കീവ്: ഉക്രൈന്റെ പ്രധാന സൈനിക അടിത്തറ തകര്‍ക്കുന്നതില്‍ പുടിന്റെ സേന പ്രായോഗികമായി വിജയിച്ചതിന്റെ വീഡിയോ പുറത്ത് വിട്ട് റഷ്യ. റഷ്യയുടെ ആര്‍ടി ന്യൂസ് ഏജന്‍സിയാണ് ഡോണെസ്‌ക് പ്രദേശത്ത് നിന്നും ടാങ്കുകള്‍ ഉപേക്ഷിച്ച് ഉക്രൈന്‍ സേന ഓടിപ്പോകുന്നതിന്റെ വീഡിയോ പുറത്തുവിട്ടത്.
പൊതുവേ റഷ്യക്കാര്‍ കൂടുതലായുള്ള പ്രദേശം കൂടിയാണ് ഡോണെസ്‌ക്. ഫിബ്രവരി 21ന് ഡോണെസ്‌ക് റഷ്യക്കാരുടെ പ്രവിശ്യയായി പുടിന്‍ യുദ്ധം തുടങ്ങുന്നതിന് മുമ്പേ പ്രഖ്യാപിച്ചിരുന്നു. ഡോണ്‍ബാസ് പ്രദേശത്തിന് കീഴിലുള്ള ഡോണെസ്‌കില്‍ നിന്നും നശിച്ച യുദ്ധടാങ്കുകള്‍ ഉപേക്ഷിച്ച് ഉക്രൈന്‍ സേന മടങ്ങുന്നതിന്റെ വീഡിയോയാണ് റഷ്യ പുറത്തുവിട്ടത്.
വീഡിയോ കാണാം:
ഇതോടെ ഉക്രൈന്റെ പ്രധാന സൈനിക അടിത്തറയും ആയുധ-വ്യോമപ്രതിരോധവും ആയുധശേഖരവും നശിപ്പിക്കുക എന്ന ദൗത്യത്തില്‍ റഷ്യ വിജയിച്ചതായി പുടിന്‍ പ്രഖ്യാപിച്ചതിന്റെ തൊട്ടുപിന്നാലെയാണ് റഷ്യന്‍ വിജയത്തിന്റെ സൂചന നല്‍കുന്ന വീഡിയോ പുറത്തുവിട്ടത്. ഈ വിഡിയോയില്‍ കെഎ-52 ഹെലികോപ്റ്ററുകള്‍ ഉക്രൈന്റെ ടാങ്ക് വിരുദ്ധ മിസൈലുകളും കവചിത വാഹനങ്ങളും തകര്‍ക്കുന്നത് കാണാം.
റഷ്യക്കാര്‍ ഡോണെസ്‌ക് പിടിച്ചെടുത്തതോടെ ഉക്രൈന്‍ സേന അതിവേഗം ഈ പ്രദേശത്ത് നിന്നും പിന്‍വാങ്ങുന്നതും കാണാം. ആക്രമണത്തില്‍ നശിച്ച ടാങ്കുകള്‍ ഉപേക്ഷിച്ചാണ് ഉക്രൈന്‍ സേന പിന്‍വാങ്ങുന്നത്. യുദ്ധത്തില്‍ അവശരായ പ്രദേശത്തെ ജനങ്ങള്‍ക്ക് റഷ്യന്‍ സേന സഹായമെത്തിക്കുന്നതിന്റെ ദൃശ്യങ്ങളും കാണാം.
ലുഹാന്‍സ്‌ക് പ്രവിശ്യയുടെ നിയന്ത്രണവും റഷ്യക്കാര്‍ ഏറ്റെടുത്തതായി പുറത്തുവിട്ട മറ്റൊരു വീഡിയോയിലൂടെ റഷ്യ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: