ജറുസലേം: ഉക്രൈയിനെ റഷ്യ ആക്രമിച്ചതിന് പിന്നാലെ മാധ്യമങ്ങള്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തി ഫേസ്ബുക്ക്. റഷ്യന മാധ്യമങ്ങളുടെ മൊണൈറ്റൈസേഷന് ഫേസ്ബുക്ക് പൂര്‍ണമായും ഒഴിവാക്കി. ഒരു മാധ്യമത്തിനും ഫേസ്ബുക്ക് പ്ലാറ്റ്ഫോമിലൂടെ പരസ്യങ്ങള്‍ നല്‍കുന്നത് മെറ്റാ തടഞ്ഞിട്ടുണ്ട്. റഷ്യന്‍ സ്റ്റേറ്റ് മാധ്യമങ്ങള്‍ക്ക് തങ്ങളുടെ പ്ലാറ്റ്ഫോമിലൂടെ വരുമാനം ഉണ്ടാക്കാനുള്ള മാര്‍ഗമാണ് ഫേസ്ബുക്ക് തടഞ്ഞിരിക്കുന്നത്. റഷ്യന്‍ സ്റ്റേറ്റ് മീഡിയയിലൂടെയുള്ള വാര്‍ത്തകള്‍ക്ക് നിലവില്‍ ഫേസ്ബുക്ക് കണ്ടന്റ് വാണിംഗ് ലേബല്‍ നല്‍കിയിട്ടുണ്ട്.
അതേസമം, ഉക്രൈന് നഗരങ്ങളില്‍ റഷ്യന്‍ വ്യോമാക്രമണം കടുപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നുണ്ട്. തലസ്ഥാനമായ കീവിലെ പാര്‍പ്പിട സമുച്ചയത്തിനു നേരെ മിസൈല്‍ ആക്രമണം നടന്നതായി മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. ഇതിന്റെ ചിത്രങ്ങളും സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്.
ബഹുനില കെട്ടിടത്തിലുണ്ടായ മിസൈല്‍ ആക്രമണത്തില്‍ അഞ്ചോളം നിലകള്‍ തകര്‍ന്നെന്നാണ് കിവിന്റെ മേയര്‍ വിതാലി ക്ലിറ്റ്ഷ്കോ ട്വിറ്ററിലൂടെ അറിയിച്ചു. കീവില്‍ ഇന്ന് അഞ്ചോളം ആക്രമണങ്ങളാണ് റഷ്യ നടത്തിയത്. കൂടാതെ ആറോളം നഗരങ്ങളില്‍ ആക്രമിക്കുന്നതിന്റെ മുന്നറിയിപ്പും റഷ്യ നല്‍കിയിട്ടുണ്ട്. കര, നാവിക, വോമസേന എന്നീ മൂന്ന് വിഭാഗങ്ങളില്‍ നിന്നുള്ള ആക്രമണമാണ് ഇപ്പോള്‍ റഷ്യ നേരിട്ടുകൊണ്ടിരിക്കുന്നത്.
സാധാരണക്കാരായ ജനങ്ങള്‍ക്ക് നേരെ ആക്രമണം നടത്തുന്നില്ലെന്നാണ് റഷ്യ പ്രതികരിച്ചത്. സൈനിക താവളങ്ങള്‍ കേന്ദ്രീകരിച്ചാണ് ആക്രമണം നടത്തുന്നതെന്നും റഷ്യ അറിയിച്ചു. എന്നാല്‍ ആയുധം വെച്ച് കീഴടങ്ങിയാല്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്റെ നിര്‍ദ്ദേശം ഉെ്രെകന് പ്രസിഡന്റ് തള്ളി. ഏത് വിധേനയും ആക്രമണത്തെ പ്രതിരോധിക്കും ആയുധം വെച്ച് കീഴടങ്ങില്ലെന്നും പോരാട്ടം തുടരുമെന്നും പ്രസിഡന്റ് വ്ളാദിമിര്‍ സെലന്‍സ്കി പ്രതികരിച്ചു. ആയിരത്തോളം റഷ്യന്‍ സൈനികരെ ഉെ്രെകന് വധിച്ചു. വാഹന വ്യൂഹം തകര്‍ത്തതായും ഉക്രൈന് അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: