തിരുവനന്തപുരം : സംസ്ഥാനത്തെ പുതിയ മദ്യനയത്തോടനുബന്ധിച്ച് ബാറുകളുടേയും ക്ലബ്ബുകളുടേയും ലൈസന്‍സും ഇതര സേവനങ്ങളുടെ ഫീസ് വര്‍ധിപ്പിക്കാന്‍ നീക്കം. കോവിഡ് അടച്ചുപൂട്ടലുകള്‍ക്ക് പിന്നാലെ ലൈസന്‍സ് ഉയര്‍ത്തരുതെന്ന് ബാര്‍ ഓണേഴ്സ് അസോസിയേഷന് നേരത്തെ സര്‍ക്കാരിനെ അറിയിച്ചിരുന്നതാണ്.
ഫീസ് വര്‍ധിപ്പിക്കാന്‍ ആലോചിക്കുന്ന കാര്യം സര്‍ക്കാര്‍ ലൈസന്‍സികളെ അറിയിച്ചിട്ടുണ്ട്. ബാറുകള്‍ക്ക് 30 ലക്ഷം രൂപയാണ് നിലവില്‍ ലൈസന്‍സ് ഫീസ്. ക്ലബ് ലൈസന്‍സിന് 20 ലക്ഷം രൂപ. ബീയര്‍- വൈന്‍ പാര്‍ലറുകള്‍ക്ക് നാലു ലക്ഷം രൂപയാണ് ലൈസന്‍സ് ഫീസ്. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്തും ഒരു തവണ ഫീസ് വര്‍ധിപ്പിച്ചിരുന്നു. ഇപ്പോള്‍ മദ്യനയത്തില്‍ മാറ്റം വുരുത്തുന്നത് ചൂണ്ടിക്കാട്ടി ഫീസ് വര്‍ധിപ്പിക്കാനാണ് തീരുമാനം.
അതേസമയം പഴങ്ങളില്‍നിന്ന് വൈന്‍ ഉല്പാദിപ്പിക്കാന് സര്‍ക്കാര്‍ അംഗീകാരം നല്‍കിയതോടെ വൈനറികള്‍ കൊണ്ടുവരാന്‍ തീരുമാനിച്ചു. സര്‍ക്കാര്‍ മേഖലയിലായിരിക്കും ഉത്പ്പാദനം. കശുമാങ്ങ, വാഴപ്പഴം, പൈനാപ്പിള്‍, ജാതിക്ക എന്നിവയില്‍നിന്ന് വൈന്‍ നിര്‍മിക്കാനാണ് ആലോചിക്കുന്നത്. ചുമതല ബീവറേജസ് കോര്‍പ്പറേഷനായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: