പുല്ലരിക്കുന്ന്: വേനല്‍ കനത്തതോടെ കിണറുകളും ജലാശയങ്ങളും വറ്റിവരണ്ടു. ഒരിറ്റു ദാഹജലത്തിനായി ജനങ്ങളും പക്ഷിമൃഗാദികളുമെല്ലാം നെട്ടോട്ടമോടുകയാണ്.അതേസമയം ജലവിതരണക്കുഴലുകള്‍ പൊട്ടി കുടിവെള്ളം പാഴാകുന്നത് നിത്യസംഭവമാകുകയാണ്.
പുല്ലരിക്കുന്നിനു സമീപം ബിഎസ്എന്‍എല്ലിന്റെ കുടമാളൂര്‍ ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിചിലേയ്ക് തിരിയുന്ന ഭാഗത്ത് പൊതുനിരത്തിലാണ് പൈപ്പുപൊട്ടി കുടിവെള്ളം പാഴാകുന്നത്. നിരവധി നാളുകളായി ഇവിടെ പൈപ്പുപൊട്ടി കുടിവെള്ളം പാഴാകുവാന്‍ തുടങ്ങിയിട്ട്. വാഹനങ്ങള്‍ കടന്നു പോകുമ്പോള്‍ സമീപത്തെ വീട്ടിലേയ്ക് ഈ മലിനജലം തെറിച്ചു വീഴുകയും ചെയ്യുന്നു.
ഭാരവണ്ടികള്‍ ഉള്‍പ്പെടെ നിരവധി വാഹനങ്ങളാണ് ഇതുവഴി കടന്നു പോകുന്നത്. ജലവിതരണ വകുപ്പിന്റെ കാര്യക്ഷമതയില്ലായ്മയാണ് ഇക്കാര്യത്തില്‍ പൊതുവെ ഉണ്ടാകുന്നത്. പൈപ്പു പൊട്ടിയത് വിളിച്ചു പറഞ്ഞാല്‍ നന്നാക്കാന്‍ മാസങ്ങളെടുക്കും.
അപ്പോഴേയ്‌ക്കും റോഡിലൂടെ വെള്ളമൊഴുകി റോഡും പൊളിയുന്ന അവസ്ഥയിലാകും. യഥാസമയം അറ്റകുറ്റപ്പണികള്‍ നടത്തിയാല്‍ വലിയ അളവില്‍ കുടിവെള്ളം നഷ്ടപ്പെടുന്നതും റോഡ് പൊട്ടിപ്പൊളിയുന്നതും ഒഴിവാക്കാമെന്ന് പ്രദേശവാസികള്‍ പറയുന്നു. മാത്രമല്ല ജില്ലയുടെ വിവിധ മേഖലകളില്‍ ജലവിതരണ വകുപ്പിന്റെ അനാസ്ഥമൂലം പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു. ഈ പൈപ്പ് പൊട്ടല്‍ മാസങ്ങള്‍ നീണ്ടാലും അതിന്റെം അറ്റകുറ്റപ്പണി ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറാകുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: