ഇന്ത്യന്‍ ബാങ്കില്‍ വിമുക്തഭടന്മാര്ക്ക് സെക്യൂരിറ്റി ഗാര്‍ഡാകാം. വിവിധ സംസ്ഥാനങ്ങൡലെ ബ്രാഞ്ചുകളിലായി ആകെ 202 ഒഴിവുകളുണ്ട്. കേരളത്തില്‍ രണ്ട് ഒഴിവുകളാണുള്ളത്. (ഒബിസി-1, ജനറല്‍-1).
ആര്‍മി/നേവി/എയര്‍ഫോഴ്സില്‍നിന്നുള്ള വിമുക്തഭടന്മാര്ക്ക് അപേക്ഷിക്കാം. എസ്എസ്എല്‍സി/മെട്രിക്കുലേഷന്‍/ തത്തുല്യ ബോര്‍ഡ് പരീക്ഷ പാസായിരിക്കണം. ബിരുദവും ഉയര്‍ന്ന റാങ്കുകളോ ഉള്ളവരെ പരിഗണിക്കില്ല. 15 വര്‍ഷത്തെ സേവനപരിചയമുള്ള മെട്രിക്കുലേറ്റ് എക്സ്സര്വ്വീസ്മെന്മാരെ ബിരുദതുല്യമായി പരിഗണിക്കുമെങ്കിലും അപേക്ഷിക്കാന്‍ അര്‍ഹരാണ്. പ്രാദേശിക ഭാഷയില്‍ സംസാരിക്കാനും വായിക്കാനും എഴുതാനും കഴിവുണ്ടായിരിക്കണം. സ്വഭാവം ‘എക്സംബ്ലററി’- ആയിരിക്കണം. പ്രാബല്യത്തിലുള്ള കമേര്‍ഷ്യല്‍ ഡ്രൈവിങ് ലൈസന്‍സ് (എല്‍എംവി) ഉള്ളവര്‍ക്ക് മുന്‍ഗണന. മെഡിക്കല്‍, ഫിസിക്കല്‍ ഫിറ്റ്നസ് ഉള്ളവരാകണം.
പ്രായപരിധി 26 വയസ്. ഒബിസി വിഭാഗങ്ങള്‍ക്ക് 29 വയസുവരെയും എസ്സി/എസ്ടി വിഭാഗങ്ങള്‍ക്ക് 31 വയസുവരെയുമാകാം. സായുധസേനാ സര്‍വ്വീസുകൂടി പരിഗണിച്ച് പരമാവധി 45 വയസായി നിജപ്പെടുത്തിയിട്ടുണ്ട്. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.indianbank.in ല്‍നിന്നും ഡൗണ്‍ലോഡ് ചെയ്ത് നിര്‍ദ്ദേശാനുസരണം അപേക്ഷ ഓണ്‍ലൈനായി മാര്‍ച്ച് 9 നകം സമര്‍പ്പിക്കേണ്ടതാണ്.
ഒബ്ജക്ടീവ് മാതൃകയിലുള്ള ടെസ്റ്റ്, ടെസ്റ്റ് ഓഫ് ലോക്കല്‍ ലാംഗുവേജ്, ഫിസിക്കല്‍ ഫിറ്റ്നസ് ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിലാണ് സെലക്ഷന്. കേരളത്തില്‍ തിരുവനന്തപുരം, എറണാകുളം പരീക്ഷാകേന്ദ്രങ്ങളാണ്. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 14500-28145 രൂപ ശമ്പള നിരക്കില്‍ സെക്യൂരിറ്റി ഗാര്‍ഡായി നിയമനം ലഭിക്കും. ക്ഷാമബത്ത, വീട്ടുവാടക മുതലായ മറ്റാനുകൂല്യങ്ങളുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: