എടത്വാ: അമ്പലപ്പുഴ-തിരുവല്ല സംസ്ഥാന പാതയില്‍ കൈയ്യേറ്റം ഒഴിപ്പിക്കാതെ നടപ്പാത നവീകരിക്കുന്നത് വിവാദത്തില്‍. പാതയോരങ്ങളില്‍ ബഹുദൂരിപക്ഷം കച്ചവട സ്ഥാപനങ്ങളും നടപ്പാത കൈയ്യേറിയാണ് നിര്‍മാണം നടത്തിയിട്ടുള്ളത്.
നടപ്പാതയുടെ ഇരുവശങ്ങളിലും മൂന്ന് മീറ്ററോളം ഗ്രാവല്‍ അടിച്ച് ഉയര്‍ത്തി മെറ്റല്‍ നിരത്തി ഇന്റര്‍ലോക്ക് കട്ടകള്‍ പാകിയിട്ടുണ്ട്. ചില സ്ഥലങ്ങളില്‍ പ്രാദേശിക എതിര്‍പ്പ് മറികടന്ന് നടപ്പാത നിര്‍മാണം പൂര്‍ത്തിയാക്കാതെ ഇട്ടേച്ചു പോകുന്ന പ്രവണതയും നിലവിലുണ്ട്. പിഡബ്ല്യുഡി അധികൃതര്‍ സ്ഥലം അളന്ന് തിട്ടപ്പെടുത്തി നല്‍കാത്തതാണ് കരാറുകാര്‍ നടപ്പാത നിര്‍മാണം പൂര്‍ത്തിയാക്കാന്‍ കഴിയാതെ വരുന്നത്.
കച്ചവട സ്ഥാപനങ്ങളുടെ മുന്പോട്ടുള്ള താല്കാലിക തട്ടുകളാണ് നടപ്പാത നിര്‍മാണത്തിന് വിഘാതമായി തീരുന്നത്. സംസ്ഥാന പാതയില്‍ വാഹനങ്ങളുടെ തിരക്ക് എറിയതോടെ കാല്‍നട യാത്രക്കാര്‍ നടപ്പാതയിലേക്ക് കയറി നടക്കാന്‍ പോലും കഴിയാത്ത അവസ്ഥയാണ്. കച്ചവട സ്ഥാപനങ്ങളുടെ കൈയേറ്റത്തിന് പുറമേ വാഹനങ്ങളിലെ വഴിയോര കച്ചവടവും യാത്രക്കാരെ വലയ്ക്കുന്നു.
പ്രധാന ജങ്ഷനുകള്‍ കേന്ദ്രീകരിച്ച് വഴിയോരക്കച്ചവടം പെട്ടിപൊടിക്കുമ്പോള് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ ദുരിതത്തിലാകുന്നു.പോലീസും ഇതിനെതിരെ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. കൈയേറ്റങ്ങള്‍ ഒഴിപ്പിച്ച് നടപ്പാത നവീകരണം കാര്യക്ഷമമായി പൂര്‍ത്തിയാക്കണമെന്ന് യാത്രക്കാര്‍ ആവശ്യപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: