Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Article

ഒരു നാടക വിദ്യാലയത്തിന്റെ പതനം

മനസ്സും ശരീരവും പൂര്‍ണമായര്‍പ്പിച്ച് പ്രയോഗവത്കരിക്കേണ്ട നാട്യപഠനം അര്‍ത്ഥശങ്കയ്‌ക്കിടയില്ലാത്ത വിധം ഒരാത്മീയാനുഷ്ഠാനമാണ് ഭാരതീയ സങ്കല്പത്തില്‍. എന്നാല്‍ തങ്ങളതിനര്‍ഹരല്ല എന്ന് തെളിയിച്ചിരിക്കയാണ് ഇപ്പോള്‍ സ്‌കൂള്‍ ഓഫ് ഡ്രാമയിലെ അധ്യാപകര്‍. ഒരാളാണതു ചെയ്തതെങ്കിലും, അതു മൂടിവയ്‌ക്കാന്‍ ശ്രമിച്ച അവിടുത്തെ അധികാരികളെല്ലാം അതിനുത്തരവാദികളാണ്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Mar 5, 2022, 05:49 am IST
inArticle

ശശി നാരായണന്‍

(സ്‌കൂള്‍ ഓഫ് ഡ്രാമയിലെ പൂര്‍വ വിദ്യാര്‍ത്ഥിയും സംവിധായകനുമാണ് ലേഖകന്‍)

കലാപഠന സ്ഥാപനങ്ങള്‍ വെറും ഒരു സാധാരണ കലാലയത്തിന്റെ തലത്തിലേക്ക് അധഃപതിക്കുമ്പോള്‍ സംഭവിക്കുന്ന ദുരന്തങ്ങളാണ് തൃശൂര്‍ അരണാട്ടുകരയിലെ നാടകവിദ്യാലയം ഇന്നനുഭവിക്കുന്നത്. കേള്‍ക്കുമ്പോള്‍ ദുഃഖവും കോപവും ഒരുപോലെ തോന്നിക്കുന്ന വാര്‍ത്ത. സംഗീതവും ശാസ്ത്രവും ആദ്ധ്യാത്മികതയും പോലെ ആത്മീയൗന്നത്യവും വിഷയജ്ഞാനവും ഉള്ള ഗുരുനാഥന്മാരില്‍ നിന്ന് നേരിട്ടഭ്യസിക്കേണ്ട ഒരു വിശുദ്ധ കര്‍മ്മമാണ് നൃത്തനൃത്യ നാട്യപഠനം. എല്ലാ ജ്ഞാനശാഖകളുടേയും പഠനം അങ്ങനെത്തന്നെ ആണെന്നിരിക്കിലും, മനസ്സും ശരീരവും പൂര്‍ണമായര്‍പ്പിച്ച് പ്രയോഗവത്കരിക്കേണ്ട നാട്യപഠനം അര്‍ത്ഥശങ്കയ്‌ക്കിടയില്ലാത്ത വിധം ഒരാത്മീയാനുഷ്ഠാനമാണ് ഭാരതീയ സങ്കല്പത്തില്‍. എന്നാല്‍ തങ്ങളതിനര്‍ഹരല്ല എന്ന് തെളിയിച്ചിരിക്കയാണ് ഇപ്പോള്‍ സ്‌കൂള്‍ ഓഫ് ഡ്രാമയിലെ അധ്യാപകര്‍. ഒരാളാണതു ചെയ്തതെങ്കിലും, അതു മൂടിവയ്‌ക്കാന്‍ ശ്രമിച്ച അവിടുത്തെ അധികാരികളെല്ലാം അതിനുത്തരവാദികളാണ്.  

ഇത് സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ ആദ്യമായി സംഭവിച്ച കാര്യമല്ലെന്നാണ് ചില പൂര്‍വ വിദ്യാര്‍ത്ഥിനികള്‍ സാക്ഷ്യപ്പെടുത്തുന്നത്. നാടകാചാര്യനും കലാമര്‍മ്മജ്ഞനും ഋഷിതുല്യനുമായിരുന്ന പ്രൊഫ. ജി. ശങ്കരപ്പിള്ളയുടെ ഭാവനയില്‍ വിരിഞ്ഞ സ്വപ്‌നമായിരുന്നു തൃശ്ശൂര്‍ സ്‌കൂള്‍ ഓഫ് ഡ്രാമ. 1966 ല്‍ ശാസ്താംകോട്ട ദേവസ്വം ബോര്‍ഡ് കോളജില്‍ വച്ചു നടന്ന കേരളത്തിലെ ആദ്യത്തെ നാടകക്കളരിക്ക് നിമിത്തമായത് അദ്ദേഹമായിരുന്നു. എം.ഗോവിന്ദനില്‍നിന്നാരംഭിച്ച ‘തനതു നാടകവേദി’ ചിന്തകള്‍ സി.എന്‍. ശ്രീകണ്ഠന്‍ നായര്‍, അയ്യപ്പ പണിക്കര്‍, ജി. ശങ്കരപ്പിള്ള, കാവാലം നാരായണ പണിക്കര്‍, എം.വി. ദേവന്‍ എന്നിവരിലൂടെ പ്രായോഗിക പഠന ഗവേഷണങ്ങളായി രൂപാന്തരപ്പെട്ടതും ആ കളരിയോടെ ആയിരുന്നു. അവിടം മുതല്‍ തനതന്വേഷണങ്ങളുമായി കാവാലവും, പൗരസ്ത്യ പാശ്ചാത്യ ഭേദമില്ലാതെ ഗൗരവപൂര്‍ണമായൊരു സമഗ്രമലയാള നാടകവേദി എന്ന കാഴ്ചപ്പാടോടെ ശങ്കരപ്പിള്ളയും, മലയാള നാടകവേദിയിലെ രണ്ടു പ്രമുഖ ധാരകളായുയര്‍ന്നുവന്നു. പിന്നീട് ശങ്കരപ്പിള്ള അക്കാദമി ചെയര്‍മാനായപ്പോള്‍ നടത്തിയ നാടകക്കളരികളോടെ കേരളത്തില്‍ നാടകം ഗൗരവപൂര്‍ണമായി പഠിക്കേണ്ട ഒരു വിഷയമാണെന്ന കാഴ്ചപ്പാടുണ്ടായി. ആ കളരികളോട് ബന്ധപ്പെട്ടാണ് കോഴിക്കോടു സര്‍വ്വകലാശാലയില്‍ നാടകം ഐച്ഛികവിഷയമായുള്ള ഒരു രംഗകലാ ബിരുദ പഠന കേന്ദ്രം ആരംഭിക്കുവാനുള്ള പദ്ധതി ശങ്കരപ്പിള്ള സര്‍ക്കാരിന് സമര്‍പ്പിക്കുന്നത്. അങ്ങനെ ഭാരതത്തിലാദ്യമായി ഒരു സര്‍വ്വകലാശാലക്കു കീഴില്‍ പ്രായോഗിക പരിശീലനത്തിലധിഷ്ഠിതമായ ഒരു രംഗ കലാ ബിരുദ പഠന വിഭാഗം അരണാട്ടുകരയിലെ ഡോ.ജോണ്‍ മത്തായി സെന്ററില്‍ 1978 ല്‍ ആരംഭിച്ചു. വളരെ പവിത്രമായ നാട്യകലാ സങ്കല്‍പ്പങ്ങളോടെ തീര്‍ത്തും ഭാരതീയമായ ഋഷിപരമ്പരയുടെ ഭാഗമെന്നപോല്‍ ഒരു ഗുരുകുല പഠന വിഭാഗമായാണതിന്റെ തുടക്കം കുറിച്ചത്. പത്തിരുപത്തഞ്ചേക്കറില്‍ കാടും, ഹരിതാഭമായ വള്ളിക്കുടിലുകളും കായലും പൂക്കളും കിളികളും സര്‍പ്പങ്ങളും മറ്റു ജീവജാലങ്ങളുമായി, ഒരു വനാന്തരാശ്രമം പോലൊരു പുണ്യസങ്കേതമായിരുന്നു ആ കാലങ്ങളില്‍ സ്‌കൂള്‍ ഓഫ് ഡ്രാമ. കളരിയും യോഗയും കഥകളിയും പരിശീലിച്ചുകൊണ്ടുണരുന്ന പ്രഭാതങ്ങള്‍. ധ്യാനാത്മകമായ പഠന പരിശീലനങ്ങള്‍, അര്‍ദ്ധരാത്രി കഴിയുമ്പോഴും കുട്ടികളോടൊത്ത് പരിശീലനത്തിന് നേതൃത്വം കൊടുക്കുന്ന ശങ്കരപ്പിള്ളയും മറ്റു അദ്ധ്യാപകരും. ശങ്കരപ്പിള്ളയുടെ ആത്മീയ ചൈതന്യം പ്രഭ പടര്‍ത്തിയ ഒരു ധ്യാനാത്മകാന്തരീക്ഷമായിരുന്നു ഒരുകാലത്തെവിടെ മുഴുവന്‍.

പില്‍ക്കാലത്തു നടന്നൊരു വിദ്യാര്‍ത്ഥി സമരമാണ് ആ ആത്മീയാന്തരീക്ഷത്തെ അട്ടിമറിച്ച് അവിടം മലിനമാക്കിയത്. സമരം ആരംഭിച്ചത് ന്യായമായ ആവശ്യങ്ങള്‍ക്കായിരുന്നെങ്കിലും, ഇടയ്‌ക്കുവച്ച് അതിന്റെ നേതൃത്വം ചില തല്‍പ്പരകക്ഷികളുടെ കൈകളില്‍ ചെന്നു പെടുകയും അപക്വമതികളും വിവരദോഷികളുമായ ചില ആളുകളുടെ കുതന്ത്രങ്ങളില്‍ കുടുങ്ങി ശങ്കരപ്പിള്ളക്ക് ആ വിദ്യാലയം ഉപേക്ഷിക്കേണ്ടിയും വന്നു.  

ആ മഹാത്മാവിന്റെ അകംനൊന്ത ശാപം തലമുറകളായി ആ സ്ഥാപനത്തെ ബാധിച്ചിരിക്കയാണെന്നതിന്റെ ഏറ്റവും അടുത്ത തെളിവാണ് ഇപ്പോള്‍ സംഭവിച്ച കാര്യങ്ങള്‍. ലോകചരിത്രത്തില്‍ ഇന്നുവരെ കേട്ടിട്ടില്ലാത്ത തരത്തില്‍, ഒരു ഗുരുനാഥനോട്-അതും ജീവിതം മുഴുവന്‍ നാടകത്തിനായുഴിഞ്ഞുവച്ച തപോധനനായ ഗുരുവിനോട്-അവിവേകികളും ബുദ്ധിശൂന്യരുമായ ശിഷ്യന്മാര്‍ ചെയ്ത ക്രൂരതയായിരുന്നു അത്. അതിന് പരോക്ഷമായി മൗനാനുവാദം നല്‍കിയ സ്ഥാനമോഹികളായ ചില അദ്ധ്യാപകരും ഉണ്ടായിരുന്നു. ശങ്കരപ്പിള്ള പടിയിറങ്ങിയ അന്നാരംഭിച്ച ആ വിദ്യാലയത്തിന്റെ പതനം ഇപ്പോള്‍ പൂര്‍ണതയിലെത്തി നില്‍ക്കുകയാണ്.

ഇടതുപക്ഷം, വലതുപക്ഷം എന്നൊക്കെയുള്ള പേരില്‍ സമരം ചെയ്തും കുതന്ത്രങ്ങള്‍ പ്രയോഗിച്ചും, നശിപ്പിച്ചുകൊണ്ടിരിക്കുന്ന നമ്മുടെ നാട്ടിലെ പരമ്പരാഗത സാംസ്‌കാരിക സ്ഥാപനങ്ങള്‍ക്കുദാഹരണമാണ് ഇന്ന് ആ വിദ്യാലയം.

Tags: Thrissurനാടകം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃ​ശൂ‍​ർ ക​യ്‌പ​മം​ഗ​ല​ത്ത് നി​ർ​ത്തി​യി​ട്ട ച​ര​ക്ക് ലോ​റി​യി​ൽ കാ​ർ ഇ​ടി​ച്ചു; എ​ട്ടു പേ​ർ മ​രി​ച്ചു

Kerala

തൃശൂരില്‍ സ്‌കൂള്‍ കെട്ടിടം തകര്‍ന്നു വീണു; അവധിയായതിനാല്‍ വൻ ദുരന്തം ഒഴിവായി

Kerala

വസ്ത്ര വ്യാപാരിയുടെ വീട് കുത്തിത്തുറന്ന് 50 പവന്‍ കവര്‍ന്ന കേസിലെ മുഖപ്രതി കല്‍ക്കി സന്തോഷ് പിടിയിൽ : കൂട്ടുപ്രതികളായ സജിതയും അഖിലയും സഹായികൾ

Kerala

പോലീസ് സംഘത്തിന് നേരെ ആക്രമണം; കാപ്പ പ്രതിയും സംഘവും പിടിയില്‍, രണ്ട് പോലീസുകാർക്ക് പരിക്ക്

Kerala

14 വർഷമായി ഇന്ത്യയിൽ ചാരവൃത്തി നടത്തിയിരുന്ന പാകിസ്ഥാൻ സ്വദേശി റാണ റൗഫ് അടക്കം രണ്ട് പേർ ബംഗ്ലാദേശ് അതിർത്തിയിൽ പിടിയിൽ 

പുതിയ വാര്‍ത്തകള്‍

വന്യമൃഗങ്ങൾക്ക് ശല്യമാകുന്നു; ശബരിമലയിൽ വെടിവഴിപാട് ഉപേക്ഷിച്ച് ദേവസ്വം ബോർഡ്, അനുമതി നൽകി തന്ത്രിയും

50 കോടിയുടെ ബാങ്ക് തട്ടിപ്പ്; അറഫാ ഗോൾഡിന്റെ സ്ഥാപനങ്ങളിൽ ഇഡി റെയ്ഡ്, കൊല്ലത്ത് സ്ഥാപന ഉടമയുടെ വീട്ടിലും പരിശോധന

ദിൽജിത് ദോസാഞ്ചിന്റെ ‘ഓറ വേൾഡ് ടൂർ’ ഇന്ത്യയിലേക്ക്; നവംബർ 21-ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്‌ക്ക് രണ്ടാം സ്വർണ്ണം

ഗുരുദേവനെതിരെയുള്ള വ്യാജ പ്രചരണത്തില്‍ നടപടിയെടുക്കണം: സ്വാമി സച്ചിദാനന്ദ

അസാധാരണ അപകടം: ബൈക്ക് യാത്രികന് തെങ്ങിൽ നിന്ന് വീണ തേങ്ങ തെറിച്ച് നെഞ്ചിലിടിച്ച് ദാരുണാന്ത്യം

അഴിമതിക്കേസുകളിലെ അമിതമായ കാലതാമസം ദയനീയം- ഹൈക്കോടതി പരാമര്‍ശം തച്ചങ്കരിയുടെ ജാമ്യഹര്‍ജിയില്‍

കോഴിക്കോട്ടെ നിക്ഷേപ തട്ടിപ്പ്; ക്രിമിനല്‍ കേസുകള്‍ സിബിഐക്ക് കൈമാറാന്‍ ഹൈക്കോടതി ഉത്തരവ്

അമിതവണ്ണം, കൊളസ്‌ട്രോള്‍, പ്രമേഹം എന്നിവ പരിഹരിക്കാനും ഹൃദയാരോഗ്യത്തിനും ഈ വിത്ത് മതി

‘കൊച്ചി-കന്യാകുമാരി ഗ്യാസ് പൈപ്പ്‌ലൈൻ യാഥാർത്ഥ്യമായാൽ കായംകുളം താപ വൈദ്യുതി നിലയത്തിന് പുതുജീവൻ’ കേന്ദ്രമന്ത്രി സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.