മറ്റക്കര: നെല്ലിക്കുന്നില്‍ കാനകള്‍ നികത്തി മണ്ണടിച്ച് ഭൂമി ഉയര്‍ത്തുന്നതായി പരാതി. സ്വകാര്യ വ്യക്തിയാണ് വീട് പണിയുന്നതിന്റെ മറവില്‍ കാനകള്‍ മണ്ണിട്ടുയര്‍ത്തുന്നത്. ഏകദേശം മുപ്പത് സെന്റോളം ഭാഗം നികത്തുന്നു എന്നാണ് സമീപവാസി പരാതിപ്പെട്ടത്. ഇത് സംബന്ധിച്ച് ആര്‍ഡിഒയ്ക്കും അകലക്കുന്നം പഞ്ചായത്തിനും പളളിക്കത്തോട് പോലീസിലും പരാതി നല്കി. ഈ പ്രദേശം പ്രളയ മേഖലയാണ്. സ്വകാര്യ വ്യക്തി വീട് പണിയാന്‍ അനിയന്ത്രിതമായി മണ്ണടിച്ച് ഉയര്‍ത്തിയതോടെ നെല്ലിക്കുന്നിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഒഴുകിവന്നിരുന്ന മഴവെള്ളം ഒഴുകി പോയിരുന്ന കാനകള്‍ മൂടിപ്പോയി. ഇതുമൂലം പ്രദേശത്ത് വെളളക്കെട്ട് രൂക്ഷമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി.
കഴിഞ്ഞ കുറേ വര്‍ഷമായി പ്രളയദുരിതം നേരിടുന്ന അവസ്ഥയില്ഉയരത്തില് മണ്ണടിച്ചാല്‍ തന്റെ വീട് ഉപയോഗശൂന്യമാകുമെന്നും രാത്രി കാലങ്ങളില്‍ മിന്നല്‍ പ്രളയം വന്നാല്‍ ജീവന് വരെ ഭീഷണിയാകുമെന്നും പരാതിയില്‍ പറയുന്നു. രാത്രിയിലും പുലര്‍ച്ചെയുമാണ് മിക്ക ദിവസങ്ങളിലും മണ്ണടിക്കുന്നത്. പന്നഗം തോട് കരകവിഞ്ഞും കുന്നിന് ചെരുവികളില് നിന്ന് മഴവെള്ളം എത്തിയുമാണ് ഈ പ്രദേശം വെള്ളപ്പൊക്കത്തിലാകുന്നത്.
വന്‍തോതില്‍ മണ്ണിട്ട് ഭൂമി ഉയര്‍ത്തുന്നതുമൂലം വെള്ളക്കെട്ട് രൂക്ഷമാകും. വെള്ളം ഒഴുകി പോകാന്‍ ഓടയില്ലാതെ കെട്ടിക്കിടക്കുന്നു. ഇതൊല്ലാം ചൂണ്ടിക്കാട്ടിയാണ് പ്രദേശവാസികള്‍ പരാതി നല്‍കിയത്. നെല്ലിക്കുന്ന്- വാഴപ്പള്ളി പാലം റോഡിനോട് ചേര്‍ന്നാണ് കാന മണ്ണിട്ടുയര്‍ത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: