അമ്പലപ്പുഴ: ഉക്രൈനില്‍ കുടുങ്ങിയവരില്‍ തോട്ടപ്പള്ളി സ്വദേശിനി മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയും. ഉക്രൈനിലെ സാപ്രോഷ്യ സ്റ്റേറ്റ് മെഡിക്കല്‍ യൂണിവേഴ്സിറ്റിയിലെ 4-ാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥിനിയായ തോട്ടപ്പള്ളി നന്ദനത്തില്‍ പരേതരായ പ്രശോഭന്റെയും ഇന്ദുവിന്റെയും മകളായ ചന്ദന പ്രശോഭാണ് യുദ്ധസ്ഥലത്ത് അകപ്പെട്ടവരിലുള്ളത്.
കഴിഞ്ഞ സെപ്തംബറിലാണ് അവസാനമായി നാട്ടില്‍ വന്നത്. മാതൃസഹോദരി ഷൈബയോടൊപ്പമാണ് ചന്ദനയും സഹോദരന് അശ്വിനും കഴിഞ്ഞിരുന്നത്. കോയമ്പത്തൂരില്‍ എന്‍ജിനിയറിങ് വിദ്യാര്‍ത്ഥിയാണ് അശ്വിന്. കഴിഞ്ഞ ദിവസം രാത്രി 12ന് ചന്ദനയുടെ ഫോണ്‍ കോള്‍ ബന്ധുക്കള്‍ക്ക് വന്നിരുന്നു. ഇവര്‍ താമസിക്കുന്നതിന് മൂന്ന് കിലോമീറ്റര്‍ ചുറ്റളവില്‍ ഷെല്ലാക്രമണം നടന്നതായി പറഞ്ഞു.
ഫോണ്‍ ബന്ധം തകരാറിലായാല്‍ ആശങ്ക വേണ്ടെന്നും സുരക്ഷിതരാണെന്നും ബന്ധുക്കളോട് സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: