‍. തൃക്കാക്കര സ്വദേശിയും എല്‍ഐസി ജീവനക്കാരനുമായ സന്തോഷ് കുമാറാണ് തൃക്കാക്കര മഹാക്ഷേത്രത്തില്‍ വഴിപാട് കഴിപ്പിച്ചത്. യുദ്ധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്റേയും ഉക്രൈന്‍ പ്രസിഡന്റ് വോളോദിമിര്‍ സെലന്‍സ്‌കിയുടേയും പേരില്‍ ഐക്യമത്യ മഹാസൂക്ത വഴിപാടാണ് നടത്തിയത്.
കഴിഞ്ഞ ദിവസം അഞ്ചാം തീയതിയാണ് ക്ഷേത്രത്തില്‍ വഴിപാട് കഴിപ്പിക്കുന്നത്. പത്രം വായിച്ചപ്പോള്‍ യുദ്ധത്തെ തുടര്‍ന്ന് ഉക്രൈനില്‍ ഭീകരാന്തരീക്ഷമാണ്. ജനങ്ങള്‍ പ്രതിസന്ധിയിലാണെന്ന് മനസ്സിലാക്കി. നമുക്ക് കഴിയാനാവുന്നത് എന്ന തോന്നലിലാണ് തൃക്കാക്കര ക്ഷേത്രത്തിലെത്തിയതും ഇരു നേതാക്കളുടേയും പേരില്‍ ഐക്യമത്യ സൂക്തം വഴിപാട് കഴിപ്പിച്ചതും.
സര്‍വ്വ അഹങ്കാരത്തേയും ശമിപ്പിക്കുന്ന ക്ഷേത്രമാണ് തൃക്കാക്കരയിലേത്. ഇരുരാജ്യങ്ങളും തമ്മില്‍ ഐക്യമുണ്ടായാല്‍ തീരാവുന്ന പ്രശ്നമേയുള്ളൂ. അതിനാലാണ് ഈ വഴിപാട് തന്നെ നടത്തിയത്. അഞ്ചിന് വഴിപാട് നടത്തി വീട്ടിലെത്തിയപ്പോള്‍ താത്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചുവെന്ന വാര്‍ത്തയാണ് കേട്ടത്. ഇത് വളരെ സന്തോഷം നല്‍കി. ഇരു രാജ്യങ്ങളും സമാധാനം വീണ്ടെടുക്കണമെന്നും സന്തോഷ് കൂട്ടിച്ചേര്‍ത്തു.
എല്‍ഐസി ആലുവ ബ്രാഞ്ച് ഓഫീസിലെ ചീഫ് അഡൈ്വസറാണ് സന്തോഷ്. നെയ്യാറ്റിന്‍കര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം, കൊട്ടാരക്കര ഗണപതി ക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളിലും യുദ്ധം അവസാനിപ്പിക്കുന്നതിനായി ഭക്തര്‍ വഴിപാടുകള്‍ നടത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: