ന്യൂദല്‍ഹി: ഉക്രൈയിനെതിരെ റഷ്യ യുദ്ധം പ്രഖ്യാപിച്ചതോടെ ലോകം ഉറ്റുനോക്കുന്നത് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ. തുടങ്ങിയ യുദ്ധം അവസാനിപ്പിക്കാന്‍ ഇടപെടാന്‍ കഴിയുന്ന ലോക നേതാവ് മോദിയായിരിക്കും എന്ന നിലപാടിലാണ് സമാധാനം ആഗ്രഹിക്കുന്ന രാജ്യങ്ങള്‍.
യുദ്ധം അവസാനിപ്പിക്കാന്‍ ഇടപെടണമെന്ന് ഇന്ത്യയോട് ഉക്രൈയ്ന്‍ ആവശ്യപ്പെട്ടു കഴിഞ്ഞു.’ലോകനേതാക്കള്‍ പറഞ്ഞാല്‍ പുടിന്‍ അനുസരിക്കുമോ എന്നറിയില്ല. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശക്തമായ പ്രതികരണത്തില്‍ ഒന്ന് ചിന്തിക്കാനെങ്കിലും പുടിന്‍ തയാറാകുമെന്ന് വിശ്വസിക്കുന്നു. ഇന്ത്യയുടെ ഭാഗത്തുനിന്ന് അനുകൂല നിലപാട് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. നിലവില്‍ ഞങ്ങള്‍ ഇന്ത്യയുടെ പിന്തുണ തേടുകയാണ്. ലോകത്തിലെ ഏറ്റവും കരുത്തുള്ള ബഹുമാനിക്കപ്പെടുന്ന നേതാക്കളില്‍ ഒരാളാണ് നരേന്ദ്രമോദി. ഇന്ത്യന്‍ പ്രധാനമന്ത്രി പുടിനുമായി സംസാരിക്കണം.’ ഉക്രൈയ്ന്‍ സ്ഥാനപതി പറഞ്ഞു.
യുദ്ധം പ്രഖ്യാപിച്ചെങ്കിലും അധിക നാള്‍ നീട്ടിക്കൊണ്ടൂപോകാന്‍ റഷ്യ ഉദ്ദേശിക്കുന്നില്ല. വിജയിയായി യുദ്ധവിരാമം പ്രഖ്യാപിക്കാനാകും പുടിന്‍ ആഗ്രഹിക്കുന്നത്. അപ്പോഴും മധ്യസ്ഥനായി മനസ്സില്‍ കാണുന്നത് നരേന്ദ്രമോദിയെ തന്നെയാണ്. ഐക്യരാഷ്‌ട്രസഭയിലെ പ്രശ്‌നം ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നഇന്ത്യന്‍ നിലപാടിനെ പുടിന്‍ സ്വാഗതം ചെയ്തത് ശ്രദ്ധേയമാണ്. ഇന്ത്യയുടെ ‘സ്വതന്ത്ര നിലപാടിനെ’ സ്വാഗതം ചെയ്ത റഷ്യ, യുഎന്‍ സുരക്ഷാ കൗണ്‍സിലിലെ വീക്ഷണങ്ങള്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സവിശേഷവും പ്രത്യേകവുമായ തന്ത്രപരമായ പങ്കാളിത്തത്തിന്റെ പ്രതിഫലനമാണെന്നും പറഞ്ഞു.
ഉത്തരവാദിത്തമുള്ള ആഗോള ശക്തിയെന്ന നിലയില്‍ ഇന്ത്യ സുപ്രധാന പങ്ക് വഹിക്കുന്നുണ്ടെന്നും ആഗോള കാര്യങ്ങളില്‍ സ്വതന്ത്രവും സന്തുലിതവുമായ സമീപനമാണ് സ്വീകരിക്കുന്നതെന്ന് റഷ്യന്‍ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ റോമന്‍ ബാബുഷ്‌കിന്‍ പറഞ്ഞു.
അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ തിരിച്ചടി ഭീഷണി ഒക്കെ മുഴക്കുന്നുണ്ടെങ്കിലും ഇറാഖിലും മറ്റും നടത്തിയതുപോലുള്ള സൈനിക നടപടിക്ക് മുതിരില്ല. നാറ്റോ സഖ്യകക്ഷികളും വലിയൊരു യുദ്ധം ആഗ്രഹിക്കുന്നില്ല. മധ്യസ്ഥ ഇടപെടലിലൂടെ പരിഹാരം തന്നെയാണ് അവരും ആഗ്രഹിക്കുന്നത്. എല്ലാവര്‍ക്കും സ്വീകാര്യനായ മധ്യസ്ഥന്‍ എന്ന നിലയിലാണ് നരേന്ദ്ര മോദി ശ്രദ്ധേയനാകുന്നത്. ഐക്യരാഷ്‌ട്ര സഭയുടെ ഇടപെടലിനെക്കാള്‍ ഫലപ്രദമാകുക നരേന്ദ്രമോദിയുടെ മധ്യസ്ഥമാകും എന്ന കരുതുന്നവര്‍ ഏറെയാണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: