കോട്ടയം: ഉക്രൈയിനില്‍ വിദ്യാര്‍ത്ഥികള്‍ അടക്കം ഇരുപതോളം കോട്ടയകാര് രക്ഷയ്ക്കായി കാത്തിരുക്കുന്നു.പലരും വിമാനത്താളത്തിലേക്ക് പുറപ്പെട്ടിരുന്നു എന്നാല്‍ യുദ്ധം ആരംഭിച്ചതോടെ തിരിച്ചുവരേണ്ടി വന്നു.വെളളവും ഭക്ഷണവും കിട്ടാനില്ല.ഉക്രൈനിലെ യുണിവേഴിസിറ്റികളില് എംബിബിഎസ് പഠനത്തിനായി പോയവരാണ് മിക്കവരും. അവിടുത്തെ യുണിവേഴ്സിറ്റികള് പലതും ഉന്നത നിലവാരം പുലര്‍ത്തുന്നു എന്നതാണ് പലരേയും അവിടേക്ക് ആകര്‍ഷിക്കുന്നത്.നാട്ടിലേക്ക് പോകാന്‍ അനുവാദം ചോദിച്ചെങ്കിലും ലഭിച്ചില്ല.
ഹോസ്റ്റലുകളില്‍ തങ്ങാനായിരുന്നു നിര്‍ദ്ദേശം.അതിലാല്‍ രക്ഷപെടാനുളള മാര്‍ഗ്ഗങ്ങള്‍ പലര്‍ക്കും നഷ്ടപ്പെട്ടു. കഴിഞ്ഞ ദിവസങ്ങളിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്തവരെല്ലാം തിരിച്ചുവരവ് സാധിക്കാതെ അവിടെ തന്നെ കുടുങ്ങി.എല്ലാ ഇന്ത്യക്കാരെയും പ്രത്യേക വിമാനത്തില്‍ നാട്ടിലെത്തിക്കുന്നതിനുളള നടപടികള്‍ സ്വീകരിക്കണമെന്ന് തോമസ് ചാഴിക്കാടന് എംപി ആവശ്യപ്പെട്ടു.മലയാളികളെ വേഗം നാട്ടിലെത്തിക്കണമെന്ന് കേരള കോണ്‍ഗ്രസ് (എം) ചെയര്മാന് ജോസ്.കെ.മാണി, കൊടിക്കുന്നില്‍ സുരേഷ് എംപി എന്നിവര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: