തൃശൂർ: വ്യതസ്തമായ ഗാനങ്ങളെഴുതി ചുരുങ്ങിയ നാളുകൾക്കുള്ളിൽ ശ്രദ്ധേയയായ കൃഷണ സന്തോഷ് രചിച്ച ഏറ്റവും പുതിയ പ്രണയ ഗാനം പുറത്തിറങ്ങി. തേന്മഴയായ് എന്ന് തുടങ്ങുന്ന കൃഷ്ണ സന്തോഷിന്റെ പ്രണയാർദ്രമായ ഗാനം ഈണം നൽകിയതും ആലപിച്ചതും അജിത് പല്ലാവൂരാണ്.
കൃഷ്ണ സന്തോഷ് രചിച്ച് മുൻപ് പുറത്തിറങ്ങിയ സ്വരവന്ദനം എന്ന വീഡിയോ ഗാനം ഉണ്ണി മേനോനാണ് ആലപിച്ചിരിക്കുന്നത്. നിരവധി കവിതകളും, ഗാനങ്ങളും എഴുതിയിട്ടുള്ള കൃഷ്ണയുടെ രചനയിൽ പിറന്ന നാലാമത് വീഡിയോ ഗാനമാണ് സ്വരവന്ദനം. ഒരു വർഷം മുമ്പ് ‘കൃഷ്ണനാദ ‘മാണ് ആദ്യം പുറത്തിറങ്ങിയത്. ഈ രണ്ടു ഗാനങ്ങളും ഗായകൻ ഉണ്ണി മേനോന്റെ ശബ്ദമാധുര്യം കൊണ്ട് ശ്രദ്ധേയമാകുന്നു. കണ്ണൻ ചൊല്ലിയത് എന്ന ഗാനം ആലപിച്ചിരിക്കുന്നത് കൃഷ്ണയുടെ സഹോദരി പുത്രി ഗൗരി നാരായണനാണ്.
മലയാള തനിമയുടെ വർണഭംഗി ആസ്വാദകരിലേക്കെത്തിച്ച കൃഷ്ണയുടെ തൂലികയിൽ വിടർന്ന നന്മൊഴി എൻ മലയാളം എന്ന വീഡിയോ ആൽബം സമൂഹ മാധ്യമങ്ങളിൽ ജനശ്രദ്ധ നേടിയിരുന്നു. ഭർത്താവ് സന്തോഷ് പാഞ്ചജന്യം ഈണം പകർന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് ഗൗരി നാരായണനാണ്. മൂന്ന് ഗാനങ്ങൾക്ക് സംഗീതം നിർവഹിച്ചിരിക്കുന്നത് മഹേന്ദ്രൻ കെ. പൊതുവാളാണ്.
പാഞ്ചജന്യം മീഡിയയാണ് നിർമ്മാണം. കോവിഡ് കാലത്തെ വിരസതയകറ്റാനാണ് സംഗീത മേഖലയിൽ സജീവമായതെന്ന് കൃഷ്ണ സന്തോഷ് പറയുന്നു. പഴുവിൽ പാഞ്ചജന്യത്തിൽ സന്തോഷിന്റെ ഭാര്യയാണ് കൃഷ്ണ സന്തോഷ്. മകൻ മനു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: