കീവ്: റഷ്യ യുദ്ധം പ്രഖ്യാപിച്ച് പതിമൂന്ന് മണിക്കൂര്‍ പിന്നിടുമ്പോള്‍ ഉക്രൈയിനിലെ തലസ്ഥാന നഗരിയില്‍ സൈന്യം എത്തി. ഉക്രൈയിന്റെ സൈനിക താവളം ആക്രമിച്ചാണ് റഷ്യ വരവ് അറിയിച്ചത്. എന്നാല്‍, സര്‍വ്വ ശക്തിയും ഉപയോഗിച്ച് ചെറുത്തുനില്‍ക്കുമെന്ന് ഉക്രൈയിന് അറിയിച്ചു. പൗരന്മാരും സൈന്യത്തിനൊപ്പം അണിചേരണമെന്നും പൗരന്മാര്ക്കും ആയുധം നല്‍കുമെന്നും ഉക്രൈയിന് പ്രസിഡന്റ് അറിയിച്ചു. റഷ്യക്കെതിരെ യുദ്ധം ചെയ്യുന്നതിന് വേണ്ടി ആയുധങ്ങള്‍ കൈവശമുള്ള ഏതൊരു വ്യക്തിയ്ക്കും രാജ്യത്തിന്റെ ടെറിട്ടോറിയല്‍ ഡിഫന്‍സ് ഫോഴ്സില്‍ ചേരാമെന്നാണ് പ്രതിരോധമന്ത്രി ഒലക്സി റെസ്നികോവ് പറഞ്ഞു. ജനങ്ങളോട് ആശുപത്രികളിലെത്തി രക്തദാനം ചെയ്യാനും അദ്ദേഹം നിര്‍ദേശിച്ചു.
ഇതുവരെ നൂറിലധികം പേര് യുദ്ധത്തില്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. ഇതില്‍ 40ല്‍ അധികവും ഉക്രൈന്റെ സൈനിക വിഭാഗത്തില്‍ നിന്നുള്ളവരാണ്. മരിച്ചവരില്‍ പത്ത് പേര് സാധാരണ പൗരന്മാരാണ്. റഷ്യയുടെ ഭാഗത്തുനിന്നുള്ള 50 സൈനികരെ വധിച്ചുവെന്ന് ഉെ്രെകനും അവകാശപ്പെട്ടു.
റഷ്യ ആക്രമണം ശക്തമാക്കിയതോടെ ഉെ്രെകനിലെ ജനങ്ങളെല്ലാം സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറികൊണ്ടിരിക്കുകയാണെന്നാണ് വിവരം. പൊതുനിരത്തുകളില്‍ വന്‍ തിരക്കാണ്. ഉെ്രെകനിന്റെ തെക്കന്‍ മേഖലയിലൂടെയും വടക്കന്‍ മേഖലയിലൂടെയും റഷ്യ സമാന്തരമായി ആക്രമണം നടത്തുകയാണ്. കരമാര്‍ഗ്ഗവും വ്യോമമാര്‍ഗ്ഗവുമാണ് റഷ്യയുടെ ആക്രമണം.
കിഴക്കന്‍ മേഖലകളില്‍ നടക്കുന്ന ആക്രമണങ്ങളെ മിസൈലുകള്‍ വര്‍ഷിച്ച് ഉക്രൈന് ചെറുക്കുന്നുണ്ട്. ജനവാസ മേഖലകളില്‍ റഷ്യ ശക്തമായ ആക്രമണം നടത്തുന്നതായി റോയ്ട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ആക്രമണം ശക്തമായിരിക്കുന്ന സാഹചര്യത്തില്‍ ജനങ്ങളോട് വീടുകള്‍ക്കുള്ളില്‍ തന്നെ കഴിയാന്‍ പ്രാദേശിക ഭരണകൂടങ്ങള്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ്.
അതേസമയം, ഉക്രൈനിലെ പ്രതിരോധസംവിധാനങ്ങളും നിര്‍വീര്യമാക്കിയതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. വ്യോമത്താവളങ്ങളിലെ ആക്രമണപ്രതിരോധ സംവിധാനങ്ങളെല്ലാം തകര്‍ത്തതായാണ് റഷ്യന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നത്. എന്നാല്‍, ഉക്രൈന് തലസ്ഥാനമായ കീവില്‍ തുടര്‍സ്ഫോടനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയാണ്. അഞ്ചു റഷ്യന്‍ വിമാനങ്ങളും ഒരു ഹെലികോപ്റ്ററും ലുഹാന്‍സ്കില്‍ വെടിവച്ചിട്ടതായി ഉക്രൈന് സൈന്യവും അവകാശപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: