ഹൈദരാബാദ്: യുദ്ധഭീതിക്ക് നടുവിന് ഇന്ത്യക്കാര്‍ ഉക്രൈനില്‍ നിന്നും രക്ഷപ്പെടാന്‍ പരക്കം പായുമ്പോള്‍ യുദ്ധം തുടങ്ങുന്നതിന് മുന്‍പ് ഉക്രൈനില്‍ നിന്നും രക്ഷപ്പെട്ട കഥയാണ് പ്രതീകിന് പറയാനുള്ളത്.
തെലുങ്കാന സ്വദേശിയായ പ്രതീക് കാമുകിയായ ഉക്രൈന്‍കാരി ല്യൂബോവിന്റെ കഴുത്തില്‍ മിന്നുകെട്ടിയത് റഷ്യന്‍ ആക്രമണത്തിന്റെ തലേന്നാള്‍. ഫിബ്രവരി 23നാണ് ഉക്രൈനില്‍ പ്രതീകും ലുബ്യോവും മിന്നുകെട്ടിയത്. അതിന്റെ പിറ്റേന്നാണ് റഷ്യന്‍ പട്ടാളം ഉക്രൈന് ആക്രമിച്ചത്.
ഉടനെത്തന്നെ ഇരുവരും വിവാഹാനന്തര വിരുന്നു സല്‍ക്കാരത്തിനായി ഹൈദരാബാദിലേക്ക് പുറപ്പെട്ടു. ഹൈദരാബാദിലെ ചില്‍കുര്‍ ബാലാജി ക്ഷേത്രത്തിലായിരുന്നു ഔദ്യോഗിക വിവാഹച്ചടങ്ങ്. ഇന്ത്യന്‍ ശൈലിയിലായിരുന്നു ഇരുവരുടെയും വിവാഹം. വിവാഹശേഷം ക്ഷേത്രത്തിലെ പുരോഹിതന് ഉടന്‍ യുദ്ധം അവസാനിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുകയും ചെയ്തു. പക്ഷെ ദമ്പതികള്‍ ഉടന്‍ പുറപ്പെട്ടതിനാല്‍ പ്രശ്നങ്ങളില്ലാതെ ഹൈദരാബാദില്‍ എത്തി. അവിടെ വിവാഹസ്വീകരണച്ചടങ്ങില് പങ്കെടുത്തു.
ഇരുവരുടെയും വിവാഹം നടന്ന ചില്കൂര് ബാലാജി ക്ഷേത്രം വിസ ബാലാജി ക്ഷേത്രം എന്നാണ് അറിയപ്പെടുന്നത്. ഇവിടെ പ്രാര്‍ത്ഥിച്ചാല്‍ വിദേശത്ത് പോകാനുള്ള വിസ ഉടനെ കിട്ടുമെന്ന വിശ്വാസം നിലനില്‍ക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: