കീവ്:റഷ്യ-ഉക്രൈന്‍ യുദ്ധത്തിനിടയില്‍ ഭക്ഷണം വിതരണം ചെയ്തും ഒഴിപ്പിക്കല്‍ ദൗത്യത്തില്‍ യാത്രാ സൗകര്യം ഏര്‍പ്പെടുത്തിയും രക്ഷപ്രവര്‍ത്തനത്തിലും ജീവകാരുണ്യത്തിലും മുഴുകിയും സേവ ഇന്‍റനാഷണല്‍ എന്ന മാനവസേവ മാത്രം ലക്ഷ്യമാക്കുന്ന ഹൈന്ദവ സംഘടന യൂറോപ്പാകെ തരംഗം സൃഷ്ടിക്കുന്നു.
റഷ്യ-ഉക്രൈന്‍ പ്രതിസന്ധിക്കിടയില്‍ 24 മണിക്കൂര്‍ നേരവും സേവ ഇന്‍റര്‍നാഷണല്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നു. യുദ്ധമാരംഭിച്ച് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ 3,200 വ്യക്തികളെയാണ് ഉക്രൈന്‍ അതിര്‍ത്തി കടക്കാന്‍ സേവ ഇന്റര്‍നാഷണല്‍ സഹായിച്ചത്. മറ്റൊരു 3,680 പേരെ വീണ്ടും അതിര്‍ത്തി കടത്താനുള്ള തയ്യാറെടുപ്പിലാണ്.
ഹിന്ദു സ്വയംസേവക് സംഘം (എച്ച് എസ്എസ്) സന്നദ്ധപ്രവര്‍ത്തകരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന സേവയ്‌ക്ക് ഉക്രൈന്‍, ഫിന്‍ലാന്‍റ്, പോളണ്ട്, റൊമാനിയ, ഹംഗറി, ഡെന്മാര്‍ക്ക് എന്നിവിടങ്ങളില്‍ യൂണിറ്റുകളുണ്ട്. ഒറ്റപ്പെട്ടുപോയ വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ മനസ്സിലാക്കി അവര്‍ക്ക് രക്ഷാമാര്‍ഗ്ഗങ്ങളൊരുക്കിയും സഹായം തേടുന്ന വിദ്യാര്‍ത്ഥികളെ ഏറ്റവും അടുത്തുള്ള സന്നദ്ധപ്രവര്‍ത്തകരുടെ അടുത്തേക്ക് പറഞ്ഞയച്ചും അതിവേഗത്തിലാണ് സേവയുടെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്.
‘യുദ്ധഭൂമിയിലെ സാഹചര്യം വെല്ലുവിളികള്‍ നിറഞ്ഞതാണ്. നിരാശരായി വിളിക്കുന്നവരുടെ കോളുകള്‍ സേവയും എച്ച് എസ്എസ് സന്നദ്ധപ്രവര്‍ത്തകരും 24 മണിക്കൂറും അറ്റന്‍റ് ചെയ്യുമെന്ന് മാത്രമല്ല അവരെ ഒഴിപ്പിക്കാന്‍ സഹായിക്കുകയും ചെയ്യും. ഉക്രൈനില്‍ 35 സേവ പ്രവര്‍ത്തകരാണ് പ്രവര്‍ത്തിക്കുന്നത്. യുദ്ധം ശക്തമായതോടെ ആവശ്യക്കാരുടെ സേവനം ആവശ്യപ്പെട്ടുകൊണ്ടുള്ള വിളികളും കൂടി’- സേവയുടെ ഉക്രൈനിലെ സന്നദ്ധപ്രവര്‍ത്തകന്‍ പറയുന്നു.
ബസ്, ട്രെയിന്‍, മറ്റ് യാത്രാമാര്‍ഗ്ഗങ്ങള്‍ എന്നിവ നല്‍കിയാണ് സേവ സന്നദ്ധപ്രവര്‍ത്തകര്‍ പലരെയും ഉക്രൈന്‍ അതിര്‍ത്തി കടത്തിവിട്ടത്. അവര്‍ക്ക് ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്തും താല്‍ക്കാലി അഭയകേന്ദ്രങ്ങള്‍ ഒരുക്കിയും പ്രാദേശിക ഹോട്ടല്‍ ഉടമകളുമായി ചേര്‍ന്ന് കുട്ടികള്‍ക്ക് താമസസ്ഥലമൊരുക്കിയുമായിരുന്നു സേവയുടെ പ്രവര്‍ത്തനങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: