കീവ്: റഷ്യന്‍ ആക്രമണത്തെ ചെറുക്കാന്‍ 37,000 പൗരന്മാര് സൈന്യത്തില്‍ ചേര്‍ന്നെന്ന് വ്യക്തമാക്കി ഉക്രൈന് പ്രതിരോധ മന്ത്രാലയം. യുദ്ധം നാല് ദിവസം പിന്നിട്ടപ്പോള്‍ 37,000 പൗരന്മാര് സൈന്യത്തില്‍ ചേര്‍ന്നു.
കൂടുതല്‍ പേര് ഭാവിയില്‍ ഒപ്പം ചേരുമെന്നാണ് വിശ്വാസം. ഇത് രാജ്യത്തിന് വേണ്ടിയുള്ള പോരാട്ടമാണ്, നിലനില്‍പ്പിന്റെ ആവശ്യാണ്. കൂടുതല്‍ പേര് സൈനിക ക്യാമ്പുകളിലെത്തണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു. യുദ്ധം ആരംഭിക്കുന്നതിന് മുമ്പും പൗരന്മാര് സൈന്യത്തില്‍ ചേരണമെന്ന ആവശ്യം ഉക്രൈന് ഉന്നയിച്ചിരുന്നു. തുടര്‍ന്ന് പുരുഷന്മാര് രാജ്യം വിടരുതെന്ന കര്‍ശന നിര്‍ദേശവും പുറത്തിറക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: